ഇൻഷ്വറൻസിനെ കുറിച്ച് അറിയുക
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

ഇൻഷ്വറൻസിനെ കുറിച്ച് അറിയുക

WE ARE HERE FOR YOU !

നിങ്ങളുടെ കുടുംബത്തിന്റെ ഭാവി ആസൂത്രണം ചെയ്യുക

ഒരു കുഞ്ഞ് രക്ഷിതാക്കൾക്ക് നൽകുന്നത് സന്തോഷവും പക്വതയും ഉത്തരവാദിത്വബോധവും മാത്രമല്ല, സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള അവബോധവും കൂടിയാണ്, കാരണം സാമ്പത്തികമായവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് അവർ നിങ്ങളെയാണ് ആശ്രയിക്കുന്നത്. നിങ്ങൾക്ക് അവരെ ഒരിക്കലും നിരാശപ്പെടുത്താനാവുകയുമില്ല.

ജോലികൾക്ക് അധികയോഗ്യതകൾ ആവശ്യമായി വരൽ, മാറുന്ന ജീവിത ശൈലികൾ,വർദ്ധിച്ചു വരുന്ന ചിലവുകൾ, നിങ്ങളുടെ വരുമാനത്തേക്കാൾ വേഗത്തിലുള്ള വിലക്കയറ്റം എന്നിവയെല്ലാം ഉണ്ടാവുമ്പോൾ; അവരുടെ സ്വപ്‌നങ്ങൾ എങ്ങനെ നിറവേറ്റുമെന്ന്‌ നിങ്ങൾക്ക്‌ ആശങ്ക തോന്നാം.

പക്ഷെ, നിങ്ങളുടെ കുട്ടിയുടെ ഭാവി മാത്രമല്ല നിങ്ങളെ ആശങ്കപ്പെടുത്തുന്നത്; നിങ്ങൾക്ക്‌ നിങ്ങളുടെ ബാധ്യതകൾക്ക്‌‌ പരിരക്ഷ വേണം, നിങ്ങളുടെ തന്നെ ഭാവി ആസൂത്രണം ചെയ്യണം, അതോടൊപ്പം നിങ്ങളുടെ സ്വപ്‌നങ്ങളും. അത് എളുപ്പമല്ല, എന്നാൽ നേരത്തെ തന്നെ, ശരിയായ സാമ്പത്തിക ഉപാധികൾ സഹിതം ആരംഭിക്കുകയാണെങ്കിൽ അത് നേടാവുന്നതാണ്.

നിങ്ങളുടേയും കുട്ടിയുടേയും സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുന്ന നിക്ഷേപത്തിനുള്ള പ്ലാനുകൾ തേടുകയാണോ?

പരിഗണിക്കാവുന്ന ചിലത് ഇതാ

എത്ര നേരത്തെ നിങ്ങൾ തുടങ്ങുന്നുവോ, അത്രയും കുറച്ചേ നിങ്ങൾ നിക്ഷേപിക്കണ്ടതുള്ളൂ

ചിലവുകൾ വർദ്ധിക്കുന്നതിന് അനുസൃതമായി, നിങ്ങളുടെ ഉദ്ദേശങ്ങൾക്കായുള്ള സമ്പാദ്യത്തിൽ നിക്ഷേപിക്കേണ്ട തുക, പിന്നീടൊരു ഘട്ടത്തിലേക്ക്‌ മാറ്റി വെച്ചാൽ ഗണ്യമായി കൂടും.

അതുകൊണ്ട്‌ നേരത്തെ സമ്പാദിക്കുക, നന്നായി സമ്പാദിക്കുക

നിങ്ങളുടെ സ്വപ്‌നങ്ങളും സാക്ഷാത്‌കരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കൂ

നിങ്ങൾക്ക് സ്വന്തം സ്വപ്‌നങ്ങൾ നേടിയെടുക്കാനും ബാദ്ധ്യതകൾ തീർക്കാനുമുണ്ട്. നിങ്ങൾക്ക്‌ ശരിയായ ഒരു ഇൻഷ്വറൻസ്‌ പ്ലാനിൽ നിക്ഷേപിച്ച്‌, സ്വപ്‌നങ്ങളെല്ലാം കാത്തുസൂക്ഷിക്കാനാകുമ്പോൾ വിട്ടുവീഴ്‌ച ചെയ്യുന്നതെന്തിനാണ്?

നിങ്ങളുടെ കുട്ടിക്ക്‌, തടസ്സമില്ലാത്ത ഒരു ഭാവി

അംഗവൈകല്യം പോലെ ദൗർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാലും നിങ്ങളുടെ കുട്ടിയ്‌ക്ക് അവന്റെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കാനാകും എന്ന് ഉറപ്പുനൽകുന്ന ഒരു ചൈൽഡ് പ്ലാനിൽ നിക്ഷേപം നടത്തുക.

