ഇപ്പോൾ നിങ്ങൾക്ക് യൂലിപ്പിന്‍റെ പ്രയോജനങ്ങൾ ആസ്വദിക്കാം, ലളിതമായ 3-ഘട്ട ഓൺലൈൻ വാങ്ങൽ പ്രക്രിയയിലൂടെ. എസ്ബിഐ ലൈഫ് - ഇവെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ സമ്പത്ത് വളരാൻ സഹായിക്കുന്നു. നിങ്ങളുടെ നിക്ഷേപത്തിൽനിന്നും ഇരട്ട പ്രയോജനം നേടൂ, മാർക്കറ്റ് ലിങ്ക്ഡ് ആദായവും ലൈഫ് ഇൻഷുറൻസ് സുരക്ഷയും.
എസ്ബിഐ ലൈഫ് - സ്മാർട്ട് ഇൻഷ്വർവെൽത്ത് പ്ലസ് പ്ലാൻ നിങ്ങൾക്ക് ക്രമമായ സമ്പാദ്യത്തോടൊപ്പം ഇൻഷുറൻസ് പരിരക്ഷ നൽകുകയും സമ്പത്തു സ്വരൂപിക്കുന്നതിനൊപ്പം മാസംതോറും വ്യവസ്ഥാപിതമായി പിൻവലിക്കുന്നതിനുള്ള സൌകര്യം നൽകുകയും ചെയ്യുന്നു. സ്മാർട്ട് ചോയ്സ് സ്ട്രാറ്റജിക്കു കീഴിൽ 3 നിക്ഷേപ തന്ത്രങ്ങളിൽ നിന്നും 9 വ്യത്യസ്ത ഫണ്ടുകളിൽ നിന്നും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുന്നതിനുള്ള അവസരവും നിങ്ങൾക്കുണ്ട്.
നിങ്ങൾക്ക് ഏറ്റവും പ്രധാനം നിങ്ങളുടെ കുടുംബത്തിന്‍റെ സന്തോഷവും സുരക്ഷയുമാണ്. ഇനി നിങ്ങൾക്ക് അതേപ്പറ്റി ടെൻഷനില്ലാതെ ജീവിക്കാം എസ്ബിഐ ലൈഫ് - സരൾ ഇൻഷ്വർവെൽത്ത് പ്ലസിലൂടെ. ഈ മാർക്കറ്റ് ലിങ്ക്ഡ് ഫ്ലാൻ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സമ്പത്ത് സ്വരൂപിക്കുന്നതിനൊപ്പം നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു.
എസ്ബിഐ ലൈഫ് - സ്മാർട്ട് വെൽത്ത് അഷ്വർ ഒരു തവണ മാത്രം പ്രീമിയം അടയ്ക്കുന്നതിലൂടെ ഇൻഷുറൻസ് പരിരക്ഷയും മാർക്കറ്റ്-ലിങ്ക്ഡ് ആദായവും ആസ്വദിക്കാൻ നിങ്ങളെ സഹായിക്കുന്നു.
എസ്ബിഐ ലൈഫ് - സ്മാർട്ട് പവർ ഇൻഷുറൻസ് രണ്ട് ഫണ്ട് ഓപ്ഷനുകൾ പ്രദാനം ചെയ്യുന്നു. അവ നിങ്ങളുടെ നിക്ഷേപങ്ങൾ നിങ്ങളുടെ ഇഷ്ടാനുസരണം സജീവമായി കൈകാര്യം ചെയ്യാൻ അല്ലെങ്കിൽ വിപണിയുടെ ചാഞ്ചാട്ടത്തിനെതിരെ നിങ്ങളുടെ നിക്ഷേപം സന്തുലനം ചെയ്യുന്നതിന് ഞങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ നിങ്ങളെ അനുവദിക്കുന്നു.