UIN: 111G102V01
ഉൽപന്ന കോഡ് :76
ഒരു വർഷത്തേക്കുള്ള, വീണ്ടും പുതുക്കാവുന്ന നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ഗ്രൂപ്പ് ടേം ഇൻഷുറൻസ് പ്ലാൻ
ഉയർന്ന പ്രീമിയങ്ങൾ ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതിൽ നിന്നും നിങ്ങളെ പിന്നോട്ടു വലിക്കുന്നോ?
എസ്ബിഐ ലൈഫ് - പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജനയ്ക്കൊപ്പം നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കുക. തീരെ കുറഞ്ഞ പ്രീമിയത്തിൽ 2 ലക്ഷത്തിന്റെ ജീവിത പരിരക്ഷ നേടുക.
നോൺ-ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, ഒരു വർഷത്തിൽ പുതുക്കാവുന്ന ഗ്രൂപ്പ് ടേം ഇൻഷ്വറൻസ് പ്ലാൻ
നികുതി ഇളവുകൾ നേടുക *
ഇൻഷുറൻസ് പരിരക്ഷ ആരംഭിക്കുന്ന തീയതി ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിന്‍റെ ബാങ്ക് അക്കൌണ്ടിൽ നിന്നും സ്കീമിൽ ചേരുന്നതിനു വേണ്ടി പ്രീമിയം അക്കൗണ്ടിൽ നിന്ന് എടുക്കുന്ന തീയതി ആയിരിക്കും. ഇൻഷുറൻസ് പരിരക്ഷ അടുത്ത വർഷം 31 മെയ് വരെ ആയിരിക്കും.-ാം തീയതി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ നിന്നും പ്രീമിയം കിഴിക്കുന്നതിലൂടെ പരിരക്ഷ പുതുക്കപ്പെടുന്നതാണ്. ഈ പ്രീമിയം സമയാ സമയങ്ങളിൽ ഗവണ്മെന്‍റ് നിർവ്വചിക്കുന്ന രീതിയിലുള്ള മാറ്റത്തിനു വിധേയമാണ്.
ഏതെങ്കിലും ഒരു അംഗം ജൂൺ 1ന് ശേഷം സ്കീമിൽ ചേരാൻ ആഗ്രഹിക്കുകയാണെങ്കിൽ അയാൾ/അവർ പൂർണ്ണ വർഷത്തെ/അംഗമായി ചേരുന്ന മാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആനുപാതിക പ്രീമിയം അടയ്ക്കുകയും സ്കീമിൽ നിർവ്വചിച്ചിട്ടുള്ള നിയമങ്ങൾ അനുസരിച്ചുള്ള രേഖകൾ/സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. അംഗമായി ചേരുന്നതിനുള്ള നിബന്ധനകൾ സമയാസമയങ്ങളിൽ ഗവണ്മെന്റ് നിർവ്വചിക്കുന്ന രീതിയിലുള്ള മാറ്റത്തിനു വിധേയമാണ്. സ്കീമിനു കീഴിൽ പിന്നീട് പുതുക്കുന്ന സമയത്ത് പൂർണ്ണ വർഷത്തെ പ്രീമിയം രൂ.330/- അടയ്ക്കേണ്ടതാണ്, ആനുപാതിക പ്രീമിയം അനുവദിക്കുന്നതല്ല.
സ്കീമിലേക്കു പ്രവേശിക്കുന്ന പുതിയ അംഗങ്ങൾക്ക് സ്കീമിലേക്കു പ്രവേശിക്കുന്ന തീയതി മുതൽ ആദ്യത്തെ 45 ദിവസ കാലയളവിൽ (ലിയൻ കാലാവധി) പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല. ലിയൻ കാലാവധിയിൽ മരണം സംഭവിക്കുകയാണെങ്കിൽ (അപകടം കാരണത്താലല്ലാതെ) യാതൊരു ക്ലെയിമും അംഗീകരിക്കുന്നതല്ല.
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെ ഉപദേശം തേടുക.
ഇവ പ്ലാനിന്റെ സവിശേഷതകളുടെ ചുരുക്കത്തിലുള്ള വിവരണം മാത്രമാണ്.നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.
എസ്ബിഐ ലൈഫ് - പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജനയുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക
NW/76/ver1/05/22/WEB/MAL
നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.
*നികുതിആനുകൂല്യ:
നികുതി ഇളവുകൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്.കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.