വ്യക്തിഗത, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ലൈഫ് ഇൻഷൂറൻസ് പ്യുവർ റിസ്‌ക്ക് പ്രീമിയം ഉൽപ്പന്നം.
നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന്റെ ഭാരം നിങ്ങളുടെ തോളിൽ നിന്നും വിരൽത്തുമ്പിലേക്കു മാറ്റൂ. ഇപ്പോൾ എസ്ബിഐ ലൈഫ് - ഇ-ഷീൽഡ് നിങ്ങൾക്കു നൽകുന്നു ലൈഫ് ഇൻഷുറൻസ് എടുക്കുന്നതിനുള്ള ലളിതവും സുഗമവുമായ ഓൺലൈൻ പ്രക്രിയ.
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവർക് വേണ്ടി എസ്ബിഐ ലൈഫ് - ഇ-ഷീൽഡ് വാഗ്ദാനം ചെയ്യുന്നു നിരവധി ആനുകൂല്യങ്ങൾ, വളരെ കുറഞ്ഞ പ്രീമിയത്തിലൂടെ.
ഈ ഓൺലൈൻ പ്യുവർ ടേം പ്ലാൻ നൽകുന്നു -
സുരക്ഷിതത്വം - നിങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സുരക്ഷിതമാക്കുന്നു
ഫ്ലെക്സിബിലിറ്റി - തിരഞ്ഞെടുക്കാവുന്ന രണ്ട് ആനുകൂല്യ ഘടനകളും രണ്ട് റൈഡർ ഓപ്ഷനുകളും
സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യുകയും നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു
സമഗ്രമായ പരിരക്ഷയ്ക്കു വേണ്ടി രണ്ട് ആനുകൂല്യ ഘടനകളും ഇൻ-ബിൽട്ട് ആക്സിലറേറ്റഡ് ടെർമിനൽ ഇൽനെസ്സ് ബെനിഫിറ്റും$ രണ്ട് റൈഡർ ഓപ്ഷനുകളും
സുഗമമായ ഓൺലൈൻ അപേക്ഷ പ്രക്രിയ
പുക വലിക്കാത്തവർക്ക് പ്രീമിയത്തിൽ ഡിസ്ക്കൌണ്ട്
മെഡിക്കൽ സെക്കൻഡ് ഒപ്പീനിയൻ
പ്രയോജനങ്ങൾ
സുരക്ഷിതത്വം
നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ആനുകൂല്യ ഘടനകളിലൂടെ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ലഭ്യമാക്കുക
ഫ്ലെക്സിബിലിറ്റി
നിങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് രണ്ട് ആനുകൂല്യ ഘടനകളിൽ നിന്നും യോജിച്ചത് തിരഞ്ഞെടുക്കുക
സമഗ്രമായ പരിരക്ഷ പ്രദാനം ചെയ്യുന്നതിനു വേണ്ടി രണ്ട് റൈഡർ ഓപ്ഷനുകൾ
ലാളിത്യം
ലളിതമായ ഓൺലൈൻ അപേക്ഷ പ്രക്രിയ
ചെലവു കുറവ്
വളരെ കുറഞ്ഞ പ്രീമിയത്തിൽ നിരവധി ആനുകൂല്യങ്ങൾ ആസ്വദിക്കുക
പുക വലിക്കാത്തവർക്ക് പ്രീമിയത്തിൽ ഡിസ്ക്കൗണ്ട്
വിശ്വാസ്യത
മെഡിക്കൽ വിദഗ്ദ്ധരുടെ ഒരു സംഘത്തിൽ നിന്നും മെഡിക്കൽ സെക്കൻഡ് ഒപ്പീനിയൻ നേടുക
നികുതി ഇളവുകൾ നേടുക*
ആനുകൂല്യ ഘടന :
ഈ പ്ലാൻ രണ്ട് ആനുകൂല്യ ഘടനകൾ വാഗ്ദാനം ചെയ്യുന്നു - ലെവൽ കവർ ബെനിഫിറ്റ്, ഇൻക്രീസിംഗ് കവർ ബെനിഫിറ്റ് എന്നിവ. രണ്ട് ഘടനകളിലും ആക്സിലറേറ്റഡ് ടെർമിനൽ ഇൽനെസ്സ് ബെനിഫിറ്റ് ഇൻ-ബിൽട്ട് ബെനിഫിറ്റ്$ എന്ന നിലയിൽ ലഭിക്കുന്നതാണ്.
