ഇൻഷ്വറൻസ് പോളിസി ഫോർ റെറ്റിയെമെൻറ് | റിട്ടയർമെൻറ് പ്ലാനിംഗ് | എസ്ബിഐ ലൈഫ്
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

ഇൻഷ്വറൻസിനെ കുറിച്ച് അറിയുക

WE ARE HERE FOR YOU !

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങൾക്കായി സാമ്പത്തികമായി തയ്യാറെടുക്കുക

ഔദ്യോഗിക ജീവിതത്തിൽ നിന്ന്‌ വിരമിച്ച ശേഷമുള്ള കാലം, നിങ്ങൾ മനസ്സിൽ താലോലിച്ച നിമിഷങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നത് ചെയ്യാനുമുള്ളതാവട്ടെ. സാമ്പത്തികമായ ആശങ്കകളും ഉത്തരവാദിത്വങ്ങളും കഴിഞ്ഞുപോയ ഒരു കാലത്തിന്റെ ഭാഗം മാത്രമായിരിക്കാം, എന്നാൽ കൂട്ടുകുടുംബവ്യവസ്ഥ വർഷങ്ങൾക്ക് മുമ്പുതന്നെ ഇല്ലാതായതിന്റെയും കുതിച്ചുയരുന്ന നാണയപ്പെരുപ്പ നിരക്കിന്റെയും പശ്ചാത്തലത്തിൽ, പവർ ഓഫ് കോമ്പൗണ്ടിംഗിന്റെ നേട്ടം ലഭിക്കാൻ റിട്ടയർമെന്റ് സമ്പാദ്യം, വളരെ നേരത്തേ തന്നെ യഥാക്രമം നിക്ഷേപിച്ചു തുടങ്ങേണ്ടതുണ്ട്.

ആയുർദൈർഘ്യത്തിലെ വർദ്ധനവും ഉയരുന്ന ആരോഗ്യ പരിപാലന, ജീവിതശൈലി ചിലവുകളും കണക്കിലെടുത്ത്‌, ഒരാൾക്ക് റിട്ടയർമെന്റിന്‌ ശേഷം ഒരു സ്ഥിര വരുമാനം ഉറപ്പാക്കേണ്ടതുണ്ട്‌. ഇവിടെയാണ് നേരത്തേ, ശരിയായ പ്ലാനിൽ നടത്തുന്ന നിക്ഷേപം സഹായകരമാവുക.

റിട്ടയർമെന്റിന്‌ ശേഷം ആശങ്കകളില്ലാത്ത/സമ്മർദ്ദരഹിതമായ ജീവിതം നയിക്കാൻ സഹായകമാവുന്ന പ്ലാനുകൾ തേടുകയാണോ?

പരിഗണിക്കാവുന്ന ചിലത് ഇതാ

ആന്വിറ്റി പേഔട്ടുകളിലുള്ള ഫ്ലെക്‌സിബിലിറ്റി തിരയുക

നിങ്ങളുടെ പങ്കാളി സാമ്പത്തികമായി സ്വാശ്രയത്വം പുലർത്തുന്നു എന്നുറപ്പാക്കാൻ സഹായിക്കുന്ന ജോയിന്റ് ലൈഫ് ആന്വിറ്റി, നിങ്ങളുടെ കുട്ടികൾക്ക്‌ സമ്പാദ്യം കൈമാറ്റം ചെയ്യുന്നത്‌ ഉറപ്പുവരുത്തിക്കൊണ്ട് വാങ്ങൽ തുക തിരിച്ചു നൽകുന്ന ലൈഫ്‌ ആന്വിറ്റി എന്നിവ പോലുള്ള, നിങ്ങളുടെ സാമ്പത്തികമായ ആവശ്യത്തിന്‌ അനുസൃതമായി പേഔട്ടുകൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുന്ന പ്ലാനുകൾ തിരയുക.

നിങ്ങളുടെ ആശ്രിതരുടെ ഭാവി സുരക്ഷിതമാക്കുക

നിങ്ങളുടെ പങ്കാളിയുടെ ഭാവി സുരക്ഷിതമാക്കാൻ, നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ പോലും അവർക്ക്‌ വരുമാനം നൽകുന്ന പ്ലാനിൽ നിക്ഷേപം നടത്തുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്‌ ബുദ്ധിപരമായിരിക്കും.

വർദ്ധിക്കുന്ന ആരോഗ്യപരിപാലന ചിലവുകൾക്കുള്ള ഒരു പദ്ധതി തയ്യാറാക്കുക

ഒരു സമ്പാദ്യമുണ്ടാക്കി, നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കുമായി, വർദ്ധിക്കുന്ന ആരോഗ്യപരിപാലന ചിലവുകൾ നേരിടുന്നതിനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

നികുതി ആനുകൂല്യങ്ങൾ ആസ്വദിക്കൂ

1961-ലെ ആദായ നികുതി നിയമത്തിന് കീഴിലെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നികുതി ആനുകൂല്യങ്ങൾ നിങ്ങൾക്ക് അനുഭവിക്കാനാകും

നിങ്ങളുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ

 

1 Build a contingency fund

അത്യാവശ്യങ്ങളിൽ ഉപയോഗിക്കാനുള്ള ഫണ്ട് സ്വരൂപീകരിക്കുക

 

2 Regular income post-retirement

റിട്ടയർമെന്റിന് ശേഷമുള്ള സ്ഥിര വരുമാനം

 

3 Save for healthcare costs

ആരോഗ്യപരിപാലന ചിലവുകൾക്കായി സമ്പാദിക്കുക

 

4 Protect your partner

നിങ്ങളുടെ പങ്കാളിയുടെ ഭാവി സുരക്ഷിതമാക്കുക

നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.
റൈഡറുകൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്റൈഡർബ്രോഷർവായിക്കുക.

*നികുതിആനുകൂല്യ:
നികുതിആനുകൂല്യങ്ങൾആദായനികുതിനിയമങ്ങൾക്ക്വിധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായിരിക്കും.വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.