SBI Life - Smart Lifetime Saver | One of the best Lifetime Saver In India
SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - സ്‌മാർട്ട് ലൈഫ്ടൈം സേവർ

UIN: 111N136V02

Product Code: 2Z

play icon play icon
SBI Life Smart Lifetime Saver with Return of Premium

നിങ്ങളുടെ കുടുംബത്തിന് ഒരു അപ്ഗ്രേഡ് നൽകൂ
ഒരു ആയുഷ്ക്കാല വരുമാനത്തിനൊപ്പം.

 
ഒരു ഇൻഡിവിഡ്വൽ, നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ് (PAR), ഹോൾ ലൈഫ് ഇൻഷുറൻസ്, സേവിംഗ്സ് പ്രൊഡക്റ്റ്.

നിങ്ങൾ ജീവിതത്തിൽ മുന്നേറുന്തോറും നിങ്ങളുടെ സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും നിങ്ങളോടൊപ്പം വളരുന്നു. അതിനാൽ ഭാവിയിൽ സംഭവിക്കാവുന്ന കാര്യങ്ങൾക്കു വേണ്ടി നിങ്ങൾ സാമ്പത്തികമായി തയ്യാറെടുത്തിരിക്കുന്നു എന്നുറപ്പാക്കൂ എസ്ബിഐ ലൈഫ് - സ്മാർട്ട് ലൈഫ്ടൈം സേവറിനൊപ്പം. ഈ പ്ലാൻ നിങ്ങൾക്കു നൽകുന്നു, ഗ്യാരണ്ടിയുള്ള ആദായവും ആയുഷ്ക്കാലം മുഴുവൻ സംരക്ഷണവും.

മുഖ്യ സവിശേഷതകൾ
  • 100 വയസ്സ് വരെ ഇൻഷുറൻസ് പരിരക്ഷ
  • വാർഷിക സർവൈവൽ - ഇൻകം* ആയുഷ്ക്കാലം മുഴുവൻ
  • രണ്ട് ഓപ്ഷണൽ റൈഡറുകളിലൂടെ മെച്ചപ്പെട്ട പരിരക്ഷ
 

*സർവൈവൽ-ഇൻകം ഗ്യാരണ്ടീഡ് സർവൈവൽ-ഇൻകം, നോൺ-ഗ്യാരണ്ടീഡ് സർവൈവൽ-ഇൻകം (ക്യാഷ് ബോണസ്), പ്രഖ്യാപിക്കുകയാണെങ്കിൽ, എന്നിവ അടങ്ങിയതാണ്. ഗ്യാരണ്ടീഡ് സർവൈവൽ-ഇൻകം പ്രീമിയം അടയ്ക്കൽ കാലാവധിയുടെ അവസാനം മുതൽ നൽകുകയും, നോൺ-ഗ്യാരണ്ടീഡ് സർവൈവൽ-ഇൻകം (ക്യാഷ് ബോണസ്), പ്രഖ്യാപിക്കുകയാണെങ്കിൽ, 7-ആം പോളിസി വർഷത്തിന്‍റെ അവസാനം മുതൽ, മരണം/മെച്യുരിറ്റി/സറണ്ടർ, ഏതാണോ ആദ്യം, അത് വരെ നൽകുകയും ചെയ്യും. ഇത് അടയ്ക്കേണ്ടതായ എല്ലാ പ്രീമിയങ്ങളും അടച്ചിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമാണ്.

ഹൈലൈറ്റുകൾ

SBI Life - Smart Lifetime Saver with Return of Premium

എസ്ബിഐ ലൈഫ് - സ്‌മാർട്ട് ലൈഫ്ടൈം സേവർ

plan profile

Ali, a 33-year-old working professional, has ensured his family’s financial independence. And if life goes as planned, he has the added benefit of knowing he can receive a 100% return of premiums.

Fill in the form field to see how you too can benefit from this plan.

Name(Assured):

DOB(Assured):

Gender(Assured):

Male Female Third Gender

Discount:

Staff Non Staff

Let's finalize the policy duration you are comfortable with...

Policy Term

5 100

Premium Paying Term


A little information about the premium options...

