ഇന്ന് നിങ്ങളുടെ കുട്ടിയുടെ
സ്വപ്നങ്ങളെ പരിപോഷിപ്പിക്കൂ
സ്വയംപര്യാപ്തമായ ഒരു നാളെയ്ക്കായി.
ഒരു ഇൻഡിവിഡ്വൽ, നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ്, സേവിംഗ്സ് പ്രൊഡക്ട്.
ഒരു രക്ഷിതാവ് എന്ന നിലയിൽ, നിങ്ങളുടെ ജീവിതം നിങ്ങളുടെ കുട്ടിയെയും അവരുടെ വിദ്യാഭ്യാസം, പ്രൊഫഷണൽ ബിരുദങ്ങൾ, വിവാഹം, സംരംഭക സ്വപ്നങ്ങൾ തുടങ്ങിയ അവരുടെ ഭാവി ലക്ഷ്യങ്ങളെയും ചുറ്റിപ്പറ്റിയാണ്. നിങ്ങളുടെ കുട്ടിയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിങ്ങളുടെ മുൻഗണനയാക്കി മാറ്റുന്നതിന് നിങ്ങൾ ശരിയായ സമയത്ത് ബുദ്ധിപൂർവ്വം പ്ലാൻ ചെയ്യാൻ തുടങ്ങേണ്ടതുണ്ട്. അവർക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് സാമ്പത്തിക സഹായം നൽകി അവരെ ശാക്തീകരിക്കാൻ അത് നിങ്ങളെ സഹായിക്കും.
എസ്ബിഐ ലൈഫിൽ നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ ഞങ്ങൾ അവതരിപ്പിക്കുന്നു, എസ്ബിഐ ലൈഫ് - സ്മാർട്ട് ഫ്യൂച്ചർ സ്റ്റാർ. ഒരു ഇൻഡിവിഡിൽ, നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ്, സേവിംഗ്സ് പ്രോഡക്ട്. ഈ പ്രോഡക്ട് ബോണസുകൾ നൽകി നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുകയും ലംപ്സം മെച്യൂരിറ്റി തുക വഴി നിങ്ങളുടെ കുട്ടിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഇതിന്‍റെ ഇൻ-ബിൽട്ട് പ്രീമിയം വെയർ ആനുകൂല്യം നിങ്ങൾക്ക് മനസ്സമാധാനം നൽകുമ്പോൾ തന്നെ നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുയോജ്യമായ രീതിയിൽ പ്ലാൻ തയ്യാറാക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്ക് നൽകുന്നുണ്ട്. അങ്ങനെ നിങ്ങളുടെ കുട്ടിക്ക് ശരിക്കും അവരുടെ ഭാവിയിലെ സ്റ്റാർ ആകാൻ സാധിക്കും.