എംപ്ലോയീ പെൻഷൻ സ്‌കിം | ഗ്രൂപ്പ് ആന്വിറ്റി | എസ്ബിഐ ലൈഫ് സ്വർണ ജീവൻ
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്‌ബിഐ ലൈഫ് – സ്വർണ്ണ ജീവൻ

UIN: 111N049V06

ഉൽപന്ന കോഡ് : 65

എസ്‌ബിഐ ലൈഫ് – സ്വർണ്ണ ജീവൻ

ഒരു ഗ്രൂപ്പ് ജനറൽ ആന്വിറ്റി പ്ലാൻ.

  • ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പൊതുവായ ആന്വിറ്റികൾ
  • ഗ്രൂപ്പിന്റെ പ്രയോജനം കാരണം മികച്ച ആന്വിറ്റി നിരക്കുകൾ
  • വിപുലമായ ആന്വിറ്റി ഓപ്ഷനുകൾ

നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ഗ്രൂപ്പ് ജനറൽ ആന്വിറ്റി പ്ലാൻ


നിങ്ങളുടെ റിസ്‌ക്ക് കുറച്ചുകൊണ്ട്  മികച്ച രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതുമായ ഒരു എംപ്ലോയീ പെൻഷൻ സ്‌കീം അന്വേഷിക്കുകയാണോ?


എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻ. ജീവനക്കാരുടെ ആന്വിറ്റി ബാദ്ധ്യതകൾ ഒരു എംപ്ലോയീ പെൻഷൻ സ്‌കീം വഴി കൈകാര്യം ചെയ്യാൻ കമ്പനി ഉടമകളെ സഹായിക്കുന്ന ഒരു പ്ലാൻ.


ഈ പ്ലാൻ താഴെപ്പറയുന്ന പ്രയോജനങ്ങൾ വാഗ്ദാനം ചെയ്യുന്നു -

  • സെക്യൂരിറ്റി - നിങ്ങളുടെ നിർദ്ദിഷ്ട പെൻഷൻ സ്‌കീമിന്റെ ബാദ്ധ്യത കൈമാറ്റം ചെയ്യുന്നു 
  • റിലയബിലിറ്റി - ജീവനക്കാരുടെ റിട്ടയർമെന്റിനു ശേഷമുള്ള പെൻഷൻ ബാദ്ധ്യതയ്ക്കു പരിരക്ഷ നൽകുന്നു
  • അഫോർഡബിലിറ്റി - ഗ്രൂപ്പിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ആനുകൂല്യങ്ങൾ തയ്യാറാക്കാൻ അനുവദിക്കുന്നു
  • ഫ്ലെക്സിബിലിറ്റി - വിപുലമായ ആന്വിറ്റി ഓപ്ഷനുകൾ

ബാദ്ധ്യതകളെക്കുറിച്ചുള്ള ഭയം നിങ്ങളുടെ സ്ഥാപനത്തെയും അതിന്റെ ജീവനക്കാരെയും അവരുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ നിന്നും പിന്നോട്ടു വലിക്കാൻ അനുവദിക്കരുത്.

പ്രത്യേകതകൾ

എസ്‌ബിഐ ലൈഫ് – സ്വർണ്ണ ജീവൻ

നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ഗ്രൂപ്പ് ജനറൽ ആന്വിറ്റി പ്ലാൻ

സവിശേഷതകൾ

  • വിദഗ്ദ്ധരായ ഫണ്ട് മാനേജർമാർ വഴി കാര്യക്ഷമമായ റിസ്‌ക്ക് കൈകാര്യം ചെയ്യുന്നു
  • ഗ്രൂപ്പിന്റെ പ്രയോജനം കാരണം മികച്ച ആന്വിറ്റി നിരക്കുകൾ
  • സിംഗിൾ അല്ലെങ്കിൽ ജോയിന്റ് ലൈഫിനു കീഴിൽ പല ആന്വിറ്റി ഓപ്ഷനുകൾ
  • സ്‌കീം നിയമങ്ങളനുസരിച്ചു തയ്യാറാക്കാവുന്ന ഓപ്ഷനുകൾ
  • ആന്വിറ്റിയുടെ സമയക്രമം തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്യ്രം

പ്രയോജനങ്ങൾ

സെക്യൂരിറ്റി
  • നിങ്ങളുടെ പെൻഷൻ ബാദ്ധ്യതകളുടെ കൈകാര്യം കൈമാറ്റം ചെയ്യുക
  • ജീവനക്കാർക്ക് റിട്ടയർമെന്റിനു ശേഷം സാമ്പത്തിക സ്വയംപര്യാപ്തത ലഭിക്കുന്നു
റിലയബിലിറ്റി
  • നിങ്ങളുടെ ജീവനക്കാർക്ക് നിശ്ചിത ആന്വിറ്റി/പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും അവരുടെ ജീവിതശൈലി നിലനിർത്താൻ അവരെ സഹായിക്കുകയും ചെയ്യുക
അഫോർഡബിലിറ്റി
  • ഒരു കോർപ്പറേറ്റ് പ്ലാൻ വഴി നിങ്ങളുടെ ജീവനക്കാർക്ക് ഉയർന്ന ആന്വിറ്റി/പെൻഷൻ ലഭ്യമാക്കുക
ഫ്ലെക്സിബിലിറ്റി
  • ജീവനക്കാർക്ക് റിട്ടയർമെന്റിനു ശേഷം അവരുടെ സ്വന്തം ആവശ്യങ്ങൾക്കനുസരണമായ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്യ്രം
  • ജീവനക്കാർക്ക് ആന്വിറ്റികൾ ലഭിക്കുകയും അത് അവരെ സാമ്പത്തികമായ സഹായിക്കുകയും ചെയ്യുന്നു
ഇഷ്ടമുള്ള  ആന്വിറ്റി  ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഉള്ള അവസരം  :

