എസ്ബിഐ ലൈഫ് ഫ്ലെക്സി സ്മാട്ട് പ്ലസ് - വേരിയബിൾ ലൈഫ് ഇൻഷ്വറൻസ് പോളിസി
SBI Logo

Join Us

Tool Free 1800 22 9090

എസ്‌ബിഐ ലൈഫ് – ഫ്ലെക്‌സി സ്‌മാർട്ട് പ്ലസ്

UIN: 111N093V01

ഉൽപ്പന്ന കോഡ്: 1M

null

സമൃദ്ധിയും സുരക്ഷയും ഉറപ്പുനൽകിയിരിക്കുന്നു.

  • രണ്ട് പ്ലാൻ ഓപ്‌ഷനുകൾ
  • ധന സമ്പാദനം
  • ഭാഗികമായ പിൻവലിക്കലുകൾ
  • സം അഷ്വേർഡും പോളിസി ടേമും മാറ്റാനുള്ള ഓപ്‌ഷൻ
കോൺട്രാക്‌റ്റിന്റെ ആദ്യത്തെ അഞ്ച് വർഷത്തിൽ ഈ പ്ലാൻ യാതൊരു ലിക്വിഡിറ്റിയും വാഗ്ദാനം ചെയ്യുന്നില്ല. പോളിസി ഹോൾഡർക്ക് അഞ്ചാമത്തെ പോളിസി വർഷത്തിന്റെ അവസാനം വരെ ഈ പ്ലാനിൽ നിക്ഷേപിച്ച പണം പൂർണ്ണമായോ ഭാഗികമായോ പിൻവലിക്കാൻ സാധിക്കുകയില്ല..

ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി മാറ്റം വരുത്താൻ കഴിയുന്ന വിധത്തിൽ ഫ്ലെക്‌സിബിലിറ്റി നൽകുന്ന ഏതെങ്കിലും ലൈഫ് ഇൻഷ്വറൻസ് പ്ലാൻ നിങ്ങൾക്കുണ്ടോ?


നിങ്ങളുടെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി ഇൻഷ്വറൻസ്‌ പ്ലാൻ പരിഷ്‌കരിക്കാൻ എസ്‌ബിഐ ലൈഫ് – ഫ്ലെക്‌സി സ്‌മാർട്ട് പ്ലസ് അനുവദിക്കുന്നു. നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് കൃത്യമായുള്ള ബോണസ് പലിശയും ഇത് നൽകുന്നു.

പ്ലാൻ നൽകുന്നു -
  • സുരക്ഷ – നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തുന്നു
  • വിശ്വസ്‌തത – ഇൻ-ഫോഴ്‌സ് പോളിസികൾക്ക് ഉറപ്പായ കുറഞ്ഞ ബോണസ് പലിശ നിരക്ക്.
  • ഫ്ലെക്‌സിബിലിറ്റി – നിങ്ങളുടെ മാറുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി പോളിസി ടേമിലും സം അഷ്വേർഡിലും മാറ്റം വരുത്തുക
  • ലിക്വിഡിറ്റി – എന്തെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന ചിലവുകൾ നിറവേറ്റുന്നതിന്, ആറാമത്തെ പോളിസി വർഷം മുതലുള്ള ഭാഗികമായ പിൻവലിക്കലുകൾ

നിങ്ങളുടെ ഭാവി എങ്ങനെ സാമ്പത്തികമായി സുരക്ഷിതമാക്കാനാകും എന്ന് കാണാൻ ചുവടെയുള്ള ആനുകൂല്യ ചിത്രീകരണം പരീക്ഷിക്കുക.

ഹൈലൈറ്റുകൾ

null

വ്യക്തിഗത, പാർട്ടിസിപ്പേറ്റിംഗ്, വേരിയബിൾ ഇൻഷ്വറൻസ് ഉൽപ്പന്നം

സവിശേഷതകൾ

  • രണ്ട് പ്ലാൻ ഓപ്‌ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക
  • പ്രാബല്യത്തിലുള്ള പോളിസികൾക്ക്, കാലയളവിലുടനീളം, പ്രതിവർഷം 1.00% എന്ന ഉറപ്പായ കുറഞ്ഞ ബോണസ് പലിശ നിരക്ക്
  • നിങ്ങളുടെ സം അഷ്വേർഡിൽ മാറ്റം വരുത്തുകയും പോളിസി ടേം ദീർഘിപ്പിക്കുകയും ചെയ്യുക
  • ആറാമത്തെ പോളിസി വർഷം മുതൽ ഭാഗികമായ പിൻവലിക്കലുകൾ നേടുക

പ്രയോജനങ്ങൾ

സുരക്ഷ

  • രണ്ട് പ്ലാൻ ഓപ്‌ഷനുകൾ – ഗോൾഡ്‌, പ്ലാറ്റിനം എന്നിവ, നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ജീവിത പരിരക്ഷ നൽകുന്നു

വിശ്വാസ്യത

  • വർഷങ്ങൾ കൊണ്ട് നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്വപ്‌നങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുക

