eWealth Plus | Online Unit Linked Insurance Plan | SBI Life Insurance
SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - ഇവെൽത്ത് പ്ലസ്

UIN: 111L147V01

Product Code: 3R

play icon play icon
SBI life eWealth Plus - ULIP Plans

ലളിതമായ രീതിയിൽ
നിങ്ങളുടെ സമ്പത്ത്
വർധിപ്പിക്കുന്ന ഒരു പ്ലാൻ.

Calculate Premium
ഒരു ഇൻഡിവിഡ്വൽ, യൂണിറ്റ്-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷൂറൻസ്, സേവിംഗ്സ് പ്രൊഡക്ട് ആണ്.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്രൊഡക്ടുകൾ ഉടമ്പടിയുടെ ആദ്യത്തെ അഞ്ച് വർഷങ്ങളിൽ പണമാക്കി മാറ്റാൻ സാധിക്കുകയില്ല. അഞ്ചാം വർഷത്തിന്റെ അവസാനം വരെ പോളിസി ഉടമകൾക്ക് അവരുടെ പോളിസികൾ സറണ്ടർ ചെയ്യാനോ അല്ലെങ്കിൽ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്രൊഡക്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള തുക പൂർണ്ണമായോ ഭാഗികമായോ പിൻവലിക്കാനോ സാധിക്കുകയില്ല

ബുദ്ധിമുട്ടേറിയ വാങ്ങൽ പ്രക്രിയ യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നതിൽ നിന്നും നിങ്ങളെ തടയുന്നുണ്ടോ?

ഇപ്പോൾ നിങ്ങൾക്ക് യൂലിപ്പിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാം, ലളിതമായ 3-സ്റ്റെപ്പ് ഓൺലൈൻ വാങ്ങൽ പ്രക്രിയയിലൂടെ. എസ്ബിഐ ലൈഫ് - ഇവെൽത്ത് പ്ലസ് നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്നതിനു പുറമേ നിങ്ങളുടെ സമ്പത്തിനെ വളരുവാനും സഹായിക്കുന്നു.
ഈ സമ്പത്ത്‌ സൃഷ്ടിക്കൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു -
  • സെക്യൂരിറ്റി - ആകസ്മിക സംഭവങ്ങളുണ്ടായാൽ നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കു സുരക്ഷ നൽകുന്നു
  • അഫോർഡബിലിറ്റി - പ്രതിമാസം രൂ. 3000 മുതൽ തുടങ്ങുന്ന പ്രീമിയങ്ങൾ
  • ഫ്ലെക്സിബിലിറ്റി - രണ്ട് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജികളിൽ നിന്നും തിരഞ്ഞെടുക്കാനുള്ള അവസരം
  • സിംപ്ലിസിറ്റി - എളുപ്പത്തിൽ ഓൺലൈനിൽ അപേക്ഷിക്കൂ
  • ലിക്വിഡിറ്റി - 6-ആം പോളിസി വർഷം മുതൽ ഭാഗിക പിൻവിലക്കലുകൾ അനുവദിക്കുന്നു

കുറച്ചു ക്ലിക്കുകളിലൂടെ ഇൻഷുറൻസിലേക്കും സമ്പത്ത് സൃഷ്ടിക്കലിലേക്കുമുളള നിങ്ങളുടെ ആദ്യ ചുവടു വയ്ക്കുക.

ഹൈലൈറ്റുകൾ

SBI Life eWealth Plus Premium Details

non-participating Online Unit Linked Insurance plan

Buy Now

സവിശേഷതകൾ

  • ഇൻഷുറൻസ് പരിരക്ഷ
  • രണ്ട് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജികളുടെ തിരഞ്ഞെടുപ്പ് - ഗ്രോത്ത് സ്ട്രാറ്റജി, ആക്ടീവ് സ്ട്രാറ്റജി.
  • ഗ്രോത്ത് സ്ട്രാറ്റജിക്കു കീഴിൽ മുൻകൂട്ടി നിശ്ചയിച്ച ശതമാനത്തിൽ ഓട്ടോമാറ്റിക് അസ്സറ്റ് അലോക്കേഷൻ നടത്തപ്പെടുന്നു.
  • ആക്ടീവ് സ്ട്രാറ്റജിക്കു കീഴിൽ പന്ത്രണ്ട് യൂണിറ്റ് ഫണ്ടുകളിൽ നിന്നും നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ഫണ്ട് അലോക്കേഷൻ നടത്താം.
  • ലളിതമായ 3-സ്റ്റെപ്പ് ഓൺലൈൻ വാങ്ങൽ പ്രക്രിയ
  • യാതൊരു പ്രീമിയം അലോക്കേഷൻ ചാർജ്ജുമില്ലാത്ത നിസാരമായ പ്രീമിയം പേയ്മെന്റുകൾ
  • 6-ആം പോളിസി വർഷം മുതൽ ഭാഗിക പിൻവിലക്കലുകൾ

