ലോൺ പ്രൊട്ടക്ഷൻ ഇൻഷുറൻസ് പ്ലാൻ | എസ ബീ അയി ലൈഫ് റിങ്ങ് രക്ഷ
SBI Logo

Join Us

Tool Free 1800 22 9090

എസ്‌ബിഐ ലൈഫ് – ഋണ രക്ഷ

UIN: 111N078V03

ഉൽപന്ന കോഡ് : 70

എസ്‌ബിഐ ലൈഫ് – ഋണ രക്ഷ

നിങ്ങളുടെ കുടുംബത്തിന് പൈതൃകമായി
ലഭിക്കേണ്ടത് സൌഖ്യമാണ്.
മറിച്ച് നിങ്ങളുടെ ബാദ്ധ്യതകളല്ല.

ഒരു ഗ്രൂപ്പ്, യൂണിറ്റ്-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ക്രെഡിറ്റ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട് ആണ്.

അവതരിപ്പിക്കുന്നു എസ്ബിഐ ലൈഫ് - ഋണ രക്ഷ (UIN: 111N078V03), നിങ്ങളുടെ കുടുംബത്തിന് ഏറ്റവും മികച്ചതു ലഭിക്കുന്നു എന്നുറപ്പു വരുത്തുന്ന ഒരു പ്ലാൻ. ഈ പരിഹാരത്തിലൂടെ എന്തെങ്കിലും ആകസ്മിക സംഭവങ്ങൾ ഉണ്ടായാലും നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ വായ്പകളുടെ ബാദ്ധ്യത ഏറ്റെടുക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കുകയും അതുവഴി അവരുടെ ഭാവി സ്വപ്നങ്ങളെ പരിരക്ഷിക്കുകയും ചെയ്യുന്നു.

സവിശേഷതകൾ :
  • ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ മുതലായ എല്ലാത്തരം വായ്പകൾക്കും പരിരക്ഷ നൽകുന്ന സമഗ്രമായ ഒരു ഗ്രൂപ്പ് ക്രെഡിറ്റ് ലൈഫ് പ്ലാൻ.
  • പ്രഥമ വായ്പക്കാരനു പുറമേ രണ്ട് സഹ-വായ്പക്കാർക്കും പരിരക്ഷ പ്രദാനം ചെയ്യുന്നു
  • നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള പരിരക്ഷ കാലാവധി തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്യ്രം.**

*ഈ പ്രൊഡക്ടിനു കീഴിൽ പുതിയതും നിലവിലുള്ളതുമായ വായ്പകൾക്കുള്ള പരിരക്ഷ ബോർഡ് അംഗീകരിച്ച അണ്ടർറൈറ്റിംഗ് പോളിസിക്കു വിധേയമാണ്.
**വായ്പ കാലാവധി 15 വർഷമോ അതിലധികമോ ആണെങ്കിൽ വായ്പ കുറഞ്ഞത് കാലാവധിയുടെ 2/3 എന്ന നിബന്ധനയ്ക്കു വിധേയം.

മുഖ്യ സവിശേഷതകൾ

എസ്‌ബിഐ ലൈഫ് – ഋണ രക്ഷ

ഒരു ഗ്രൂപ്പ്, യൂണിറ്റ്-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ക്രെഡിറ്റ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട് ആണ്

സവിശേഷതകൾ

  • ലൈഫ് ഇൻഷുറൻസ് പരിരക്ഷ
  • വിവിധ തരം വായ്പകൾ തിരിച്ചടയ്ക്കുന്നതിനു സഹായം
  • സഹ-വായ്പക്കാർക്കും പരിരക്ഷ
  • ഗോൾഡ് അല്ലെങ്കിൽ പ്ലാറ്റിനം പ്ലാൻ ഓപ്ഷനുകൾ
  • പരിരക്ഷ കാലാവധി, പ്രീമിയം അടയ്ക്കൽ കാലാവധി, രീതി എന്നിവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം

പ്രയോജനങ്ങൾ

സെക്യൂരിറ്റി
  • നിങ്ങൾ സ്നേഹത്തോടെ സമ്പാദിച്ച ആസ്തികൾ ആസ്വദിക്കാൻ നിങ്ങളുടെ കുടുംബത്തെ ശാക്തീകരിക്കുന്നു
റിലയബിലിറ്റി
  • സം അഷ്വേർഡ് ഷെഡ്യൂൾ അനുസരിച്ച് നിങ്ങളുടെ കുടിശ്ശികയുള്ള വായ്പകൾ തിരിച്ചടയ്ക്കുന്നു
  • ഭവന വായ്പ, വാഹന വായ്പ, കാർഷിക വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ മുതലായ വിവിധ തരം വായ്പകൾക്കു പരിരക്ഷ.
ഫ്ലെക്സിബിലിറ്റി
  • പ്രഥമ വായ്പക്കാരനു പുറമേ രണ്ട് സഹ-വായ്പക്കാർക്കും അധിക പരിരക്ഷ പ്രദാനം ചെയ്യുന്നു
  • നിങ്ങളുടെ ആവശ്യമനുസരിച്ച് 5 അല്ലെങ്കിൽ 10 വർഷത്തേക്കുള്ള സിംഗിൾ അല്ലെങ്കിൽ ലെവൽ പ്രീമിയം തിരഞ്ഞെടുക്കുക
  • നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് മാസിക, ത്രൈമാസിക, അർദ്ധ-വാർഷിക, വാർഷിക പ്രീമിയം അടയ്ക്കൽ രീതികളിൽ നിന്നും തിരഞ്ഞെടുക്കുക
നികുതി ഇളവുകൾ നേടുക *

ഈ പ്ലാനിനു കീഴിൽ ലഭ്യമായിട്ടുള്ള പ്രൊഡക്ട് സവിശേഷതകൾ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർ എന്ന അധികാരത്തിൽ നിങ്ങളുടെ മാസ്റ്റർ പോളിസിഹോൾഡർ തിരഞ്ഞെടുക്കുന്നതാണ്. മാസ്റ്റർ പോളിസിഹോൾഡർ തിരഞ്ഞെടുക്കുന്ന സവിശേഷതകൾ മാത്രം നിങ്ങൾക്കു ലഭ്യമാക്കുന്നതാണ്. മാസ്റ്റർ പോളിസിഹോൾഡർ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകളിൽ/സവിശേഷതകളിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കൽ നടത്താവുന്നതാണ്..

മരണ ആനുകൂല്യം :

ഡെത്ത് കവർ നിങ്ങളുടെ സർട്ടിഫിക്കറ്റ് ഓഫ് ഇൻഷുറൻസിലുള്ള സം അഷ്വേർഡ് അനുസരിച്ച് മരണ സമയത്ത് കുടിശ്ശികയുള്ള വായ്പത്തുക ആയിരിക്കും.

 

നികുതി ഇളവുകൾ* :

ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെ ഉപദേശം തേടുക.

എസ്ബിഐ ലൈഫ് - ഋണ രക്ഷയുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

null
^എല്ലാ പ്രായം നിർണ്ണയിക്കലും കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.

NW/70/ver1/06/22/WEB/MAL

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രാദ്ധിച്ചു വായിക്കുക.

*നികുതിആനുകൂല്യ:
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.

ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.