മൈക്രോ ഇൻഷുറൻസ് പ്ലാൻ - എസ്ബിഐ ലൈഫ് ശക്തി | 50% റേറ്റ് ഓഫ് റിട്ടേൺ
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്‌ബിഐ ലൈഫ് - ശക്തി

UIN: 111N038V03

ഉൽപ്പന്ന കോഡ് : 095

null

മച്ച്യുരിറ്റിയിൽ 50% പ്രീമിയം തിരികെ നൽകുന്ന ഒരു ഗ്രൂപ്പ് മൈക്രോ ടേം ഇൻഷുറൻസ് പ്രൊഡക്ട്. .

  • കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ
  • പരിരക്ഷത്തുക നിശ്ചയിക്കുവാനുള്ള സ്വാതന്ത്യ്രം
  • മച്ച്യുരിറ്റിയിൽ പ്രീമിയം തിരികെ നൽകുന്നു
മെച്ചൂരിറ്റിയിൽ 50% പ്രീമിയം റീഫണ്ട് ചെയ്യുന്ന ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിം ഗ്രൂപ്പ്‌ മൈക്രോ ഇൻഷ്വറൻസ് ടേം ഉൽപ്പന്നം

നിങ്ങൾ ഒരു ചെറുകിട സാമ്പത്തിക സ്ഥാപനമോ (എംഎഫ്ഐ) ഒരു ഗവണ്മെന്റേനതര സംഘടനയോ (എൻജിഒ) ആണോ? നിങ്ങളുടെ അംഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ നൽകുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

എസ്ബിഐ ലൈഫ് - ശക്തി നിങ്ങളുടെ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ പ്രദാനം ചെയ്യുവാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്. കൂടാതെ, അടയ്ക്കുന്ന പ്രീമിയങ്ങളുടെ 50% മച്ച്യുരിറ്റിയിൽ അവർക്കു തിരികെ ലഭിക്കുകയും ചെയ്യും.

എസ്ബിഐ ലൈഫ് - ശക്തി വാഗ്ദാനം ചെയ്യുന്നു -
  • സുരക്ഷ - ഒരു പ്രതികൂല സാഹചര്യമുണ്ടാവുകയാണെങ്കിൽ നിങ്ങളുടെ അംഗങ്ങൾക്ക്‌ പരിരക്ഷ നൽകുകയും അവരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു
  • വിശ്വാസ്യത - അടയ്ക്കുന്ന പ്രീമിയങ്ങളുടെ 50% മച്ച്യുരിറ്റിയിൽ തിരികെ നൽകുന്നു
  • സ്വാതന്ത്യ്രം - നിങ്ങളുടെ അംഗങ്ങളുടെ ആവശ്യമനുസരിച്ച് സം അഷ്വേർഡ് തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്യ്രം
  • സാമ്പത്തികമായി താങ്ങാനാവുന്നത്‌ - മിതമായ പ്രീമിയങ്ങളോടെ

സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കുള്ള നിങ്ങളുടെ അംഗങ്ങളുടെ യാത്രയിൽ അവരെ സഹായിക്കുക.

ഹൈലൈറ്റുകൾ

null

നോൺ ലിങ്ക്‌ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ് ഗ്രൂപ്പ് മൈക്രോ ഇൻഷ്വറൻസ് ഉൽപ്പന്നം

സവിശേഷതകൾ

  • ഗ്രൂപ്പിന് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു
  • മച്ച്യുരിറ്റിയിൽ 50% പ്രീമിയം തിരികെ നൽകുന്നു
  • അംഗങ്ങളുടെ ആവശ്യമനുസരിച്ച് സം അഷ്വേർഡ് തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്യ്രം, പരിധി രൂ. 2,00, 000 വരെ.
  • താങ്ങാവുന്ന പ്രീമിയം തുകകൾ