Premium Frequency

Premium Amount

30,000 No Limit

Sum Assured

300000 No limit

SBI Life - Accidental Benefit Rider (UIN:111B041V01)

Term For ADB Rider

5

PPT for ADB Rider

ADB Rider Sum Assured

50,000 2,00,00,000

Term For APPD Rider

5

PPT for APPD Rider

APPD Rider Sum Assured

50,000 1,50,00,000

Reset
sum assured

Sum Assured


premium frequency

Premium frequency

Premium amount


premium paying

Premium Payment Term


policy term

Policy Term


maturity benefits

Maturity Benefit

At assumed rate of returns** @ 4%


or
@ 8%

Give a Missed Call

സവിശേഷതകൾ

  1. 1. സുരക്ഷിതത്വം: 100 വയസ്സു വരെയുള്ള ഇൻഷുറൻസ് പരിരക്ഷ.
  2. 2. ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം #പ്രീമിയം അടയ്ക്കൽ കാലാവധിയുടെ അവസാനം മുതൽ.
  3. 3. അഡീഷണൽ നോൺ-ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം (ക്യാഷ് ബോണസ്), പ്രഖ്യാപിക്കുകയാണെങ്കിൽ, 7-ആം പോളിസി വർഷത്തിന്‍റെ അവസാനം മുതൽ.
  4. 4. സർവൈവൽ ഇൻകം സമാഹരിക്കുന്നതിനുള്ള സ്വാതന്ത്യ്രം.
  5. 5. പരിമിത പ്രീമിയം അടയ്ക്കൽ കാലാവധി: 3 പ്രീമിയം അടയ്ക്കൽ കാലാവധികൾ: 10, 12, 15 വർഷങ്ങൾ.
  6. 6.മെച്യുരിറ്റി ബെനിഫിറ്റ്: ലംപ്സം മച്യുരിറ്റി ബെനിഫിറ്റ് എന്നാൽ പോളിസിക്കു കീഴിൽ നൽകുന്ന ആകെ വാർഷിക പ്രീമിയങ്ങളാണ്##.
  7. 7. രണ്ട് ഓപ്ഷണൽ റൈഡറുകളിലൂടെ മെച്ചപ്പെട്ട പരിരക്ഷ.
  8. 8. നികുതി ഇളവുകൾ*: ഇൻകം ടാക്സ് ആക്ട്, 1961നു കീഴിൽ നിലവിലുള്ള ചട്ടങ്ങളനുസരിച്ച്.
 

*നിങ്ങൾക്ക് ഇന്ത്യയിലെ ആദായ നികുതി നിയമങ്ങളനുസരിച്ചുള്ള നികുതി ഇളവുകൾക്ക് യോഗ്യതയുണ്ടാകാം. ഇത് സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. പോളിസിക്കു കീഴിൽ ബാധമകാകുന്ന നികുതി ഇളവുകളെക്കുറിച്ച് അറിയുവാൻ നിങ്ങളുടെ നികുതി ഉപദേഷ്ടാവിനെ കാണുക.
#ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം പ്രീമിയം അടയ്ക്കൽ കാലാവധിക്കും പോളിസി കാലാവധിക്കും അനുസൃതമായി വ്യത്യാസപ്പെടും.
##വാർഷിക പ്രീമിയം എന്നാൽ, ഒരു വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം തുകയാണ്, ബാധകമായ നികുതികൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, റൈഡർ പ്രീമിയങ്ങൾ, മോഡൽ പ്രീമിയത്തിനുള്ള ലോഡിംഗ് എന്നിവ ഒഴികെ.

പ്രയോജനങ്ങൾ

പരിരക്ഷ

  • ലൈഫ് കവർ വഴി നിങ്ങൾക്കു 100 വയസ്സാകുന്നതു വരെ സംരക്ഷണം.
 

ഫ്ലെക്സിബിലിറ്റി

  • നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്കനുസരിച്ചു പ്ലാൻ ചെയ്യൂ, മാറ്റിവയ്ക്കുകയും സ്വരൂപിക്കുകയും ചെയ്യാവുന്ന ഗ്യാരണ്ടീഡ് സർവൈവൽ ഇൻകവും ഒപ്പം/അല്ലെങ്കിൽ നോൺ-ഗ്യാരണ്ടീഡ് സർവൈവൽ ഇൻകവും (ക്യാഷ് ബോണസ്), പ്രഖ്യാപിക്കുകയാണെങ്കിൽ, സഹിതം.
 

