UIN: 111N091V03
ഉൽപന്ന കോഡ് : 73
ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ഗ്രൂപ്പ് ഫണ്ട് ബേസ്ഡ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട്.
ഫണ്ട് മാനേജ്‌മെന്റിന്റെ ബുദ്ധിമുട്ട് ഇല്ലാതാക്കുന്നതിനൊപ്പം സ്ഥിരമായ വരുമാനത്തോടെ നിങ്ങളുടെ ജീവനക്കാർക്ക് ഗ്രൂപ്പ് പരിരക്ഷ നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
എസ്ബിഐ ലൈഫ് - ക്യാപ്അഷ്വർ ഗോൾഡ് പ്ലാൻ തങ്ങളുടെ ജീവനക്കാരുടെ റിട്ടർയമെന്റ് ആനുകൂല്യങ്ങളായ ഗ്രാറ്റ്വിറ്റി, ലീവ് എൻക്യാഷ്മെന്റ്, സൂപ്പർആന്വേഷൻ, പോസ്റ്റ് റിട്ടർയമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്‌കീം (പിആർഎംബിഎസ്) എന്നിവയ്ക്കു വേണ്ടിയും മറ്റു സമ്പാദ്യ പദ്ധതികൾക്കു വേണ്ടിയും തുക സ്വരൂപിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ/ട്രസ്റ്റികൾ/സംസ്ഥാന സർക്കാരുകൾ/കേന്ദ്ര സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവയുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന ഒരു പ്ലാൻ ആണ്.
നിങ്ങളുടെ ജീവനക്കാരുടെ ക്ഷേമവും സാമ്പത്തിക ഭാവിയും സുരക്ഷിതമാക്കൂ.
ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ഗ്രൂപ്പ് സേവിംഗ്സ് ഇൻഷുറൻസ് പ്രൊഡക്ടാണ്
നികുതി ഇളവുകൾ നേടുക*
സ്കീം നിയമങ്ങളെ ആധാരമാക്കി അംഗങ്ങളുടെ മരണം, റിട്ടയർമെന്റ്, രാജിവയ്ക്കൽ, പിൻവലിക്കൽ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പുറത്തുപോകൽ സംഭവിക്കുമ്പോൾ ആനുകൂല്യങ്ങൾ നൽകുന്നതാണ്.
പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീമുകൾക്ക് സ്കീമിന്റെ നിയമങ്ങൾ പ്രകാരമുള്ള നിർദ്ദിഷ്ട സംഭവം നടക്കുമ്പോൾ റിട്ടയർ ചെയ്ത ആളുകൾക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതാണ്. അത്തരം ആനുകൂല്യങ്ങൾ മാസ്റ്റർ പോളിസിഹോൾഡറുടെ അല്ലെങ്കിൽ മെമ്പറുടെ (ബാധകമാകുന്നതു പോലെ) പോളിസി അക്കൗണ്ടിൽ നിന്നും പോളിസി അക്കൗണ്ടിലെ തുകയുടെ ലഭ്യതയ്ക്കു വിധേയമായി നൽകുന്നതാണ്.
അംഗത്തിന്റെ മരണം സംഭവിക്കുന്നപക്ഷം മാസ്റ്റർ പോളിസിഹോൾഡർ ഉപദേശിക്കുന്ന പ്രകാരം സം അഷ്വേർഡ് നോമിനിക്കു നൽകുന്നതാണ്. ഗ്രാറ്റ്വിറ്റി, ലീവ് എൻക്യാഷ്മെന്റ്, സൂപ്പർആന്വേഷൻ, പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്‌കീമുകൾ (പിആർഎംബിഎസ്), മറ്റു സേവിംഗ്സ് സ്‌കീമുകൾ മുതലായവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. അത്തരം ആനുകൂല്യങ്ങൾ എസ്ബിഐ ലൈഫ് നൽകുന്നതാണ്.
എസ്ബിഐ ലൈഫ് - ക്യാപ്അഷ്വർ ഗോൾഡിന്റെ റിസ്‌ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.
73/ver1/08/24/WEB/MAL
നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.
*നികുതി ഇളവുകൾ:
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.