പ്രയോജനങ്ങൾ

സുരക്ഷ
  • ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ കുടുംബങ്ങൾക്ക് ആകസ്മിക സാഹചര്യങ്ങളിൽ സുരക്ഷ നൽകുന്ന ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു
വിശ്വാസ്യത
  • അടയ്ക്കുന്ന പ്രീമിയങ്ങളുടെ 50% മച്ച്യുരിറ്റിയിൽ തിരികെ നൽകുന്നതിലൂടെ നിങ്ങളുടെ അംഗങ്ങൾക്ക് ഉറപ്പായ ആനുകൂല്യം
സ്വാതന്ത്യ്രം
  • നിങ്ങളുടെ അംഗങ്ങളുടെ സാമ്പത്തിക ആവശ്യമനുസരിച്ച് പരിരക്ഷ നൽകുക
ചെലവു കുറവ്
  • താങ്ങാവുന്ന ചെലവിൽ നിങ്ങളുടെ ഗ്രൂപ്പിന് ഇൻഷുറൻസ് ആനൂകൂല്യം വാഗ്ദാനം ചെയ്യുക
മരണാനന്തര ആനുകൂല്യം:
പോളിസി കാലയളവിൽ അഷ്വേർഡ് വ്യക്തിയുടെ മരണം സംഭവിച്ചാൽ, നിശ്ചയിച്ച പ്രകാരമുള്ള അഷ്വേർഡ് തുക നൽകുന്നതാണ്.
മച്ച്യുരിറ്റി ബെനിഫിറ്റ്:
പോളിസി കാലാവധിക്കൊടുവിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരിക്കുകയാണെങ്കിൽ അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 50% തിരികെ നൽകുന്നു (ബാധകമായിട്ടുള്ള നികുതികൾ ഒഴികെ).
മറ്റു വിവരങ്ങൾ
  • സറണ്ടർ
    ഒന്നാം പോളിസി വർഷത്തിനു ശേഷവും മച്ച്യുരിറ്റിക്കു മുമ്പും ഏതു സമയത്തും മെമ്പർക്ക് അയാളുടെ പ്രാബല്യത്തിലുള്ള പോളിസി അല്ലെങ്കിൽ പെയ്ഡ്--അപ്പ് പോളിസി അവസാനിപ്പിക്കുവാൻ സാധിക്കുന്നതാണ്. എന്നാൽ പോളിസി സറണ്ടർ വാല്യു ആർജ്ജിക്കുന്നതിന് കുറഞ്ഞത് 2 വർഷത്തെ പ്രീമിയങ്ങൾ പൂർണ്ണമായി അടച്ചിരിക്കണം.
  • ഗ്രേസ് പിരീഡ്
    പ്രീമിയം അടയ്ക്കേണ്ട തീയതി മുതൽ 30 ദിവസത്തെ അനുദാന കാലയളവ് അനുവദിക്കുന്നതാണ്.
  • പെയ്ഡ് അപ് മൂല്യം
    ഇൻഷൂർ ചെയ്യപ്പെട്ട അംഗത്തിന് അനുദാന കാലയളവിനകത്ത് പ്രീമിയം അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, അയാൾക്ക്/അവർക്ക് തുടർന്നും പരിരക്ഷ ലഭിക്കും പക്ഷെ ഒരു കുറഞ്ഞ മരണ/കാലപൂർത്തി ആനുകൂല്യത്തിന്മേൽ. ആദ്യത്തെ രണ്ടു വർഷത്തെ പ്രീമിയങ്ങൾ അടച്ചുകഴിഞ്ഞെങ്കിൽ മാത്രമെ ഇൻഷൂറൻസ് പരിരക്ഷക്ക് പെയ്ഡ് അപ് മൂല്യം ലഭിക്കുകയുള്ളു.
  • പുനരുജ്ജീവനം
    അംഗത്തിന് അല്ലെങ്കിൽ മാസ്റ്റർ പോളിസി ധാരകന്, ആദ്യത്തെ അടയ്ക്കാത്ത പ്രീമിയം അടവ് തീയതി മുതൽ 2 വർഷത്തെ കാലയളവിനുള്ളിൽ ജീവിത പരിരക്ഷ പുനരുജ്ജീവിപ്പിക്കുവാൻ ഉള്ള ഐച്ഛികമുണ്ട്.
  • ഫ്രീ ലുക്ക് കാലയളവ്
    ഇതൊരു നിർബ്ബന്ധിത സ്കീം ആണെങ്കിൽ (അതായത് പങ്കെടുക്കുന്ന തീരുമാനം എടുക്കുന്നത് അംഗത്തിന്റേംതല്ല പോരാത്തതിന് അംഗം സ്കീമിൽ ചേരണമെന്നത് നിർബ്ബന്ധവുമാണെങ്കിൽ) സൌജന്യ നിരീക്ഷണ കാലയളവിൽ റദ്ദാക്കുന്നതിനുള്ള ഐച്ഛികം ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിനു ലഭ്യമായിരിക്കില്ല, മാസ്റ്റർ പോളിസിഹോൾഡർക്കു മാത്രം അതു ലഭ്യമായിരിക്കും.