ലെവൽ കവർ ബെനിഫിറ്റ്:
ഈ ഘടനയ്ക്കു കീഴിൽ സം അഷ്വേർഡ് പോളിസി കാലാവധി മുഴുവനും സ്ഥിരമായി നിൽക്കുന്നു.
നിങ്ങൾക്ക് മാരക രോഗങ്ങൾക്കെതിരേ സംരക്ഷണം ലഭിക്കുന്നു#
പോളിസി കാലാവധിയിൽ ദൗർഭാഗ്യകരമായ മരണമോ മാരക രോഗ# നിർണ്ണയമോ സംഭവിക്കുന്നപക്ഷം, ഏതാണോ ആദ്യം ആ സമയത്ത്, പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ, ‘‘സം അഷ്വേർഡ് ഓൺ ഡെത്ത്’’ നൽകുകയും പോളിസി അവസാനിപ്പിക്കുകയും ചെയ്യുന്നു.
ഇവിടെ ‘‘മരണാനന്തര ഇൻഷുറൻസ് തുക’’ താഴെപ്പറയുന്നവയിൽ ഏതാണോ കൂടുതലുള്ളത്, അതായിരിക്കും:
വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങ്**, അല്ലെങ്കിൽ
മരണം വരെ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ^^ 105% , അല്ലെങ്കിൽ
മരണ ശേഷം നൽകാമെന്ന് ഉറപ്പു നൽകിയിട്ടുള്ള ആത്യന്തിക തുക##. ഇത് മരണം നടന്ന തീയതിയിൽ പ്രാബല്യമുള്ള ഇൻഷുറൻസ് തുകയ്ക്ക്തുല്യമാണ്
##ലെവൽ കവർ ആനുകൂല്യത്തിനുള്ള മരണം നടന്ന തീയതിയിൽ പ്രാബല്യമുള്ള ഇൻഷുറൻസ് തുക നിങ്ങളുടെ പ്രാരംഭ ഇൻഷുറൻസ് തുക ആയിരിക്കും.
പരിരക്ഷാ ആനുകൂല്യത്തിന്റെ വർധന :
ഈ ഘടനയ്ക്കു കീഴിൽ, ഓരോ 5-ാം പോളിസി വർഷത്തിന്റെയും അവസാനത്തിൽ ഇൻഷുറൻസ് തുക 10% നിരക്കിൽ സ്വമേധയാ വർദ്ധിക്കുന്നു
നിങ്ങൾക്ക് മാരക രോഗങ്ങൾക്കെതിരേ# സംരക്ഷണം ലഭിക്കുന്നു#
പോളിസി കാലാവധിയിൽ ദൗർഭാഗ്യകരമായ മരണമോ മാരക രോഗ# നിർണ്ണയമോ സംഭവിക്കുന്നപക്ഷം, ഏതാണോ ആദ്യം ആ സമയത്ത്, പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ, ആ പോളിസി വർഷത്തെ
‘‘സം അഷ്വേർഡ് ഓൺ ഡെത്ത്’’ നൽകുകയും പോളിസി അവസാനിപ്പിക്കുകയും ചെയ്യുന്നു.
