മൈക്രോ ട്രരം അഷ്വറൻസ് പ്ലാൻ | എസ്ബിഐ ലൈഫ് ഗ്രാമീൺ സൂപ്പർ സുരക്ഷ
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്‌ബിഐ ലൈഫ് - ഗ്രാമീൺ സൂപ്പർ സുരക്ഷ

UIN: 111N039V04

ഉൽപന്ന കോഡ് : 96

എസ്‌ബിഐ ലൈഫ് - ഗ്രാമീൺ സൂപ്പർ സുരക്ഷ

ജീവിതത്തിൽ നിന്നും കൂടുതൽ ആസ്വദിക്കൂ
നിങ്ങൾക്കു താങ്ങാൻ കഴിയുന്ന പ്രീമിയത്തിൽ.

ഒരു ഗ്രൂപ്പ് നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, പ്യുവർ റിസ്‌ക്ക് പ്രീമിയം, മൈക്രോ ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട്


നിങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങൾക്ക്‌ താങ്ങാവുന്ന പ്രീമിയത്തിൽ ലൈഫ്‌ ഇൻഷ്വറൻസിന്റെ പരിരക്ഷ നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?


എസ്‌ബിഐ ലൈഫ്‌ - ഗ്രാമീൺ സൂപ്പർ സുരക്ഷ ഉപയോഗിച്ച്‌ നിങ്ങൾക്കിപ്പോൾ നിങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങൾക്ക്‌ സാമ്പത്തികമായി താങ്ങാവുന്ന പ്രീമിയങ്ങളിൽ ഇൻഷുറൻസ്‌ പരിരക്ഷ നൽകാം. ഒരു പ്രതികൂല സാഹചര്യമുണ്ടാവുകയാണെങ്കിൽ തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ നിങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങളെ പ്രാപ്‌തരാക്കുന്നു.


എസ്‌ബിഐ ലൈഫ്‌ - ഗ്രാമീൺ സൂപ്പർ സുരക്ഷ പ്ലാൻ ഇനിപ്പറയുന്നവ നൽകുന്നു -
  • സുരക്ഷ - ഒരു പ്രതികൂല സാഹചര്യമുണ്ടാവുകയാണെങ്കിൽ നിങ്ങളുടെ അംഗങ്ങൾക്ക്‌ പരിരക്ഷ നൽകുകയും അവരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു
  • ഫ്ലെക്‌സിബിലിറ്റി - പ്രീമിയം അടയ്‌ക്കാനുള്ള ഓപ്‌ഷൻ തിരഞ്ഞെടുക്കാൻ ഉള്ള അവകാശം
  • ലാളിത്യം - ചേരുന്നതിനുള്ള ലളിതമായ നടപടിക്രമം
  • സാമ്പത്തികമായി താങ്ങാനാവുന്നത്‌ - മിതമായ പ്രീമിയങ്ങളോടെ

നിങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങൾക്ക്‌ സുരക്ഷ സമ്മാനിക്കൂ.

പ്രത്യേകതകൾ

എസ്‌ബിഐ ലൈഫ് - ഗ്രാമീൺ സൂപ്പർ സുരക്ഷ

ഒരു ഗ്രൂപ്പ് നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, പ്യുവർ റിസ്ക്ക് പ്രീമിയം, മൈക്രോ ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട്

സവിശേഷതകൾ

  • നിങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങൾക്ക് ടേം ഇൻഷുറൻസ്‌
  • സിംഗിൾ അല്ലെങ്കിൽ റെഗുലർ വാർഷിക പ്രീമിയം അടയ്ക്കൽ രീതികൾ
  • വൈദ്യ പരിശോധന ആവശ്യമില്ല
  • പരിരക്ഷ കാലാവധി
  • സിംഗിൾ പ്രീമിയം പോളിസികൾക്ക് 3 മാസം മുതൽ 60 മാസം വരെ (1 മാസത്തിന്റെ ഗുണിതത്തിൽ)
  • റെഗുലർ പ്രീമിയം പോളിസികൾക്ക് 2 വർഷം മുതൽ 5 വർഷം വരെ (1 വർഷത്തിന്റെ ഗുണിതത്തിൽ)

