യൂണിറ്റ് ലിങ്ക്ഡ് ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാൻ | കല്യാൺ യു എൽ അയി പി പ്ലസ് - എസ ബീ അയി ലൈഫ്
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - കല്യാൺ യൂലിപ്പ് പ്ലസ്

UIN: 111L079V03

ഉൽപന്ന കോഡ് : 74

എസ്ബിഐ ലൈഫ് - കല്യാൺ യൂലിപ്പ് പ്ലസ്

നിങ്ങളുടെ ജീവനക്കാരുടെ ഭാവി
സുരക്ഷിതമാക്കാൻ വേണ്ടി കരുതലിന്‍റെ
ഒരു സംസ്ക്കാരം പരിപോഷിപ്പിച്ചെടുക്കൂ.

'ഒരു യൂണിറ്റ്-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ഗ്രൂപ്പ് പെൻഷൻ പ്രൊഡക്ട്'.


ഫണ്ട് കൈകാര്യം ചെയുന്ന ബുദ്ധിമുട്ടു ഒഴിവാകുകയും പക്ഷെ ജീവനക്കാർക്കു ആവശ്യം കൊടുക്കേണ്ട പരിരക്ഷ കൊടുക്കാനും നിങ്ങൾക്കു ആഗ്രഹം ഉണ്ടോ?


എസ്ബിഐ ലൈഫ് - കല്യാൺ യൂലിപ്പ് പ്ലസ് എംപ്ലോയർ-എപ്ലോയീ ഗ്രൂപ്പുകൾക്കു വേണ്ടിയുള്ള ഒരു പ്ലാൻ ആണ്. ഇത് നിങ്ങളുടെ ജീവനക്കാർക്കു വേണ്ടി ഗ്രാറ്റ്വിറ്റിയുടെയും ലീവ് എൻക്യാഷ്മെന്റിന്റെയും സൂപ്പർആന്വേഷൻ സ്കീമുകളുടെയും ആനുകൂല്യങ്ങൾ സംയോജിപ്പിക്കുകയും നിങ്ങൾക്ക് കാര്യക്ഷമമായ ഫണ്ട് മാനേജ്മെന്റിന്റെ പ്രയോജനം നൽകുകയും ചെയ്യുന്ന ഒരു വൺ-സ്റ്റോപ്പ് പരിഹാരമാണ്.‌.


ഈ പ്ലാൻ താഴെപ്പറയുന്ന പ്രയോജനങ്ങൾ വാഗ്ദാനം ചെയ്യുന്നു -
  • സെക്യൂരിറ്റി - നിങ്ങളുടെ ജീവനക്കാരുടെ റിട്ടയർമെന്റിന്റെ ആവശ്യങ്ങൾ പരിഹരിക്കുകയും കൂട്ടത്തിൽ ഇൻഷുറൻസിന്റെ പരിരക്ഷ നൽകുകയും ചെയ്യുന്നു
  • റിലയബിലിറ്റി - സമർപ്പിത സർവീസ് ടീം 
  • ഫ്ലെക്സിബിലിറ്റി - നിങ്ങളുടെ ആവശ്യങ്ങളനുസരിച്ച് നിങ്ങളുടെ ജീവനക്കാർക്കു വേണ്ടി സ്കീം രൂപപ്പെടുത്തുക

നിങ്ങളുടെ ജീവനക്കാരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിലൂടെ നിങ്ങളുടെ ജീവനക്കാരെ ശാക്തീകരിക്കുക.

പ്രത്യേകതകൾ

എസ്ബിഐ ലൈഫ് - കല്യാൺ യൂലിപ്പ് പ്ലസ്

'ഒരു നോൺ പാർട്ടിസിപ്പേറ്റിംഗ്, യൂണിറ്റ് ലിങ്ക്‌ഡ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പ് ഇൻഷ്വറൻസ് പ്ലാൻ'.

