ഒരു ഇൻഡിവിഡ്വൽ, നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ്, സേവിംഗ്സ് പ്രോഡക്ട്.
നമ്മുടെ സ്വന്തം സ്വപ്‌നങ്ങളും അഭിലാഷങ്ങളും പ്രധാനമാണെന്ന് ഓർത്തിരിക്കേണ്ടത് വളരെ നിർണായകമായ ഒരു കാര്യമാണ്. അവ നിറവേറ്റുന്നത് നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും പ്രയോജനം ചെയ്യുമെന്നു മാത്രമല്ല സന്തോഷവും ലക്ഷ്യബോധവും കൊണ്ടുവരുകയും ചെയ്യും. നമ്മൾ സ്വപ്നം കണ്ടിരുന്ന ഒരു അവധിക്കാലമോ, നമ്മൾ ഇഷ്ടപ്പെട്ടിരുന്ന ഒരു ഹോബിയോ, നമ്മൾ ആഗ്രഹിച്ചിരുന്ന മറ്റെന്തെങ്കിലും കാര്യമോ, എന്തുമാകട്ടെ, നമ്മുടെ സ്വന്തം ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകാൻ സമയമെടുക്കുന്നത് കൂടുതൽ സന്തുലിതവും സംതൃപ്തവുമായ ഒരു ജീവിത നയിക്കാൻ നമ്മെ സഹായിക്കും.
എസ്ബിഐ ലൈഫിൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് യോജിച്ച ലൈഫ് ഇൻഷുറൻസ് പ്രോഡക്ടുകൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ലൈഫ് ഇൻഷുറൻസിനും ഒപ്പം സമ്പാദ്യത്തിനും വേണ്ടിയുള്ള നിങ്ങളുടെ ആവശ്യകത പൂർത്തീകരിക്കുന്നതിനായി ഞങ്ങൾ അവതരിപ്പിക്കുന്നു, എസ്ബിഐ ലൈഫ് - സ്മാർട്ട് ബചത് പ്ലസ്. ഒരു ഇൻഡിവിഡിൽ, നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ്, സേവിംഗ്സ് പ്രോഡക്ടാണ്. നിങ്ങൾക്ക് ഈ പ്രോഡക്ടിന് കീഴിൽ ലഭ്യമായിട്ടുള്ള രണ്ട് ബെനിഫിറ്റ് ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന്, അതായത് ലൈഫ് അല്ലെങ്കിൽ ലൈഫ് പ്ലസ് തിരഞ്ഞെടുക്കാം, ഇൻ-ബിൽട്ട് ആക്സിഡന്‍റൽ ഡെത്ത് ആൻഡ് ആക്സിഡന്‍റൽ ടോട്ടൽ പെർമനന്‍റെ് ഡിസെബിലിറ്റി (AD&ATPD) ബെനിഫിറ്റ് സഹിതം. കൂടാതെ നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ കുടുംബത്തിന്‍റെയും ഓരോ ജീവിത ഘട്ടത്തിനും യോജിച്ച ലക്ഷ്യങ്ങൾക്കനുസരിച്ച് പ്രീമിയം അടയ്ക്കൽ കാലാവധിയും പോളിസി കാലാവധിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇത് നൽകുന്നു. ഒരു പാർട്ടിസിപ്പേറ്റിംഗ് പ്ലാൻ എന്ന നിലയിൽ, കമ്പനിയുടെ ‘പാർട്ടിസിപ്പേറ്റിംഗ് ലൈഫ് ഇൻഷുറൻസ് ബിസിനസ്സിൽ നിന്നും നേടുന്ന ലാഭത്തിന്‍റെ ഒരു പങ്ക് റിവേഴ്സറി ബോണസ്, ടെർമിനൽ ബോണസ് എന്നിവയുടെ രൂപത്തിൽ ലഭിക്കാനും നിങ്ങൾക്ക് അർഹതയുണ്ടായിരിക്കും, പ്രഖ്യാപിക്കുകയാണെങ്കിൽ.
Individual, Non-linked, Participating Endowment Assurance Plan