സ്മാർട്ട് വുമൺ അഡ്വാന്റേജ് | നിക്ഷേപത്തോടൊപ്പം വുമൺ ഇൻഷ്വറൻസ് പ്ലാൻ - എസ്ബിഐ ലൈഫ്
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് വുമൺ അഡ്‌വാന്റേജ്

UIN: 111N106V01

ഉൽപ്പന്ന കോഡ്: 2C

null

സ്‌ത്രീകൾ കുട്ടിക്കാലം മുതലേ സമർത്ഥരാണ്. അവരെപ്പോലെതന്നെ മികച്ച ഒരു ലൈഫ് ഇൻഷ്വറൻസ് പ്ലാൻ അവതരിപ്പിക്കുന്നു.

  • സ്‌ത്രീകൾക്ക് മാത്രമായുള്ള പ്ലാൻ
  • മൂന്ന് ഭാഗമുള്ള ആനുകൂല്യങ്ങൾ
  • ഇൻബിൽറ്റ്‌ പ്രീമിയം ഒഴിവാക്കൽ ഓ‌പ്‌ഷൻ
  • ഇരട്ട പ്ലാൻ ഓപ്‌ഷനുകൾ
ഒരു സ്‌ത്രീ എന്ന നിലയിൽ, നിങ്ങൾ നിങ്ങളുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി വളരെ പ്രധാനപ്പെട്ട ഒരു ചുമതല വഹിക്കുന്നു. സ്വയം ആവശ്യമായ പരിരക്ഷയും സാമ്പത്തിക സുരക്ഷയും നേടുന്നതിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് വുമൺ അഡ്‌വാന്റേജിനൊപ്പം, സ്‌ത്രീ കേന്ദ്രീകൃതമായ ഒരൊറ്റ പ്ലാനിന് കീഴിൽ ജീവിത പരിരക്ഷ, സേവിംഗ്‌സ്, ക്രിട്ടിക്കൽ ഇൽനെസ്സ് (CI) തുടങ്ങി മൂന്ന് ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുക. ഈ മൂന്ന് ഭാഗമുള്ള ആനുകൂല്യത്തിനൊപ്പം, ഉയരങ്ങൾ കീഴടക്കൂ.

ഇനിപ്പറയുന്നതുപോലുള്ള, നിരവധി ആനുകൂല്യങ്ങൾ ഈ പ്ലാനിലുണ്ട് –
  • സുരക്ഷ – പ്രതികൂലമായ ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ കുടുംബത്തെ പരിരക്ഷിക്കുന്നതിന്
  • വിശ്വാസ്യത –സമഗ്രമായ പരിരക്ഷയിലൂടെ
  • ഫ്ലെക്‌സിബിലിറ്റി – രണ്ട് പ്ലാനുകളിൽ നിന്നും പ്രസവുമായി ബന്ധപ്പെട്ട വിഷമഘട്ടങ്ങളിലും കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട അസാധാരണത്വങ്ങൾക്കുമുള്ള പരിരക്ഷയിൽ നിന്നും തിരഞ്ഞെടുക്കുന്നതിന്

ചുവടെയുള്ള ഞങ്ങളുടെ ആനുകൂല്യ ചിത്രീകരണത്തിൽ നിങ്ങളുടെ വ്യക്‌തിഗതവും പോളിസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നൽകി, നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കുക.

മറ്റാരുടേയും സഹായമില്ലാതെ സ്വയം മുന്നേറുന്നത് കാണൂ.

ഹൈലൈറ്റുകൾ

null

ഒരു പാർട്ടിസിപ്പേറ്റിംഗ് വ്യക്‌തിഗത ട്രെഡീഷണൽ എന്റോവ്‌മെന്റ് പ്ലാൻ

സവിശേഷതകൾ

  • ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ
  • ഇൻ-ഫോഴ്‌സ് പോളിസികൾക്ക് ഇൻബിൽറ്റ് പ്രീമിയം വേവർ ആനുകൂല്യം - CI-യുടെ കഠിനമായ അവസ്ഥ ഉണ്ടാകുന്ന സാഹചര്യത്തിൽ
  • പതിവായുള്ള ബോണസുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ), മെച്യൂരിറ്റി സമയത്തുള്ള സം അഷ്വേർഡിനൊപ്പം
  • രണ്ട് പ്ലാൻ ഓപ്‌ഷനുകൾ* – ഗോൾഡ്, പ്ലാറ്റിനം
  • മരണ പരിരക്ഷയുടെയും CI പരിരക്ഷയുടെയും നില തിരഞ്ഞെടുക്കുക
  • അഡീഷണൽ പ്രെഗ്‌നൻസി കോംപ്ലിക്കേഷൻ ആൻഡ് കൺജെനിറ്റൽ അനോമലീസിന്റെ ഓപ്‌ഷൻ (APC & CA)

* തിരഞ്ഞെടുത്ത പ്ലാൻ അടിസ്ഥാനമാക്കി നിർദ്ദിഷ്‌ട ഗുരുതര രോഗങ്ങൾ (CI) ഉൾപ്പെടുത്തിയിരിക്കുന്നു. #ആരംഭത്തിൽ പ്ലാൻ തിരഞ്ഞെടുത്താൽ പോളിസി ടേമിനിടയിൽ മാറ്റാൻ കഴിയില്ല.