    • ഇതൊരു സ്വമേധയാ സ്കീം ആണെങ്കിൽ (അപ്പോൾ പങ്കെടുക്കുവാനുള്ള തീരുമാനം അംഗത്തിന്റേസത് ആയിരിക്കയും അംഗം സ്കീമിൽ ചേരുവാൻ തീരുമാനിക്കുകയും ചെയ്യുന്നു), ഡയറക്ട് മാർക്കറ്റിംഗ് മാദ്ധ്യമം ഒഴികെയുള്ള മറ്റു മാദ്ധ്യമങ്ങളിലൂടെ വാങ്ങിയ പോളിസകൾക്ക് സർട്ടിഫിക്കറ്റ് ഓഫ് ഇൻഷൂറൻസ് ലഭിച്ച തീയതി മുതൽ 15 ദിവസത്തിനകവും, ഡയറക്ട് മാർക്കറ്റിംഗ് മാദ്ധ്യമത്തിലൂടെ വാങ്ങിയ പോളിസികൾക്ക് സർട്ടിഫിക്കറ്റ് ഓഫ് ഇൻഷൂറൻസ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകവും, മാസ്റ്റർ പോളിസിഹോൾഡർക്കൊപ്പം ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിനും പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യുകയും, പോളിസി അയാൾക്ക്/അവർക്ക് തൃപ്തികരമല്ലെങ്കിൽ അഥവാ പോളിസിയിലെ ഏതെങ്കിലും നിബന്ധനകളോടോ വ്യവസ്ഥകളോടോ അയാൾക്ക്/അവർക്ക് വിയോജിപ്പുണ്ടെങ്കിൽ, എതിർപ്പിനുള്ള കാരണങ്ങൾ പ്രസ്താവിച്ച് സർട്ടിഫിക്കറ്റ് ഓഫ് ഇൻഷൂറൻസ് തിരിച്ചയക്കുന്നതിനുള്ള അവസരം ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിനുണ്ട്. അത്തരം ഏത് അഭ്യർത്ഥനയും മാസ്റ്റർ പോളിസിധാരകൻ മുഖേനയാണ് ലഭിക്കേണ്ടത്. അടച്ച പ്രീമിയങ്ങൾ, സംഭവിച്ച സ്റ്റാമ്പ് ഡ്യൂട്ടി ചെലവ് കിഴിച്ച ശേഷം, മാസ്റ്റർ പോളിസിഹോൾഡർ വഴി തിരികെ നൽകുന്നതാണ്.
  • വായ്പാ സൗകര്യം
    ഈ പ്ലാനിനു കീഴിൽ വായ്പാ സൗകര്യം ലഭ്യമല്ല.
  • ഉൾപ്പെടാത്തവ
    • ആത്മഹത്യ
      ഇൻഷൂർ ചെയ്യപ്പെട്ട ഗ്രൂപ്പ് അംഗം, പരിരക്ഷ തുടങ്ങിയ അല്ലെങ്കിൽ പരിരക്ഷ പുനരുജ്ജീവിപ്പിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ, സ്ഥിരബുദ്ധിയോടെയോ അല്ലാതെയോ, ആത്മഹത്യ ചെയ്യുന്നെങ്കിൽ, ഗ്രൂപ്പ് അംഗത്തിനുള്ള ഇൻഷൂറൻസ് പരിരക്ഷ നൽകുന്നതല്ല. അങ്ങിനെ സംഭവിച്ചാൽ, മരണ തീയതി വരെ അംഗത്തിനു വേണ്ടിയുള്ള പോളിസി പ്രകാരം അടച്ച പ്രീമിയങ്ങളുടെ 80%, അല്ലെങ്കിൽ സറണ്ടർ മൂല്യം, അധികം ഏതെങ്കിൽ അത് നൽകപ്പെടും.

എസ്‌ബിഐ ലൈഫ്‌ - ശക്തിയുടെ അപകടസാദ്ധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായി ഇനിപ്പറയുന്ന ഡോക്യുമെന്റു കൾ ശ്രദ്ധയോടെ വായിക്കുക.

null
$പ്രായം നിർണ്ണയിക്കുന്നത് കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
**ബാധകമാകുന്ന നികുതികളും ലെവികളും പുറമേ ഈടാക്കുന്നതാണ്.
^എല്ലാ എസ്ബിഐ ലൈഫ് ഗ്രൂപ്പ് മൈക്രോ ഇൻഷൂറൻസ് ഉൽപന്നങ്ങൾക്കുമായുള്ള മൊത്തം അഷ്വേർഡ് തുക ഓരോ വ്യക്തിക്കും രൂ.2,00,000 എന്ന് പരിമിതപ്പെടുത്തും.

95.ver.01-03/18 WEB MAL

നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.

നികുതിആനുകൂല്യ:
നികുതിആനുകൂല്യ ങ്ങൾആദായനികുതിനി യമങ്ങൾക്ക്വി ധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വി ധേയവുമായിരിക്കും.വി ശദാംശങ്ങൾക്ക്നിങ്ങളുടെനികുതി ഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.