ഇവിടെ ‘‘മരണാനന്തര ഇൻഷുറൻസ് തുക’’ താഴെപ്പറയുന്നവയിൽ ഏതാണോ കൂടുതലുള്ളത്, അതായിരിക്കും:
വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങ്**, അല്ലെങ്കിൽ
മരണ ദിവസം വരെ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ^^ 105% , അല്ലെങ്കിൽ
മരണത്തിൽ നൽകാമെന്ന് ഉറപ്പു നൽകിയിട്ടുള്ള ആത്യന്തിക തുക~~. ഇത് മരണം നടന്ന തീയതിയിൽ പ്രാബല്യമുള്ള ഇൻഷുറൻസ് തുകയ്ക്ക്തുല്യമാണ്
~~ലെവൽ കവർ ബെനിഫിറ്റിനുള്ള മരണം നടന്ന തീയതിയിൽ പ്രാബല്യ നിങ്ങൾ എടുത്തിട്ടുള്ള പ്രാരംഭ ഇൻഷുറൻസ് തുക ഓരോ 5-ാം പോളിസി വർഷത്തിന്റെയും അവസാനത്തിൽ 10% നിരക്കു വർദ്ധിച്ചിട്ടുള്ള തുക ആയിരിക്കും.
#മാരക രോഗം എന്നാൽ 180 ദിവസത്തിനകം ഇൻഷ്വർ ചെയ്യപ്പെട്ടയാളിന്റെ മരണം സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു രോഗത്തിന്റെ സംശയാതീതമായ നിർണ്ണയമെന്നു നിർവ്വചിക്കപ്പെട്ടിരിക്കുന്നു.
**വാർഷികൃത പ്രീമിയം എന്നാൽ പോളിസി ഹോൾഡർ തിരഞ്ഞെടുത്തിരിക്കുന്ന ഒരു വർഷത്തിൽ അടയ്ക്കുന്ന പ്രീമിയത്തിൽ നിന്നും നികുതികളും റൈഡർ പ്രീമിയങ്ങളും അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങളും മോഡൽ പ്രീമിയങ്ങൾക്കുള്ള ലോഡിംഗുകളും ഒഴിച്ചുള്ള തുകയാണ്.
^ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ എന്നാൽ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങളിൽ നിന്നും എക്സ്ട്രാ പ്രീമിയവും ഏതെങ്കിലും റൈഡർ പ്രീമിയവും നികുതികളും ഒഴിച്ചുള്ള തുകയാണ്.
മരണാനന്തര ആനുകൂല്യം:
നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ആനുകൂല്യ ഘടനയുടെ അടിസ്ഥാനത്തിൽ നോമിനിക്ക് മരണാനന്തര ഇൻഷുറൻസ് തുക ലഭിക്കുന്നതാണ്.
മരണാനന്തര ആനുകൂല്യം നൽകുന്നത് പോളിസിയുടെ അന്നേ തീയതി വരെയുള്ള എല്ലാ പ്രീമിയങ്ങളും അടയ്ക്കുകയും ഇൻഷുർ ചെയ്യപ്പെട്ടയാളുടെ മരണം നടന്ന തീയതിയിൽ പോളിസി പ്രാബല്യത്തിലിരിക്കുകയും ചെയ്യുന്നു എങ്കിൽ മാത്രമായിരിക്കും.
$ആക്സിലറേറ്റഡ് ടെർമിനൽ ഇൽനെസ്സ് ബെനിഫിറ്റ് :
രണ്ട് ആനുകൂല്യ ഘടനകളിലും ഈ ഇൻബിൽറ്റ് ആനുകൂല്യം ലഭ്യമാണ്.
ഇൻഷുർ ചെയ്യപ്പെട്ടയാളിന് മാരക രോഗങ്ങൾ ഉള്ളതായി നിർണ്ണയിക്കപ്പെടുകയാണെങ്കിൽ, മരണാനന്തര ആനുകൂല്യത്തിനു തുല്യമായ തുക നൽകുകയും പോളിസി അവസാനിപ്പിക്കുകയും ചെയ്യും.
ആക്സിലറേറ്റഡ് ടെർമിനൽ ഇൽനെസ്സ് ബെനിഫിറ്റ് നൽകുന്നത് നിങ്ങൾ അന്നേ തീയതി വരെയുള്ള എല്ലാ പ്രീമിയങ്ങളും അടയ്ക്കുകയും രോഗനിർണ്ണയം നടന്ന തീയതിയിൽ പോളിസി പ്രാബല്യത്തിലിരിക്കുകയും ചെയ്യുന്നു എങ്കിൽ മാത്രമായിരിക്കും. ടെർമിനൽ ഇൽനെസ്സ് ക്ലെയിമിന്റെ ഫലമായി പോളിസി അവസാനിപ്പിക്കപ്പെടുന്നതാണ്.