സവിശേഷതകൾ

  • എംപ്ലോയീ ബെനിഫിറ്റ് സ്കീമുകൾക്കു വേണ്ടി പരിചയ സന്പന്നരും വിദഗ്ദ്ധരുമായ ഫണ്ട് മാനേജ്മെന്റ് സംഘം
  • ഫ്യൂഷൻ അഡ്വാന്റേജ് ഉയർന്ന ലോയൽറ്റി അഡീഷൻ നിരക്ക് പ്രദാനം ചെയ്യുന്നു
  • സിസ്റ്റമാറ്റിക് ട്രാൻസ്ഫർ ഓപ്ഷൻ ഉൾപ്പെടെ ആറ് ഫണ്ട് ഓപ്ഷനുകൾ
  • ഡിഫൈൻഡ് ബെനിഫിറ്റ് (ഡിബി) അല്ലെങ്കിൽ ഡിഫൈൻഡ് കോൺട്രിബ്യൂഷൻസ് (ഡിസി) സ്കീമുകളോ അല്ലെങ്കിൽ ഒരു സംയുക്തമോ കൈകാര്യം ചെയ്യാം
  • സൌജന്യ അൺലിമിറ്റഡ് ഓൺലൈൻ ഫണ്ട് സ്വിച്ചുകളും സംഭാവനകളും, ലീവ് എൻക്യാഷ്മെന്റ്, ഗ്രാറ്റ്വിറ്റി സ്കീമുകൾക്കു കീഴിൽ റീഡയറക്ഷൻ

പ്രയോജനങ്ങൾ

സെക്യൂരിറ്റി
  • ജീവനക്കാർക്ക്  അവരുടെ സേവന കാലയളവിൽ സമാഹരിക്കപ്പെട്ടിട്ടുള്ള തുക ലഭിക്കുന്നു
  • ആകസ്മിക സാഹചര്യങ്ങളിൽ അവരുടെ ഗുണഭോക്താവിന് സാമ്പത്തിക സുരക്ഷ ലഭിക്കുന്നു
  • ഒരേ മാസ്റ്റർ പോളിസിഹോൾഡർക്കു കീഴിൽ ഒരു കമ്പനിയുടെയോ നിരവധി കമ്പനികളുടെയോ പേരിലുള്ള പല പോളിസികൾ ഒരുമിച്ചു ചേർക്കുന്നതിലൂടെ ഉയർന്ന ലോയൽറ്റി അഡീഷൻസ്
റിലയബിലിറ്റി
  • നിങ്ങളുടെ പ്രവർത്തന പരമായ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി സമർപ്പിത സേവനങ്ങൾ
ഫ്ലെക്സിബിലിറ്റി
  • സിസ്റ്റമാറ്റിക് ട്രാൻസ്ഫർ ഓപ്ഷനിലൂടെ നിക്ഷേപത്തിലെ റിസ്ക്ക് കുറയ്ക്കുക
  • സ്കീമിന്റെ തരം അനുസരിച്ച് മാസ്റ്റർ പോളിസിക്ക് അല്ലെങ്കിൽ മെന്പർ ലെവലിൽ ഫണ്ട് കൈകാര്യം ചെയ്യുന്നു
നികുതി ഇളവുകൾ നേടുക*

സ്കീം ആനുകൂല്യം:

സ്കീമിന്റെ നിയമങ്ങളെ ആധാരമാക്കി മരണം, റിട്ടയർമെന്റ്, രാജി, മറ്റ് കാരണങ്ങളാലുള്ള പിൻവലിക്കൽ അല്ലെങ്കിൽ പുറത്തു പോകൽ സംഭവിക്കുന്പോൾ ആനുകൂല്യങ്ങൾ നൽകുന്നു. ഈ ആനുകൂല്യങ്ങൾ ബാധകമാകുന്നതു പോലെ മാസ്റ്റർ പോളിഹോൾഡറുടെയോ മെന്പറുടെയോ പോളിസി അക്കൌണ്ടിൽ നിന്നും നൽകുന്നതാണ്.


ഇൻഷുറൻസ് ആനുകൂല്യം:

മെന്പറുടെ മരണം സംഭവിക്കുകയാണെങ്കിൽ സം അഷ്വേർഡായ രൂ.1,000 നോമിനിക്ക് നൽകുന്നതാണ്.
ഈ ആനുകൂല്യം ലീവ് എൻക്യാഷ്മെന്റ്, ഗ്രാറ്റ്വിറ്റി സ്കീമുകൾക്കു കീഴിൽ ലഭ്യമായിട്ടുള്ളതും സ്കീം ആനുകൂല്യങ്ങൾക്കു പുറമേ നൽകുന്നതുമാണ്.