ലളിതം:

  • ലളിതമായ അപേക്ഷാ പ്രക്രിയയും ബുദ്ധിമുട്ടില്ലാത്ത നടപടിക്രമങ്ങളും വഴി എളുപ്പത്തിൽ വാങ്ങുക.
 

വിശ്വാസ്യത

  • ആയുഷ്ക്കാലം മുഴുവൻ സർവൈവൽ ഇൻകവും ഓട്ടോ-കവർ കാലയളവിൽ തടസ്സമില്ലാത്ത ലൈഫ് കവറും നേടൂ.

സർവൈവൽ ഇൻകം:

 
  • ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം:
    1. എ) ഇൻഷ്വർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരിക്കുകയും അടയ്ക്കേണ്ടതായ എല്ലാ പ്രീമിയങ്ങളും അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പ്രീമിയം അടയ്ക്കൽ കാലാവധിയുടെ അവസാനം മുതൽ സറണ്ടർ, മരണം, അല്ലെങ്കിൽ മെച്യുരിറ്റി വരെ, ഏതാണോ ആദ്യം അതുവരെ, ഓരോ പോളിസി വർഷത്തിന്‍റെയും അവസാനം ഇത് നൽകുന്നതാണ്.
    2. ബി) ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം എന്നത് ഗ്യാരണ്ടീഡ് ഇൻകം നിരക്കിനെ ബേസിക് സം അഷ്വേർഡ് കൊണ്ട് ഗുണിക്കുന്നതാണ്.
  • നോൺ-ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം (ക്യാഷ് ബോണസ്):
    1. എ) ഇൻഷ്വർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരിക്കുകയും അടയ്ക്കേണ്ടതായ എല്ലാ പ്രീമിയങ്ങളും അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഗ്യാരണ്ടീഡ് സർവൈവൽ ഇൻകത്തിനു പുറമേ, 7-ആം പോളിസി വർഷത്തിന്‍റെ അവസാനം മുതൽ സറണ്ടർ, മരണം, അല്ലെങ്കിൽ മെച്യുരിറ്റി വരെ, ഏതാണോ ആദ്യം അതുവരെ, ഓരോ പോളിസി വർഷത്തിന്‍റയും അവസാനം ഇത് നൽകുന്നതാണ്.
    2. ബി) നോൺ-ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം (ക്യാഷ് ബോണസ്) ക്യാഷ് ബോണസ് നിരക്കിനെ (പ്രഖ്യാപിക്കുകയാണെങ്കിൽ) ബേസിക് സം അഷ്വേർഡ് കൊണ്ട് ഗുണിക്കുന്നതിന് തുല്യമായിരിക്കും
 

സർവൈവൽ ഇൻകങ്ങൾ സ്വരൂപിക്കുന്നതിനുള്ള സ്വാതന്ത്യ്രം:


ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം ഒപ്പം/അല്ലെങ്കിൽ നോൺ-ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം (ക്യാഷ് ബോണസ്), പ്രഖ്യാപിക്കുകയാണെങ്കിൽ, മാറ്റിവയ്ക്കുന്നതിനും സ്വരൂപിക്കുന്നതിനുമുള്ള അവസരം നിങ്ങൾക്കുണ്ട്. മാറ്റിവച്ചു സ്വരൂപിച്ച സർവൈവൽ ഇൻകങ്ങൾ ബാധകമാകുന്ന പലിശ സഹിതം മാറ്റിവയ്ക്കലിന് ശേഷം ഏതു സമയത്തും അഭ്യർത്ഥന പ്രകാരം, അല്ലെങ്കിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണത്തിൽ/സറണ്ടറിൽ/മെച്യുരിറ്റിയിൽ, ഏതാണോ ആദ്യം അപ്പോൾ, പോളിസിഹോൾഡർക്കു നൽകുന്നതാണ്. സർവൈവൽ ഇൻകം മാറ്റിവച്ചു സ്വരൂപിക്കുന്നതിനു ബാധകമാകുന്ന പലിശ നിരക്ക് സാമ്പത്തിക വർഷത്തിൽ, സ്വരൂപിക്കപ്പെട്ട തുക നൽകേണ്ട ഏപ്രിൽ 1-ആം തീയതിയിലെ ആർബിഐ റിപ്പോ നിരക്കിൽ നിന്നും 100 ബേസിസ് പോയിന്‍റ്‌ കുറയ്ക്കുന്നതായിരിക്കും. നിലവിൽ, 1 ഏപ്രിൽ 2024-ലെ റിപ്പോ നിരക്ക് 6.50% പ്ര.വ. ആണ്. അതിനാൽ സാമ്പത്തിക വർഷം 2024-25-നു ബാധകമാകുന്ന പലിശ നിരക്ക് 5.50% പ്ര.വ. ആണ്, ഇത് വർഷംതോറും കണക്കുകൂട്ടുന്നതാണ്.
 