ഫ്ലെക്‌സിബിലിറ്റി

  • മാറുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി സം അഷ്വേർഡ് വർദ്ധിപ്പിക്കുകയോ കുറയ്‌ക്കുകയോ ചെയ്യുക
  • തിരഞ്ഞെടുത്ത പോളിസി ടേം ദീർഘിപ്പിക്കാനുള്ള ഓപ്‌ഷൻ മുഖേന നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കൂ

ലിക്വിഡിറ്റി

  • അപ്രതീക്ഷിതമായി വരുന്ന ചിലവുകൾക്ക്, ആറാമത്തെ പോളിസി വർഷം മുതൽ ഭാഗികമായി പണം പിൻവലിക്കലിക്കാൻ അനുവദിക്കുന്നു

നികുതി ആനുകൂല്യങ്ങൾ നേടൂ*

മരണം സംഭവിക്കുമ്പോൾ

നിർഭാഗ്യവശാൽ ജീവൻ ലൈഫ് അഷ്വേർഡിന് മരണം സംഭവിച്ചാൽ, ബെനഫിഷ്യറിക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും:

 

ഗോൾഡ് ഓപ്‌ഷന് വേണ്ടി: ബാധകമായ പ്രകാരമുള്ള പോളിസി അക്കൗണ്ട് മൂല്യം$ അല്ലെങ്കിൽ സം അഷ്വേർഡ്^ / പെയ്ഡ്-അപ്പ് സം അഷ്വേർഡ്^ എന്നിവയിൽ ഉയർന്ന തുകയോ മരണ ക്ലെയിം അറിയിക്കുന്ന തീയതി വരെ അടച്ച മൊത്തം പ്രീമിയങ്ങളുടെ 105%.

60 വയസ്സിന് മുമ്പ് മരിച്ചാൽ അവസാന 2 വർഷത്തിൽ നടത്തിയ ഭാഗിക പിൻവലിക്കലുകളുടെയും 60 വയസ്സിലോ അതിനു ശേഷമോ മരിച്ചാൽ 58 വയസ്സു മുതൽ നടത്തിയ എല്ലാ ഭാഗിക പിൻവലിക്കലുകളുടെയും പരിധി വരെ ^സം അഷ്വേർഡ് കുറയ്‌ക്കും.

 

പ്ലാറ്റിനം ഓപ്‌ഷന് വേണ്ടി: പോളിസി അക്കൗണ്ട് മൂല്യത്തിനൊപ്പം$ ബാധകമായത് പ്രകാരമുള്ള സം അഷ്വേർഡ് / പെയ്‌ഡ് അപ്പ് സം അഷ്വേർഡ് അല്ലെങ്കിൽ മരണ ക്ലെയിം അറിയിക്കുന്ന തീയതി വരെ അടച്ച മൊത്തം പ്രീമിയങ്ങളുടെ 105%.

ജീവിച്ചിരിക്കുകയാണെങ്കിൽ

മെച്യൂരിറ്റി ആനുകൂല്യം: കാലാവധി പൂർത്തിയാകുമ്പോൾ, ടെർമിനൽ ബോണസ് പലിശ നിരക്ക് ഉണ്ടെങ്കിൽ, അവ കാലാവധി പൂർത്തിയാകുന്ന ദിവസം കണക്കാക്കിയതുൾപ്പെടെ പോളിസി അക്കൗണ്ട് മൂല്യത്തിന്$ പോളിസി ഉടമയ്ക്ക് അവകാശമുണ്ടാവുകയും കാലാവധി പൂർത്തിയാകുന്ന ദിവസം മുഴുവനായി നൽകുകയും ചെയ്യും.

$പോളിസി അക്കൗണ്ട് മൂല്യം

നിങ്ങളുടെ ഫണ്ടിന്റെ വാല്യൂവിനെയാണ് പോളിസി അക്കൗണ്ട് പ്രതിനിധീകരിക്കുന്നത്. അടച്ച മൊത്തം പ്രീമിയങ്ങൾക്കൊപ്പം പോളിസിയിലെ എല്ലാ പ്രീമിയം അലോക്കേഷൻ ചാർജിന്റെയും നെറ്റ് തുകയിലേക്ക്, താഴെ പ്രസ്‌താവിച്ച കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെ പോളിസി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മറ്റെല്ലാ ചാർജുകളും പോളിസി അക്കൗണ്ട് മൂല്യത്തിൽ നിന്നും വീണ്ടെടുക്കും. എല്ലാ പിൻവലിക്കലുകൾ, പേഔട്ടുകൾ മുതലായവ നിങ്ങളുടെ പോളിസി അക്കൗണ്ടിൽ നിന്ന് കുറയ്ക്കുന്നതാണ്.