മാരക രോഗംഎന്നാൽ 180 ദിവസത്തിനകം ഇൻഷ്വർ ചെയ്യപ്പെട്ടയാളിന്റെ മരണം സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു രോഗത്തിന്റെ സംശയാതീതമായ നിർണ്ണയമെന്നു നിർവ്വചിക്കപ്പെട്ടിരിക്കുന്നു.
മെഡിക്കൽ സെക്കൻഡ് ഒപ്പീനിയൻ:
മെഡിക്കൽ സെക്കൻഡ് ഒപ്പീനിയൻ ഇൻഷ്വർ ചെയ്യപ്പെട്ടയാളുകൾക്ക് അവരുടെ രോഗനിർണ്ണയവും ചികിത്സാ പദ്ധതികളും സംബന്ധിച്ച് മറ്റൊരു ഡോക്ടറുടെ അഭിപ്രായം നേടുവാൻ സഹായിക്കുന്ന ഒരു സേവനമാണ്.
രണ്ട് ആനുകൂല്യ ഘടനകളിലും, അതായത് ലൈഫ് കവർ ബെനിഫിറ്റിലും ഇൻക്രീസിംഗ് കവർ ബെനിഫിറ്റിലും, പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ ഇതു ലഭ്യമാണ്
മച്ച്യുരിറ്റി ബെനിഫിറ്റ്:
ഈ പ്ലാൻ യാതൊരു മച്ച്യുരിറ്റി ബെനിഫിറ്റുകളും നൽകുന്നില്ല.
റൈഡർ ബെനിഫിറ്റ് :
എസ്ബിഐ ലൈഫ് - ആക്സിഡന്റൽ ഡെത്ത് ബെനിഫിറ്റ് റൈഡർ (UIN: 111B015V03)
റൈഡർ ഇൻഷുറൻസ് തുക നൽകുന്നത് റൈഡർ കാലയളവിൽ അപകടത്തിന്റെ ഫലമായി അപകടം നടന്ന തീയതിക്കു ശേഷം 120 ദിവസത്തിനകം ഇൻഷുർ ചെയ്യപ്പെട്ടയാൾ മരിക്കുകയും റൈഡർ പോളിസി പ്രാബല്യത്തിലിരിക്കുകയും ചെയ്യുന്നു എങ്കിൽ മാത്രമായിരിക്കും.
റൈഡർ ഇൻഷുറൻസ് തുക നൽകുന്നത് റൈഡർ കാലയളവിൽ അപകടം കാരണത്താൽ ഇൻഷുർ ചെയ്യപ്പെട്ടയാളിന് പൂർണ്ണവും സ്ഥിരവുമായ ശാരീരിക അവശത സംഭവിക്കുകയും റൈഡർ പോളിസി പ്രാബല്യത്തിലിരിക്കുകയും ചെയ്യുന്നു എങ്കിൽ മാത്രമായിരിക്കും.
എസ്ബിഐ ലൈഫ് - ഇ-ഷീൽഡ്‌യുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.
^പ്രായം നിർണ്ണയിക്കുന്നത് കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
$$മുകളിൽ കാണിച്ചിരിക്കുന്ന പ്രീമിയങ്ങൾ ബാധകമായിട്ടുള്ള നികുതികളും അണ്ടർറൈറ്റിംഗ് എക്സ്ട്രായും ഒഴികെയുള്ളതാണ്. നികുതികൾ നിലവിലുള്ള നികുതി നിയമങ്ങൾ പ്രകാരം ബാധകമാകുന്നതാണ്.
1G.ver.02-04-21 WEB MAL
നഷ്ടസാധ്യതകൾ, നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക,
നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ റൈഡർ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി റൈഡർ ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക. *നികുതിആനുകൂല്യ:
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.