മെച്യുരിറ്റി ബെനിഫിറ്റ്:


പോളിസി കാലാവധിയുടെ അന്ത്യത്തിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരിക്കുന്നു എങ്കിൽ താഴെപ്പറയുന്നവ ഒറ്റത്തുകയായി നൽകുന്നതാണ്:

  1. എ) ഗ്യാരണ്ടീഡ് സം അഷ്വേർഡ് ഓൺ മെച്യുരിറ്റി^ + ടെർമിനൽ ബോണസ്, പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ
  2. ബി) കൂടാതെ സ്വരൂപിക്കപ്പെട്ട ഡെഫേർഡ് സർവൈവൽ ഇൻകം ഉണ്ടെങ്കിൽ അതും നൽകുന്നു
  3. സി) പോളിസിയുടെ മെച്യുരിറ്റിയിൽ പോളസി ഇല്ലാതാകും, പിന്നീട് യാതൊരു ആനുകൂല്യങ്ങളും നൽകുന്നതുമല്ല.
 

^ഗ്യാരണ്ടീഡ് സം അഷ്വേർഡ് ഓൺ മെച്യുരിറ്റി എന്നാൽ പോളിസിക്കു കീഴിൽ അടയ്ക്കേണ്ടതായ ആകെ വാർഷിക പ്രീമിയങ്ങൾ എന്നു നിർവചിച്ചിരിക്കുന്നു.

ഡെത്ത് ബെനിഫിറ്റ്


പോളിസി കാലാവധിയിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മരിക്കുകയാണെങ്കിൽ, നോമിനിക്ക് അല്ലെങ്കിൽ അനന്തരാവകാശിക്ക് താഴെപ്പറയുന്നവ നൽകുന്നതാണ്:
 
  1. എ) എ അല്ലെങ്കിൽ ബി, ഏതാണോ കൂടുതലുള്ളത്, ഇവിടെ:
    1. എ. സം അഷ്വേർഡ് ഓൺ ഡെത്ത്; കൂടാതെ ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം*, ഉണ്ടെങ്കിൽ; കൂടാതെ ഇടക്കാല നോൺ-ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം # (ഇന്‍ററിം ക്യാഷ് ബോണസ്), പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ; കൂടാതെ ടെർമിനൽ ബോണസ്, പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ
    2. ബി. മരണ ദിവസം വരെ അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 105%
  2. ബി) കൂടാതെ, സമാഹരിക്കപ്പെട്ട ഡെഫേർഡ് സർവൈവൽ ഇൻകം, ഉണ്ടെങ്കിൽ, അതും നൽകുന്നതാണ്.
 

*ഗ്യാരണ്ടീഡ് സർവൈവൽ ഇൻകവും, ഇന്‍ററിം നോൺ-ഗ്യാരണ്ടീഡ് സർവൈവൽ ഇൻകവും മരണം സംഭവിക്കുന്ന വർഷത്തിന് ബാധകമാകുന്നതാണ്.