ജീവിതത്തിന്റെ അനിശ്‌ചിതാവസ്ഥകളിൽ നിന്നും നിങ്ങളുടെ കുടുംബത്തെ കാത്തുസൂക്ഷിക്കുക

ജീവിതം അപ്രവചനീയമാണ്, നിങ്ങൾ അടുത്തില്ലെങ്കിലും നിങ്ങളുടെ കുടുംബം വിഷമിക്കുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തണം. ലൈഫ്‌ ഇൻഷ്വറൻസ്‌ പ്ലാനുകൾ നിങ്ങളുടെ കുടുംബത്തിന് ഒരു സുരക്ഷാ വലയം തീർക്കുകയും, ദൗർഭാഗ്യകരമായ സംഭവങ്ങളുണ്ടാവുകയാണെങ്കിൽ സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യുന്നു.

നികുതി ആനുകൂല്യങ്ങൾ ആസ്വദിക്കൂ

1961-ലെ ആദായ നികുതി നിയമത്തിന് കീഴിലെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നികുതി ആനുകൂല്യങ്ങൾ നിങ്ങൾക്ക് അനുഭവിക്കാനാകും

നിങ്ങളുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ

 

1 Save for your child future

നിങ്ങളുടെ കുട്ടിയുടെ ഭാവിക്കായി സമ്പാദിക്കൂ

 

2 Begin To Pay Off Your Debts

നിങ്ങളുടെ കടങ്ങൾ കൊടുത്തു തീർക്കാൻ ആരംഭിക്കുക

 

3 Start planning for retirement

റിട്ടയർമെന്റിനെ കുറിച്ചുള്ള ആസൂത്രണം ആരംഭിക്കൂ

 

4 Secure Your Family's Future In Your Absence

നിങ്ങളുടെ അസാന്നിദ്ധ്യത്തിലും കുടുംബത്തിന്റെ ഭാവി പരിരക്ഷിക്കൂ

നിങ്ങളുടെ ആവശ്യങ്ങൾക്കായുള്ള എസ്‌ബിഐ ലൈഫ് ഇൻഷ്വറൻസ് പ്ലാനുകൾ

എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് സ്‌കോളർ

111L073V02

 • മെച്യൂരിറ്റി ബെനഫിറ്റ്
 • മരണാനന്തര ആനുകൂല്യം
 • *നികുതി ആനുകൂല്യങ്ങൾ

എസ്‌ബിഐ ലൈഫ് - സ്‌മാർട്ട് ചാംപ് ഇൻഷ്വറൻസ്

111N098V02

 • നിങ്ങളുടെ കുട്ടിയുടെ വയസ്സിനെ അടിസ്ഥാനമാക്കിയുള്ള പേഔട്ടുകൾ
 • പ്രീമിയം വേവർ ബെനഫിറ്റ്

എസ്‌ബിഐ ലൈഫ് – ശുഭ് നിവേശ്

111N055V03

 • മെച്യൂരിറ്റി ആനുകൂല്യം
 • മരണാനന്തര ആനുകൂല്യം
 • മറ്റ് ആനുകൂല്യങ്ങൾ
 • നികുതി ആനുകൂല്യങ്ങൾ*

എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് എലൈറ്റ്

111L072V02

 • മെച്യൂരിറ്റി ബെനഫിറ്റ്
 • മരണാനന്തര ആനുകൂല്യം
 • ഇൻബിൽറ്റ് ബെനഫിറ്റ്
 • *നികുതി ആനുകൂല്യങ്ങൾ

എസ്‌ബിഐ ലൈഫ് – ഇ-ഷീൽഡ്

111N089V03

 • രണ്ട് ആനുകൂല്യ ഘടനകളും രണ്ട് റൈഡർ ഓപ്ഷനുകളും
 • ഇൻബിൽറ്റ്ആക്സിലറേറ്റഡ് ടെർമിനൽ ഇൽനെസ്സ് ബെനിഫിറ്റ്

എസ്‌ബിഐ ലൈഫ് – ഇവെൽത്ത് ഇൻഷ്വറൻസ്

111L100V02

 • മെച്യൂരിറ്റി ബെനഫിറ്റ്
 • മരണാനന്തര ആനുകൂല്യം
 • *നികുതി ആനുകൂല്യങ്ങൾ
നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.
റൈഡറുകൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്റൈഡർബ്രോഷർവായിക്കുക.

*നികുതിആനുകൂല്യ:
നികുതിആനുകൂല്യങ്ങൾആദായനികുതിനിയമങ്ങൾക്ക്വിധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായിരിക്കും.വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.