ഈ പോളിസിക്കു കീഴിലുള്ള നിക്ഷേപത്തിന്റെ നഷ്ടസാധ്യതകളിന്മേൽ സൂചന

  • യൂണിറ്റ്‌ ലിങ്ക്‌ഡ്‌ ലൈഫ് ഇൻഷൂറൻസ് ഉല്പന്നങ്ങൾ പരമ്പരാഗത ഇൻഷൂറൻസ് ഉല്പന്നങ്ങളിൽനിന്ന് വ്യത്യസ്തമാണ്, അവ വിപണിയിലെ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്.
  • യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷൂറൻസ് പോളിസിയിൽ അടയ്ക്കുന്ന പ്രരിമിയം മൂലധന വിപണികളുമായി ബന്ധപ്പെട്ട• നിക്ഷേപ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. ഫണ്ടിന്റെ പ്രവർത്തനത്തിന്റെയും മൂലധന വിപണിയെ ബാധിക്കുന്ന ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ യൂണിറ്റുകളുടെ അറ്റ ആസ്തി മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാവുന്നതും ഇൻഷൂറൻസ് എടുക്കുന്ന ആൾ അദ്ദേഹത്തിന്റെ/അവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദിത്വം വഹിക്കുന്നതും ആണ്.
  • ഫണ്ട് ഓപ്ഷനുകളുടെ കഴിഞ്ഞകാല പെർഫോമൻസ് ഭാവി പെർഫോമൻസിന്റെ സൂചികയല്ല. ഈ പോളിസിക്കു കീഴിൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നികുതി നിയമങ്ങൾക്കും സമയാ സമയങ്ങളിൽ നിലവിലുള്ള ഫിസ്ക്കൽ നിയമങ്ങൾക്കും വിധേയമാണ്. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് അഡ്വൈസറുമായി ബന്ധപ്പെടുക.
  • ഈ ഉടമ്പടി പ്രകാരം നൽകുന്ന വിവിധ ഫണ്ടുകൾ ഫണ്ടിന്റെ പേരുകൾ മാത്രമാണ്, അവ ഈ പ്ളാനുകളുടെ ഗുണമേന്മയോ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ ഒരു വിധത്തിലും സൂചിപ്പിക്കുന്നില്ല.
  • എസ്ബിഐ ലൈഫ് ഇൻഷൂറൻസ് കമ്പനി ലി. എന്നത് ഇൻഷൂറൻസ് കമ്പനിയുടെ പേരും- എസ്ബിഐ ലൈഫ് - കല്യാൺ യുലിപ് പ്ലസ് എന്നത് യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് ഉടമ്പടിയുടെ പേരും മാത്രമാണ്. അത് യാതൊരു രീതിയിലും ഉടമ്പടിയുടെ ഗുണമേന്മയേയോ അതിന്റെ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ സൂചിപ്പിക്കുന്നില്ല.
  • ബന്ധപ്പെ• നഷ്ടസാദ്ധ്യതകളെയും ബാധകമായ ചാർജ്ജുകളെയും സംബന്ധിച്ച് നിങ്ങളുടെ ഇൻഷൂറൻസ് ലൈഫ് മിത്രന്നോ ഇടനിലക്കാരിൽനിന്നോ ഇൻഷൂറൻസ് സ്ഥാപനത്തിന്റെ പോളിസി ഡോക്യുമെന്റിൽനിന്നോ ദയവായി മനസ്സിലാക്കുക.

മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ എസ്ബിഐ ലൈഫ് - കല്യാൺ യൂലിപ്പ് പ്ലസിന്റെ ഒരു സംഗ്രഹമാണ്. ഇവ സ്കീമിന്റെ സവിശേഷതകളുടെ രത്നച്ചുരുക്കം മാത്രമാണ്. നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.


>നികുതി ഇളവുകൾ :

ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്.വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെ ഉപദേശം തേടുക.

എസ്ബിഐ ലൈഫ് - കല്യാൺ യൂലിപ്പ് പ്ലസിന്റെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

null
*പ്രീമിയം ഫണ്ടിംഗ് വാല്വേഷൻ റിപ്പോർട്ട് അനുസരിച്ച് സ്കീമിന്റെ നിയമങ്ങൾ പ്രകാരമുള്ള ഫണ്ടിംഗ് ആവശ്യകതകൾ അനുസരിച്ചും ജീവനക്കാരുടെ ദീർഘകാല ആനുകൂല്യങ്ങൾ അളക്കുന്നതിനെ ഭരിക്കുന്ന അക്കൌണ്ടിംഗ് സ്റ്റാന്റേർഡ് അനുസരിച്ചും മാസ്റ്റർ പോളിസിഹോൾഡർ അടയ്ക്കുന്നതാണ്.

NW/74/ver1/04/22/WEB/MAL

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.

*നികുതി ഇളവുകൾ:
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.

ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.