പ്രയോജനങ്ങൾ

സുരക്ഷ

  • നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ ഉറപ്പാക്കുക
  • നിങ്ങളുടെ ആരോഗ്യം പരിരക്ഷിക്കാനുള്ള സാമ്പത്തിക സുരക്ഷ
  • പ്രസവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷമഘട്ടങ്ങളും കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസാധാരണത്വങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ അധിക പരിരക്ഷ നേടുക

വിശ്വാസ്യത

  • സംരക്ഷണം, സമ്പാദ്യം, CI ആനുകൂല്യങ്ങൾ എന്നീ സമഗ്രമായ, മൂന്ന് ഭാഗമുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കുക
  • ഗുരുതര രോഗത്തിന്റെ കഠിനമായ അവസ്ഥയാണെങ്കിൽ, തുടർന്നുള്ള പ്രീമിയം പേയ്‌മെന്റുകൾ ഇല്ലാതെ തന്നെ പ്ലാൻ ആനുകൂല്യങ്ങൾ തുടർന്നും നേടൂ.

ഫ്ലെക്‌സിബിലിറ്റി

  • നിങ്ങളുടെ ഇഷ്‌ടാനുസൃതം CI അല്ലെങ്കിൽ മരണ പരിരക്ഷയുടെ നില തിരഞ്ഞെടുക്കുക
  • സ്ത്രീകളുമായി ബന്ധപ്പെട്ട CI തിരഞ്ഞെടുക്കാൻ അല്ലെങ്കിൽ സ്ത്രീകളുമായി ബന്ധപ്പെട്ട CI, മറ്റുള്ളവ ഉൾപ്പെട്ട CI എന്നിവ രണ്ടും തിരഞ്ഞെടുക്കാൻ – ഗോൾഡ്, പ്ലാറ്റിനം എന്നീ രണ്ട് പ്ലാൻ തരങ്ങളിൽ നിന്നും തിരഞ്ഞെടുക്കുക‌

നികുതി ആനുകൂല്യങ്ങൾ നേടൂ~

മെച്യൂരിറ്റി ബെനഫിറ്റ് (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്):

ലൈഫ് അഷ്വേർഡ് പോളിസിയുടെ മെച്യൂരിറ്റി വരെ ജീവിച്ചിരിക്കുകയാണെങ്കിൽ, ബേസിക് സം അഷ്വേർഡ്* + വെസ്‌റ്റഡ് റിവേർഷനറി ബോണസുകൾ + ടെർമിനൽ ബോണസ്, എന്തെങ്കിലും ഉണ്ടെങ്കിൽ, നൽകുന്നതാണ്‌.
* ഇവിടെ, മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന ഗാരന്റീഡ് സം അഷ്വേർഡിന് തുല്യമാണ് ബേസിക് സം അഷ്വേർഡ്.

 

മരണ ആനുകൂല്യം (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്):

ലൈഫ് അഷ്വേർഡിന് മരണം സംഭവിക്കുന്ന നിർഭാഗ്യകരമായ സംഭവമുണ്ടാകുമ്പോൾ, വെസ്‌റ്റെഡ് സിംപിൾ റിവേർഷനറി ബോണസുകളും ടെർമിനൽ ബോണസും (എന്തെങ്കിലും ഉണ്ടെങ്കിൽ) സഹിതം 'മരണം സംഭവിക്കുമ്പോൾ ലഭിക്കുന്ന സം അഷ്വേർഡ്' അല്ലെങ്കിൽ അടച്ച പ്രീമിയങ്ങളുടെ 105% - ഇവയിൽ ഏതാണോ വലുത്, അത് ബെനഫിഷ്യറിയ്‌ക്ക് നൽകും. ഇവിടെ, മരണം സംഭവിക്കുമ്പോൾ ലഭിക്കുന്ന സം അഷ്വേർഡ് ഇനിപ്പറയുന്നവയേക്കാൾ കൂടുതലാണ്:

  • ആന്വലൈസ്‌ഡ് പ്രീമിയത്തിന്റെ 10 ഇരട്ടി,
  • മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന ഗാരന്റീഡ് സം അഷ്വേർഡ്,
  • SAMF x മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന ബേസിക് സം അഷ്വേർഡ് എന്ന ഉറപ്പായ കേവല തുക, മരണം സംഭവിക്കുമ്പോൾ നൽകുന്നതാണ്.