പോളിസി അക്കൗണ്ടിലേക്ക് ബാധകമാകുന്ന കൂട്ടിച്ചേർക്കലുകളുടെ വ്യത്യസ്ത ലെയറുകൾ ചുവടെ പ്രസ്‌താവിച്ചിരിക്കുന്നത് പ്രകാരമാണ് -

  • ഇൻ-ഫോഴ്‌സ് പോളിസികൾക്ക് കാലയളവിലുടനീളം, പ്രതിവർഷം 1.00% ആണ് ഉൽപ്പന്നത്തിനുള്ള ഉറപ്പായ കുറഞ്ഞ ബോണസ് പലിശ നിരക്ക്.
  • മുകളിലുള്ളതിനോടു കൂടി, ആസ്‌തികളും കടബാദ്ധ്യതകളും നിയമപ്രകാരം മൂല്യനിർണ്ണയം ചെയ്യുമ്പോൾ അധികമായി വരുന്ന തുകയുടെ അടിസ്ഥാനത്തിൽ ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനം പൂജ്യമല്ലാത്ത ഒരു പോസിറ്റീവ് റെഗുലർ ബോണസ് പലിശ നിരക്ക് പ്രഖ്യാപിക്കും.
  • ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ ആ സാമ്പത്തിക വർഷത്തിൽ പുറത്തുകടക്കുന്ന പോളിസികൾക്ക് ബാധകമാകുന്ന ഒരു ഇടക്കാല ബോണസ് പലിശ നിരക്ക് പ്രഖ്യാപിക്കും. വർഷാവസാനം പ്രഖ്യാപിച്ച റെഗുലർ ബോണസ് പലിശ നിരക്ക് ഇടക്കാല ബോണസ് പലിശ നിരക്കിനെക്കാൾ കുറവായിരിക്കില്ല
  • പോളിസിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ (മെച്യൂരിറ്റി/മരണം/സറണ്ടർ), ഒരു ടെർമിനൽ ബോണസ് പലിശ നിരക്ക് നൽകിയേക്കാം.
 

നികുതി ആനുകൂല്യങ്ങൾ*:

കാലാകാലങ്ങളിൽ ഭേദഗതികൾക്ക് വിധേയമാകുന്ന, ഇന്ത്യയിലെ ബാധകമായ ആദായ നികുതി നിയമങ്ങൾക്ക് അനുസൃതമായി നികുതി ആനുകൂല്യങ്ങൾക്കും/ഒഴിവാക്കലുകൾക്കും നിങ്ങൾക്ക് അർഹതയുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം: http://www.sbilife.co.in/sbilife/content/21_3672#5. വിശദാംശങ്ങൾക്ക് നിങ്ങളുടെ നികുതി ഉപദേശകന്റെ അഭിപ്രായം തേടുക.

അപകട സാദ്ധ്യതകൾ, എസ്‌ബിഐ ലൈഫ് – ഫ്ലെക്‌സി സ്‌മാർട്ട് പ്ലസിന്റെ വ്യവസ്ഥകളും നിബന്ധനകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
null
^ വയസ് സംബന്ധമായ എല്ലാ പരാമർശങ്ങളും അവസാന ജന്മദിന പ്രകാരമായിരിക്കും.
## പ്രതിമാസ മോഡിന്, 3 മാസത്തെ പ്രീമിയം മുൻകൂറായി നൽകിയിരിക്കണം ഒപ്പം പ്രീമിയം പുതുക്കൽ പേയ്‌മെന്റ് ഇലക്‌ട്രോണിക് ക്ലിയറിംഗ് സംവിധാനം (ECS), ക്രെഡിറ്റ് കാർഡ്, ഡയറക്‌ട് ഡെബിറ്റ്, SI - EFT എന്നിവയിലൂടെ മാത്രമേ അനുവദിക്കുന്നുള്ളൂ.

1M.ver.04-10/17 WEB MAL

**ആദായങ്ങൾക്ക് പ്ര.വ. അനുമാനിക്കപ്പെട്ട യഥാക്രമം 4%വും 8%വും നിരക്കുകൾ, എല്ലാ ബാധകമായ ചാർജുകളെയും പരിഗണിച്ച ശേഷം ഈ നിരക്കുകൾക്ക് ചിത്രീകരിച്ച വിവരണങ്ങൾ മാത്രമാണ്. ബോണസ് സമ്പാദ്യ കാലയളവിൽ ബോണസ് നിരക്കുകൾ സ്ഥിരമായി അനുമാനിക്കപ്പെടുന്നു, കമ്പനിയുടെ നിക്ഷേപ അനുഭവത്തെ ആശ്രയിച്ച് യഥാർഥ ബോണസിൽ വ്യത്യാസം വരാം. (ഇവക്ക് ഉറപ്പൊന്നുമില്ല കൂടാതെ അവ ആദായത്തിൽ ഉയർന്നതോ താഴ്ന്നതോ ആയ പരിമിതികളുമല്ല). ഭാവിയിലെ നിക്ഷേപ പ്രവർത്തനശേഷി ഉൾപ്പെടെ അസംഖ്യം കാര്യങ്ങളെ ആശ്രയിച്ചിരിക്കും ലഭിക്കുന്ന ആദായങ്ങൾ.

നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.

*നികുതിആനുകൂല്യ:
നികുതിആനുകൂല്യ ങ്ങൾആദായനികുതിനി യമങ്ങൾക്ക്വി ധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വി ധേയവുമായിരിക്കും.വി ശദാംശങ്ങൾക്ക്നിങ്ങളുടെനികുതി ഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.