പ്രയോജനങ്ങൾ

സെക്യൂരിറ്റി

  • ആകസ്മിക സംഭവങ്ങളുണ്ടായാൽ നിങ്ങളുടെ കുടുംബം സാമ്പത്തികമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു
  • വിപണിയുടെ ചാഞ്ചാട്ടത്തിൽ നിന്നും രക്ഷിക്കുന്നതിനായി നിങ്ങളുടെ ഫണ്ടുകൾ സ്വമേധയാ റീബാലൻസ് ചെയ്യപ്പെടുന്നു

ഫ്ലെക്സിബിലിറ്റി

  • നിങ്ങളുടെ റിസ്‌ക്ക് എടുക്കാനുള്ള താൽപ്പര്യം അനുസരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിയിൽ നിക്ഷേപിക്കുക.

ലളിതം

  • ബുദ്ധിമുട്ടില്ലാത്ത ഓൺലൈൻ വാങ്ങൽ പ്രക്രിയ

അഫോർഡബിലിറ്റി

  • പ്രതിമാസം രൂ.3000 മുതൽ തുടങ്ങുന്ന പ്രീമിയങ്ങളിൽ യാതൊരു പ്രീമിയം അലോക്കേഷൻ ചാർജ്ജുകളുമില്ലാതെ വിപണിയുമായി ബന്ധപ്പെട്ട ആദായം നേടുക

ലിക്വിഡിറ്റി

  • അപ്രതീക്ഷിതമായ ചെലവുകൾക്കു വേണ്ടി ഭാഗികമായ പിൻവലിക്കലുകൾ നടത്തുന്നതിനുള്ള സ്വാതന്ത്യ്രം

നികുതി ആനുകൂല്യങ്ങൾ നേടൂ*

മെച്യുരിറ്റി ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്ക് മാത്രം ബാധകമായിരിക്കും):

പോളിസി കാലാവധി പൂർത്തിയാകുമ്പോൾ ഫണ്ട് വാല്യു തിരികെ നൽകുന്നു.

 

ഡെത്ത് ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്ക് മാത്രം ബാധകമായിരിക്കും):

ഇവയിൽ ഏറ്റവും ഉയർന്നത് (കമ്പനിയെ ഡെത്ത് ക്ലെയിം അറിയിക്കുന്ന തീയതിയിലെ ഫണ്ട് വാല്യു, അല്ലെങ്കിൽ സം അഷ്വേർഡിൽ നിന്നും #ബാധകമായ ഭാഗിക പിൻവലിക്കൽ കിഴിച്ചതിനു ശേഷമുള്ള തുക, അല്ലെങ്കിൽ മരണം സംഭവിച്ച തീയതി വരെ അടച്ചിട്ടുള്ള^ മൊത്തം പ്രീമിയങ്ങളുടെ 105% ) ഗുണഭോക്താവിന് നൽകുന്നതാണ്.

 

#ബാധകമായ ഭാഗികമായ പിൻവലിക്കലുകൾ എന്നാൽ ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണത്തിനു തൊട്ടു മുമ്പുള്ള 2 വർഷങ്ങളിൽ നടത്തിയ ഭാഗികമായ പിൻവലിക്കലുകൾക്കു തുല്യമാണ്.
^അടച്ചിട്ടുള്ള മൊത്തം പ്രീമിയങ്ങൾ എന്നാൽ ബേസിക് പ്രോഡക്ടിനു കീഴിൽ ലഭിച്ചിട്ടുള്ള എല്ലാ പ്രീമിയങ്ങളുമാണ്, ടോപ്പ്-അപ്പ് പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ അവ ഉൾപ്പെടെ.

എസ്ബിഐ ലൈഫ് - ഇവെൽത്ത് പ്ലസ്‌യുടെ റിസ്‌ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.
SBI Life eWealth Premium Details
#പ്രായം നിർണ്ണയിക്കുന്നത് കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
^വാർഷിക പ്രീമിയം എന്നാൽ ഒരു വർഷം അടയ്ക്കേണ്ട പ്രീമിയം തുകയാണ്, നികുതികളും റൈഡർ പ്രീമിയങ്ങളും റൈഡറുകളിന്മേലുള്ള അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയവും, ഉണ്ടെങ്കിൽ, ഒഴികെ.