മരണാനന്തര ആനുകൂല്യം നൽകിയതിന് ശേഷം പോളിസി അവസാനിപ്പിക്കും.

ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യം (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്):

അവസ്ഥയുടെ തീവ്രതയനുസരിച്ച് നൽകുന്നതാണ്:-

  • CI-യുടെ തീവ്രത കുറഞ്ഞ അവസ്ഥയിൽ, CI സം അഷ്വേർഡിന്റെ 25% ആനുകൂല്യം നൽകുന്നതാണ്.
  • CI-യുടെ തീവ്രാവസ്ഥയിൽ, പോളിസിയുടെ കീഴിൽ മുമ്പ് നൽകിയ എന്തെങ്കിലും CI ക്ലെയിമുകൾ ഉണ്ടെങ്കിൽ അവ കുറച്ച് CI സം അഷ്വേർഡിന്റെ 100% ആനുകൂല്യവും നൽകുന്നതാണ്.
  • CI-യുടെ ഏറ്റവും തീവ്രമായ അവസ്ഥയിൽ, പോളിസിയുടെ കീഴിൽ മുമ്പ് നൽകിയ എന്തെങ്കിലും CI ക്ലെയിമുകൾ ഉണ്ടെങ്കിൽ അവ കുറച്ച് CI സം അഷ്വേർഡിന്റെ 150% ആനുകൂല്യവും നൽകുന്നതാണ്.

CI സം അഷ്വേർഡ് = SAMF x മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന ഗാരന്റീഡ് സം അഷ്വേർഡ്.
CI സം അഷ്വേർഡും മരണം സംഭവിക്കുമ്പോൾ നൽകുന്ന കേവല സുനിശ്ചിത തുകയും തുല്യമാണ്.

അടങ്ങിയ ആനുകൂല്യം:

  • പ്രീമിയം വെയ്‌വർ ബെനഫിറ്റ് (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്): CI-യുടെ തീവ്രമായ അവസ്ഥയ്‌ക്കുള്ള ഒരു ക്ലെയിം കമ്പനി സ്വീകരിച്ചു കഴിഞ്ഞാൽ, APC & CA ഓപ്‌ഷൻ പ്രീമിയം, എന്തെങ്കിലും ഉണ്ടെങ്കിൽ അവ ഉൾപ്പെടെ, ആ പോളിസിയുടെ എല്ലാ ഭാവി പ്രീമിയങ്ങളും രോഗാവസ്ഥ നിർണ്ണയിച്ച തീയതി മുതൽ പോളിസി ടേമിൽ ശേഷിക്കുന്ന കാലത്തേക്ക് ഒഴിവാക്കുന്നതാണ്. ശേഷിക്കുന്ന പോളിസി ആനുകൂല്യങ്ങൾ പോളിസി ടേമിലുടനീളം തുടരും.
  • അഡീഷണൽ പ്രെഗ്‌നൻസി കോംപ്ലിക്കേഷൻ ആൻഡ് കൺജെനിറ്റൽ അനോമലീസ് (APC & CA) ഓപ്‌ഷൻ: പ്രസവുമായി ബന്ധപ്പെട്ട വിഷമഘട്ടങ്ങളിലും കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട അസാധാരണത്വങ്ങൾക്കും പരിരക്ഷ നൽകുന്നു, ഇവിടെ ബേസിക് സം അഷ്വേർഡിന്റെ 20% ആയി സം അഷ്വേർഡ് നിജപ്പെടുത്തിയിരിക്കുന്നു. ഓപ്‌ഷൻ കാലയളവിൽ ഒരുതവണ അല്ലെങ്കിൽ 45 വയസ്സാകുന്നതുവരെ, ഇതിൽ ആദ്യം സംഭവിക്കുന്നത് ഏതാണോ അതിന് ഈ ആനുകൂല്യം നൽകുന്നതാണ്. ഈ ഓപ്‌ഷന് കീഴിലുള്ള പ്രീമിയം അടയ്‌ക്കലും നിർത്തലാക്കുന്നതാണ്.

~നികുതി ആനുകൂല്യങ്ങൾ:

  • കാലാകാലങ്ങളിൽ ഭേദഗതികൾക്ക് വിധേയമാകുന്ന, ഇന്ത്യയിലെ ബാധകമായ ആദായ നികുതി നിയമങ്ങൾക്ക് അനുസൃതമായി നികുതി ആനുകൂല്യങ്ങൾക്കും/ഒഴിവാക്കലുകൾക്കും നിങ്ങൾക്ക് അർഹതയുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം:
    http://www.sbilife.co.in/sbilife/content/21_3672#5. വിശദാംശങ്ങൾക്ക് നിങ്ങളുടെ നികുതി ഉപദേശകന്റെ അഭിപ്രായം തേടുക.

