നിങ്ങളുടെ സുവർണ വർഷങ്ങളിൽ ആഘോഷഭരിതമായ ജീവിതം തുടരാൻ, ഇപ്പോൾ എത്ര തുക നീക്കിവയ്‌ക്കേണ്ടതുണ്ടെന്ന് കണക്കുകൂട്ടാൻ സഹായിക്കുന്ന ഉപയോഗപ്രദമായൊരു ടൂൾ.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഉല്ലാസപ്രദവും സമ്മർദ്ദരഹിതവുമായ സമയമായിരിക്കണം റിട്ടയർമെന്റിനു ശേഷമുള്ള കാലഘട്ടം. നിങ്ങൾ സ്‌നേഹിക്കുന്നവർക്കും, ചെയ്യാൻ ആഗ്രഹിക്കുന്ന രസകരമായ കാര്യങ്ങൾക്കും വേണ്ടി നീക്കിവയ്‌ക്കേണ്ടതാണ് ഈ കാലഘട്ടം.
ഭാഗ്യവശാൽ, ഇന്നുതന്നെ ആസൂത്രണം ചെയ്‌തുതുടങ്ങിയാൽ അത്തരം ഒരു സാഹചര്യം വളരെയെളുപ്പത്തിൽ നേടിയെടുക്കാൻ കഴിയുന്നതേയുള്ളൂ.
റിട്ടയർമെന്റിനു ശേഷം നിങ്ങൾ വിഭാവനം ചെയ്യുന്നതു പോലെയുള്ള ഒരു ജീവിതം നയിക്കാൻ നിങ്ങൾക്ക് ആവശ്യമായ ഏകദേശ സമ്പാദ്യം (മൊത്തം തുക) എത്രയാവുമെന്ന് നിശ്ചയിക്കാൻ ഞങ്ങളുടെ റിട്ടയർമെന്റ് പ്ലാനർ നിങ്ങളെ സഹായിക്കും. നിങ്ങളുടെ റിട്ടയർമെന്റ് അനന്തര ലക്ഷ്യം കൈവരിക്കാൻ പതിവായി നീക്കിവയ്‌ക്കേണ്ട തുക എത്രയാണെന്നും ഇത് പറഞ്ഞുതരും.
റിട്ടയർമെന്റ് പ്ലാനർ നിങ്ങളെ സഹായിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്, അത് നിക്ഷേപം നടത്തുന്നതിനെ കുറിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനമായെടുക്കരുത്. റിസ്‌ക് ഘടകങ്ങൾ, വ്യവസ്ഥകളും നിബന്ധനകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് വാങ്ങൽ പൂർത്തിയാക്കുന്നതിനു മുമ്പ് വിൽപ്പന ബ്രോഷർ ശ്രദ്ധയോടെ വായിക്കുക.