#ഇന്‍ററിം നോൺ-ഗ്യാരണ്ടീഡ് സർവൈവൽ ഇൻകം ഇന്‍ററിം ക്യാഷ് ബോണസ് നിരക്കിനെ (പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ) ബേസിക് സം അഷ്വേർഡ് കൊണ്ട് ഗുണിക്കുന്നതിന് തുല്യമായിരിക്കും

അടച്ച മൊത്തം പ്രീമിയങ്ങൾ എന്നാൽ ബേസ് പ്രോഡക്ടിനു കീഴിൽ അടച്ചിട്ടുള്ള മൊത്തം പ്രീമിയങ്ങളാണ്, എക്സ്ട്രാ പ്രീമിയവും നികുതികളും ഒഴികെ, പ്രത്യേകം ശേഖരിച്ചിട്ടുണ്ടെങ്കിൽ.

സം അഷ്വേർഡ് ഓൺ ഡെത്ത് എന്നാൽ ഡെത്ത് ബെനിഫിറ്റ് മൾട്ടിപ്പിൾ (ഡിബിഎം) വാർഷിക പ്രീമിയം കൊണ്ട് ഗുണിക്കുന്നതാണ്. ഡിബിഎം ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ പോളിസി തുടങ്ങുമ്പോഴുള്ള പ്രായത്തെ ആശയ്രിച്ചിരിക്കുന്നു.

 

ഒരു റെഡ്യൂസ്ഡ് പെയ്ഡ്-അപ്പ് പോളിസിക്കു കീഴിലുള്ള ‘‘ഓട്ടോ-കവർ കാലാവധി’’ ഇപ്രകാരമാണ് :

  1. 1. കുറഞ്ഞത് ആദ്യത്തെ രണ്ട് പൂർണ്ണ പോളിസി വർഷങ്ങളിലെ പ്രീമിയങ്ങൾ പൂർണ്ണമായും, എന്നാൽ അഞ്ച് പൂർണ്ണ പോളിസി വർഷങ്ങളിലെ പ്രീമിയങ്ങളിൽ താഴെയും അടച്ചിട്ടുണ്ടെങ്കിൽ, കൂടാതെ തുടർന്നുള്ള ഏതെങ്കിലും പ്രീമിയം കൃത്യമായി അടച്ചില്ലെങ്കിൽ, പിന്നീട് തുടർന്ന് പ്രീമിയങ്ങൾ അടച്ചിട്ടില്ലെങ്കിലും: ആദ്യമായി പ്രീമിയം മുടങ്ങിയ തീയതി മുതൽ ഒരു വർഷത്തെ ഓട്ടോ-കവർ കാലാവധി ലഭ്യമാണ്.
  2. 2. കുറഞ്ഞത് അഞ്ച് പൂർണ്ണ പോളിസി വർഷങ്ങളിലെ പ്രീമിയങ്ങൾ പൂർണ്ണമായി അടച്ചിട്ടുണ്ട്, എന്നാൽ പിന്നീട് തുടർന്ന് പ്രീമിയങ്ങൾ അടച്ചില്ലെങ്കിൽ: ആദ്യമായി പ്രീമിയം മുടങ്ങിയ തീയതി മുതൽ ഒരു വർഷത്തെ ഓട്ടോ-കവർ കാലാവധി ലഭ്യമാണ്.

റൈഡർ ബെനിഫിറ്റ്: കൂടുതൽ വിവരങ്ങൾക്ക് റൈഡർ ബ്രോഷർ കാണുക.

എസ്ബിഐ ലൈഫ് - സ്മാർട്ട് ലൈഫ്ടൈം സേവറിന്‍റെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

SBI Life Smart Lifetime Saver Premium Details
*എല്ലാ പ്രായം നിർണ്ണയിക്കലും കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
##വാർഷിക പ്രീമിയം എന്നാൽ, ഒരു വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം തുകയാണ്, ബാധകമായ നികുതികൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, റൈഡർ പ്രീമിയങ്ങൾ, മോഡൽ പ്രീമിയത്തിനുള്ള ലോഡിംഗ് എന്നിവ ഒഴികെ.

2Z/ver1/01/23/WEB/MAL

റൈഡറുകളുടെ നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക് ദയവായി റൈഡർ ബ്രോഷർ വായിക്കുക.

^^നികുതി ഇളവുകൾ:
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.