ക്രിട്ടിക്കൽ ഇൽനെസ്സ് (CI) പരിരക്ഷ, APC & CA ഓപ്‌ഷൻ എന്നിവയുടെ പരിരക്ഷ, വ്യക്തത, കാത്തിരിക്കൽ കാലാവധി, ഒഴിവാക്കലുകൾ മുതലായവയെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് വിൽപ്പന ബ്രോഷർ പരിശോധിക്കുക.
മറ്റ് അപകട സാദ്ധ്യതകൾ, വ്യവസ്ഥകളും നിബന്ധനകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് വിൽപ്പന പൂർത്തിയാക്കുന്നതിനു മുമ്പ് വിൽപ്പന ബ്രോഷർ ശ്രദ്ധാപൂർവ്വം വായിക്കുക.
അപകട സാദ്ധ്യതകൾ, എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് വുമൺ അഡ്വാന്റേജിന്റെ വ്യവസ്ഥകളും നിബന്ധനകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
null
**വയസ്സ് സംബന്ധമായ എല്ലാ പരാമർശങ്ങളും അവസാന ജന്മദിന പ്രകാരമായിരിക്കും.
## പ്രതിമാസ മോഡിന്, 3 മാസ പ്രീമിയം മുൻകൂറായി അടയ്‌ക്കുകയും റിന്യൂവൽ പ്രീമിയം ഇലക്‌ട്രോണിക് ക്ലിയറിംഗ് സിസ്‌റ്റം (ECS) അല്ലെങ്കിൽ സ്‌റ്റാൻഡിംഗ് ഇൻസ്‌ട്രക്ഷൻ (ബാങ്ക് അക്കൗണ്ടിന്റെയോ ക്രെഡിറ്റ് കാർഡിന്റേയോ ഡയറക്‌റ്റ് ഡെബിറ്റ് മുഖേനയാണ് പേയ്‌മെന്റ് നടത്തിയതെങ്കിൽ) വഴി അടയ്‌ക്കുകയും വേണം, പ്രതിമാസ സാലറി സേവിംഗ് സ്കീമിന് (SSS), 2 മാസ പ്രീമിയം മുൻകൂറായി അടച്ചിരിക്കണം, റിന്യൂവൽ പ്രീമിയം സാലറി ഡിഡക്ഷൻ വഴി മാത്രമേ അനുവദിക്കുകയുള്ളൂ.
^ APC & CA ഓപ്‌ഷൻ തിരഞ്ഞെടുത്തിരിക്കുന്ന സാഹചര്യത്തിൽ, ഏകദേശ പോളിസി ടേം തിരഞ്ഞെടുക്കേണ്ടതാണ്, അങ്ങനെ മെച്യൂരിറ്റിയാകുമ്പോഴുള്ള പരമാവധി വയസ്സ് കവിയുകയില്ല.

2C.ver.03-10/17 WEB MAL

**ആദായങ്ങൾക്ക് പ്ര.വ. അനുമാനിക്കപ്പെട്ട യഥാക്രമം 4%വും 8%വും നിരക്കുകൾ, എല്ലാ ബാധകമായ ചാർജുകളെയും പരിഗണിച്ച ശേഷം ഈ നിരക്കുകൾക്ക് ചിത്രീകരിച്ച വിവരണങ്ങൾ മാത്രമാണ്. ബോണസ് സമ്പാദ്യ കാലയളവിൽ ബോണസ് നിരക്കുകൾ സ്ഥിരമായി അനുമാനിക്കപ്പെടുന്നു, കമ്പനിയുടെ നിക്ഷേപ അനുഭവത്തെ ആശ്രയിച്ച് യഥാർഥ ബോണസിൽ വ്യത്യാസം വരാം. (ഇവക്ക് ഉറപ്പൊന്നുമില്ല കൂടാതെ അവ ആദായത്തിൽ ഉയർന്നതോ താഴ്ന്നതോ ആയ പരിമിതികളുമല്ല). ഭാവിയിലെ നിക്ഷേപ പ്രവർത്തനശേഷി ഉൾപ്പെടെ അസംഖ്യം കാര്യങ്ങളെ ആശ്രയിച്ചിരിക്കും ലഭിക്കുന്ന ആദായങ്ങൾ.

നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.

*നികുതിആനുകൂല്യ:
നികുതിആനുകൂല്യ ങ്ങൾആദായനികുതിനി യമങ്ങൾക്ക്വി ധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വി ധേയവുമായിരിക്കും.വി ശദാംശങ്ങൾക്ക്നിങ്ങളുടെനികുതി ഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.