പ്രയോജനങ്ങൾ

സുരക്ഷ
  • ഒരു പ്രതികൂല സാഹചര്യമുണ്ടാവുകയാണെങ്കിൽ നിങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുക
ഫ്ലെക്‌സിബിലിറ്റി
  • നിങ്ങൾ നിങ്ങളുടെ അംഗങ്ങൾക്ക്‌ നൽകാൻ താൽപ്പര്യപ്പെടുന്ന സം അഷ്വേർഡ് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ
  • സിംഗിൾ പ്രീമിയമോ അല്ലെങ്കിൽ വാർഷിക പ്രീമിയമോ അടയ്‌ക്കാനായി തിരഞ്ഞെടുക്കാൻ ഉള്ള അവസരം
അനായാസത
  • വൈദ്യ പരിശോധന ആവശ്യമില്ല, അംഗീകാരം തൃപ്‌തികരമായ ആരോഗ്യ പ്രസ്‌താവനകളെ അടിസ്ഥാനമാക്കിയാണ്‌
താങ്ങാനാവുന്ന ചിലവ്
  • നിസ്സാരമായ പ്രീമിയങ്ങളിലുള്ള പ്ലാൻ ആനുകൂല്യങ്ങൾ

നികുതി ഇളവുകൾ നേടുക*

ഡെത്ത് ബെനിഫിറ്റ്:

പോളിസി കാലാവധിയിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണം സംഭവിക്കുകയാണെങ്കിൽ തിരഞ്ഞെടുത്തിട്ടുള്ള സം അഷ്വേർഡ് നൽകുന്നതാണ്, പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ.


മെച്യുരിറ്റി ബെനിഫിറ്റ്:

ഇത് ഒരു പ്യുവർ റിസ്ക്ക് പ്രീമിയം പ്രൊഡക്ടായതിനാൽ ഈ പ്ലാനിനു കീഴിൽ യാതൊരു മെച്യുരിറ്റി ബെനിഫിറ്റും നൽകുന്നതല്ല.

മറ്റു വിവരങ്ങൾ

  • സറണ്ടർ
    12 മാസം പൂർത്തിയായതിനു ശേഷം പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ മാത്രം മാസ്റ്റർ പോളിസിഹോൾഡറുടെയോ ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിന്റെയോ അപേക്ഷ പ്രകാരം സറണ്ടർ ബെനിഫിറ്റ് നൽകുന്നതാണ്. 13 മാസമോ അതിലധികമോ പോളിസി കാലാവധിയുള്ള സിംഗിൾ പ്രീമിയം പോളിസികൾക്ക് സറണ്ടർ വാല്യു നൽകുന്നതാണ്.
  • ഗ്രേസ് പീരീഡ്
    റെഗുലർ പ്രീമിയം പോളിസികൾക്ക് പ്രീമിയം അടച്ച തീയതി മുതൽ 30 ദിവസത്തെ ഒരു ഗ്രേസ് പീരീഡ് അനുവദിക്കുന്നതാണ്.
  • പുതുക്കൽ
    റെഗുലർ പ്രീമിയം അടയ്ക്കൽ രീതിയാണെങ്കിൽ, ഒരു ഗ്രൂപ്പ് അംഗത്തിന് പോളിസി കാലാവധി അവസാനിക്കുന്നതിനു മുമ്പ് അയാളുടെ ഇൻഷുറൻസ് പരിരക്ഷ പുതുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇത് ബോർഡ് അംഗീകരിച്ച അണ്ടർറൈറ്റിംഗ് പോളിസിക്കും ബാധകമായ പലിശയ്ക്കും വിധേയമായിരിക്കും.
  • ഫ്രീ ലുക്ക് കാലാവധി
    ഗ്രൂപ്പ് അംഗത്തിന് (സ്വന്തം ഇഷ്ടപ്രകാരമുള്ള സ്കീമുകൾക്ക്)/മാസ്റ്റർ പോളിസിഹോൾഡർക്ക് സർട്ടിഫിക്കറ്റ് ഓഫ് ഇൻഷുറൻസിന്റെ/മാസ്റ്റർ പോളിസിയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും തൃപ്തിയില്ലാതിരിക്കുകയും കോൺട്രാക്ട് ക്യാൻസൽ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എങ്കിൽ ഇലക്ട്രോണിക് പോളിസികളും ഡിസ്റ്റൻസ് മാർക്കറ്റിംഗ് വഴി എടുത്ത പോളിസികളും അല്ലാത്തവയ്ക്ക് സർട്ടിഫിക്കറ്റ് ഓഫ് ഇൻഷുറൻസ്/മാസ്റ്റർ പോളിസി ലഭിച്ച തീയതി മുതൽ 15 ദിവസങ്ങൾക്കകവും ഇലക്ട്രോണിക് പോളിസികൾക്കും ഡിസ്റ്റൻസ് മാർക്കറ്റിംഗ് വഴി എടുത്ത പോളിസികൾക്കും സർട്ടിഫിക്കറ്റ് ഓഫ് ഇൻഷുറൻസ്/മാസ്റ്റർ പോളിസി ലഭിച്ച തീയതി മുതൽ 30 ദിവസങ്ങൾക്കകവും ക്യാൻസൽ ചെയ്യുവാനുള്ള കാരണങ്ങൾ പ്രസ്താവിച്ചു കൊണ്ടുള്ള ഒരു കത്ത് സഹിതം പോളിസി കമ്പനിക്ക് തിരികെ നൽകുന്നതിലൂടെ അയാൾക്ക്/അവർക്ക് അങ്ങനെ ചെയ്യാൻ സാധിക്കുന്നതാണ്. അടച്ച പ്രീമിയം വൈദ്യ പരിശോധനകൾ (ഉണ്ടെങ്കിൽ), സ്റ്റാമ്പ ഡ്യൂട്ടി, ബാധകമായ നികുതികൾ മുതലായവയ്ക്കായി ഇൻഷുറൻസ് കമ്പനിക്കുണ്ടായ ചെലവുകൾ കിഴിച്ചതിനു ശേഷം തിരികെ നൽകുന്നതാണ്. പരിരക്ഷ നൽകിയ കാലാവധിക്കു വേണ്ടിയുള്ള ആനുപാതിക റിസ്ക്ക് പ്രീമിയവും കിഴിക്കുന്നതാണ്.
  • വായ്പാ സൗകര്യം
    ഈ പ്ലാനിനു കീഴിൽ വായ്പാ സൗകര്യം ലഭ്യമല്ല.