ശ്രദ്ധിക്കുക:
ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മൈനറാണെങ്കിൽ, കുറഞ്ഞപക്ഷം മെച്യുരിറ്റി തീയതിയിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മേജർ ആകുന്നതിനു യോജിച്ച പോളിസി കാലാവധി തിരഞ്ഞെടുക്കേണ്ടതാണ്.

3R/ver1/09/24/WEB/MAL

**ആദായങ്ങൾക്ക് പ്ര.വ. അനുമാനിക്കപ്പെട്ട യഥാക്രമം 4% വും 8% വും നിരക്കുകൾ, എല്ലാ ബാധകമായ ചാർജുകളെയും പരിഗണിച്ച ശേഷം ഈ നിരക്കുകൾക്ക് ചിത്രീകരിച്ച വിവരണങ്ങൾ മാത്രമാണ്. ഇവയ്ക്ക് ഉറപ്പൊന്നുമില്ല, കൂടാതെ അവ ആദായത്തിൽ ഉയർന്നതോ താഴ്ന്നതോ ആയ പരിമിതികളുമല്ല. യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് ഉൽപന്നങ്ങൾ വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഈ ഉടമ്പടി പ്രകാരം നൽകുന്ന വിവിധ ഫണ്ടുകൾ ഫണ്ടിന്റെ പേരുകൾ മാത്രമാണ്, അവ ഈ പ്ളാനുകളുടെ ഗുണമേന്മയോ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ ഒരു വിധത്തിലും സൂചിപ്പിക്കുന്നില്ല.

'ഫണ്ട് മാനേജ്‌മെന്റ് ചാർജ്ജുകൾ' മുതലായവ പോലുള്ള വിവിധ ചാർജ്ജുകൾ കുറയ്‌ക്കുന്നതാണ്. മോർട്ടാലിറ്റി ചാർജുകൾ ഒഴികെയുള്ള എല്ലാ ചാർജുകളും നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച്
പരിഷ്‌ക്കരണത്തിന് വിധേയമാണ്.ചാർജുകളുടെയും അവയുടെ പ്രവർത്തനങ്ങളുടെയും പൂർണ്ണമായ ലിസ്‌റ്റിന്, വിൽപ്പന ബ്രോഷർ പരിശോധിക്കുക.
യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് ഉല്പന്നങ്ങൾ പരമ്പരാഗത ലൈഫ് ഇൻഷുറൻസ് ഉല്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമാണ്, അവ വിപണിയിലെ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. യൂണിറ്റ്‌ ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ അടയ്ക്കുന്ന പ്രിമിയം മൂലധന വിപണികളുമായി ബന്ധപ്പെട്ട നിക്ഷേപ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. ഫണ്ടിന്റെ പ്രവർത്തനത്തിന്റെയും മൂലധന വിപണിയെ ബാധിക്കുന്ന ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ യൂണിറ്റുകളുടെ അറ്റ ആസ്തി മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാവുന്നതും ഇൻഷുറൻസ് എടുക്കുന്ന ആൾ അദ്ദേഹത്തിന്റെ/അവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദിത്വം വഹിക്കുന്നതും ആണ്. എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ലി. എന്നത് ഇൻഷുറൻസ് കമ്പനിയുടെ പേരും-എസ്ബിഐ ലൈഫ് - ഇവെൽത്ത് പ്ലസ്‌ എന്നത് യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് ഉടമ്പടിയുടെ പേരും മാത്രമാണ്. അത് യാതൊരു രീതിയിലും ഉടമ്പടിയുടെ ഗുണമേന്മയേയോ അതിന്റെ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ സൂചിപ്പിക്കുന്നില്ല. ബന്ധപ്പെട്ട നഷ്ടസാദ്ധ്യതകളെയും ബാധകമായ ചാർജ്ജുകളെയും സംബന്ധിച്ച് നിങ്ങളുടെ ഇൻഷുറൻസ് ഏജന്റിൽ നിന്നോ ഇടനിലക്കാരിൽനിന്നോ ഇൻഷുറൻസ് സ്ഥാപനത്തിന്റെ പോളിസി ഡോക്യുമെന്റിൽ നിന്നോ ദയവായി മനസ്സിലാക്കുക. ഈ ഉടമ്പടി പ്രകാരം നൽകുന്ന വിവിധ ഫണ്ടുകൾ ഫണ്ടിന്റെ പേരുകൾ മാത്രമാണ്, അവ ഈ പ്ലാനുകളുടെ ഗുണമേന്മയോ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ ഒരു വിധത്തിലും സൂചിപ്പിക്കുന്നില്ല.

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.

*നികുതി ഇളവുകൾ:
  • നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. here.