സിങ്കിൾ ആന്വിറ്റി

  • ലൈഫ് ആന്വിറ്റി
  • പർച്ചേസ് വില തിരികെ നൽകുന്ന ലൈഫ് ആന്വിറ്റി#
  • മിച്ച പർച്ചേസ് വില തിരികെ നൽകുന്ന ലൈഫ് ആന്വിറ്റി#
  • തീർച്ചയായ ആന്വിറ്റി 5 മുതൽ 35 വർഷവും അതിനുശേഷം ജീവിതകാലത്തേക്കുള്ള ആന്വിറ്റിയും
  • വർധിക്കുന്ന ലൈഫ് ആന്വിറ്റി (കേവല വർധന)

ജോയിന്റ് ആന്വിറ്റി

  • ജോയിന്റ് ലൈഫ് (അന്തിമ അനന്തരാവകാശി) അന്വിറ്റി
  • ജോയിന്റ് ലൈഫ് (അന്തിമ അനന്തരാവകാശി) അന്വിറ്റി ഒപ്പം പർച്ചേസ് വില തിരികെ നൽകുന്നു:
  • ജോയിന്റ് ലൈഫ് തീർച്ചയായ ആന്വിറ്റി 5 മുതൽ 35 വർഷവും അതിനുശേഷം ജോയിന്റ്  ലൈഫ് (അന്തിമ അനന്തരാവകാശി) അന്വിറ്റിയും.
  • എൻപിഎസ് - ഫാമിലി ഇൻകം (നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർക്കു മാത്രം ലഭ്യമാണ്) ആന്വിറ്റി പ്ലസ്
  • ഇൻക്രീസിംഗ് ജോയിന്റ് ലൈഫ് (ഒടുവിൽ ജീവിച്ചിരിക്കുന്ന ആൾ) ആന്വിറ്റി (സിമ്പിൾ ഇൻക്രീസിംഗ്)
പ്ലാനിന്റെ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കുന്ന ആന്വിറ്റി ഓപ്ഷനുകളെ ആശയ്രിച്ചിരിക്കുന്നു.

#പർച്ചേസ് വില എന്നാൽ മെമ്പർ പോളിസിക്കു കീഴിലുള്ള മെമ്പർ പ്രീമിയമാണ് (ബാധകമായ നികുതികളും മറ്റു ലെവികളുണ്ടെങ്കിൽ അതും ഒഴികെ).

എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻയുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

null
^എല്ലാ പ്രായം നിർണ്ണയിക്കലും കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
യോഗ്യതയുള്ള അംഗങ്ങൾക്ക്/ആന്വിറ്റന്റ്സിന് പോളിസിയുടെ മെച്യുരിറ്റി മൊത്തം തുകയിൽ നിന്നും കമ്മ്യൂട്ടേഷൻ കിഴിച്ചതിനു ശേഷമുള്ള തുകയുടെ 50%  വരുന്ന തുകയ്ക്ക് മറ്റൊരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും അപ്പോൾ നിലവിലുള്ള ആന്വിറ്റി നിരക്കിൽ ഇമ്മീഡിയറ്റ് ആന്വിറ്റി അല്ലെങ്കിൽ ഡെഫേർഡ് ആന്വിറ്റി വാങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ശ്രദ്ധിക്കുക: രണ്ട് ജീവിതങ്ങളുടെ ആന്വിറ്റിയാണെങ്കിൽ പ്രൈമറി ലൈഫിനും സെക്കൻഡറി ലൈഫിനും ഇടയിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി പ്രായ വ്യത്യാസം 30 വയസ്സാണ്, രണ്ട് ജീവിതങ്ങളുടെയും പ്രവേശന സമയത്തെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പ്രായത്തെ ആധാരമാക്കി.

65.ver.01-01-21 WEB MAL

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.

മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ട്രേഡ് ലോഗോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധീനതയിൽ ഉള്ളതും ലൈസൻസ് പ്രകാരം എസ്ബിഐ ലൈഫ് ഉപയോഗിച്ചിട്ടുള്ളതുമാണ്. എസ്ബിഐ ലൈഫ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ്, റജിസ്റ്റേർഡ്  & കോർപറേറ്റ് ഓഫസ് : നടരാജ്, എം. വി. റോഡ് & വെസ്‌റ്റേൺ എക്സ്പ്രസ് ഹൈവേ ജങ്ഷൻ,  അന്ധേരി (ഈസ്റ്റ്‌), മുംബൈ - 400 069. IRDAI റെജി. നം. 111.  CIN: L99999MH2000PLC129113. ടോൾ ഫ്രീ 1800 267 9090 (രാവിലെ 9.00 മുതൽ രാത്രി 9.00 വരെ).

*നികുതി ഇളവുകൾ:
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെ ഉപദേശം തേടുക.