ഒഴിവാക്കപ്പെട്ടിരിക്കുന്നവ

ആത്മഹത്യ ക്ലെയിം നിയമങ്ങൾ

മെമ്പർ പോളിസിക്കു കീഴിലുള്ള പരിരക്ഷ തുടങ്ങിയ തീയതി/പരിരക്ഷ പുതുക്കിയ തീയതി മുതൽ 12 മാസത്തിനകം ഇൻഷ്വർ ചെയ്യപ്പെട്ട അംഗം ആത്മഹത്യ ചെയ്യുകയാണെങ്കിൽ മരണമടഞ്ഞ ഗ്രൂപ്പ് അംഗത്തിനുള്ള ഡെത്ത് ബെനിഫിറ്റുകൾ നൽകുന്നതല്ല. അത്തരം സന്ദർഭങ്ങളിൽ, അംഗത്തിന്റെ മരണ ദിവസം വരെ അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 80% (ബാധകമായ നികുതികൾ കിഴിച്ചതിനു ശേഷം) അല്ലെങ്കിൽ മരണ ദിവസത്തിൽ ലഭ്യമായിട്ടുള്ള സറണ്ടർ വാല്യു (ഉണ്ടെങ്കിൽ), ഏതാണോ കുടൂതലുള്ളത്, മരണമടഞ്ഞ അംഗത്തിന്റെ നോമിനിക്ക് അല്ലെങ്കിൽ ഗുണഭോക്താവിന് നൽകുന്നതാണ്, പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ.

എസ്ബിഐ ലൈഫ് - ഗ്രാമീൺ സൂപ്പർ  സുരക്ഷയുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

null
**എല്ലാ പ്രായം നിർണ്ണയിക്കലും കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
^എല്ലാ എസ്‌ബിഐ ലൈഫ് ഗ്രൂപ്പ് മൈക്രോ ഇൻഷ്വറൻസ് ഉൽപ്പന്നങ്ങളുടെയും സുനിശ്ചിത തുകയുടെ മൊത്തം തുക വ്യക്തിക്ക് ` 2,00,000 എന്ന രീതിയിൽ പരിമിതപെടുത്തും (ഗ്രൂപ്പ് അംഗം). 

NW/96/ver1/05/22/WEB/MAL


*നികുതി ആനുകൂല്യ:
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെ ഉപദേശം തേടുക.

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.