മൈക്രോ ട്രരം അഷ്വറൻസ് പ്ലാൻ | എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ്
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ്

UIN: 111N138V01

play icon play icon
എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ്

സുരക്ഷ ഏവർക്കും
ലളിതമാക്കിയിരിക്കുന്നു

ഒരു ഗ്രൂപ്പ്, നോൺ-ലിങ്ക്‌ഡ്‌, നോൺ-പാർട്ടിസിപ്പേറ്റിംഗ്, പ്യുവർ റിസ്ക്ക് പ്രീമിയം, ഒരു വർഷ റിന്യുവബിൾ മൈക്രോ ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട്.

നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾക്ക് താങ്ങാവുന്ന പ്രീമിയത്തിൽ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

എങ്കിൽ, എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് താങ്ങാവുന്ന പ്രീമിയത്തിൽ ‘ഇൻഷുറൻസ് പരിരക്ഷ’ നേടാൻ ആഗ്രഹിക്കുന്ന ആളുകൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു പ്ലാൻ ആണ്. എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് വഴി നിങ്ങളുടെ അംഗങ്ങൾക്ക് ഏത് ആകസ്മിക സാഹചര്യങ്ങളിലും അവരുടെ കുടുംബങ്ങൾ സാമ്പത്തികമായി സുരക്ഷിതരാണെന്ന ഉറപ്പു നൽകാൻ നിങ്ങൾക്കു സാധിക്കും.

പ്രൊഡക്ടിന്‍റെ മുഖ്യ സവിശേഷതകൾ:
  • എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് നിങ്ങളുടെ അംഗങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾക്കുള്ള ഏറ്റവും മികച്ച ഉത്തരമാണ്.
  • ഈ പ്ലാൻ നിലവിലുള്ള നിയമങ്ങൾക്കു കീഴിൽ അനുവദിച്ചിട്ടുള്ള എംപ്ലോയർ-എംപ്ലോയീ ഗ്രൂപ്പുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾ, സ്വയം-സഹായ സംഘങ്ങൾ, ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ, എൻജിഒ-കൾ, ഏതെങ്കിലും അഫിനിറ്റി ഗ്രൂപ്പുകൾ (ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ) മുതലായവർക്ക് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.
  • അംഗമായി ചേരാനും നടത്തിക്കൊണ്ടുപോകാനും എളുപ്പം.
  • സൗകര്യപ്രദമായ പ്രീമിയം അടയ്ക്കൽ സമയക്രമങ്ങൾ

പ്രത്യേകതകൾ

എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ്

Group pure term micro insurance, non-linked, non-participating plan

 

സവിശേഷതകൾ:

  • നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾക്ക് ടേം ഇൻഷുറൻസ്.
  • ഈ പ്രൊഡക്ട് OYRGTA വാഗ്ദാനം ചെയ്യുന്നു (ഓരോ വർഷവും പുതുക്കാവുന്ന ഗ്രൂപ്പ് ടേം ഇൻഷുറൻസ്)
  • വാർഷിക, അർദ്ധ-വാർഷിക, പ്രതിപാദ, പ്രതിമാസ പ്രീമിയം അടയ്ക്കൽ രീതികൾ.
  • ഈ പ്രൊഡക്ട് ജീവിത പങ്കാളിക്കും പരിരക്ഷ (ഓപ്ഷണൽ) വാഗ്ദാനം ചെയ്യുന്നു, ഇത് നിർബന്ധിതമോ സ്വമനസ്സാലെയുളളതോ ആകാം. ഇത് ഗ്രൂപ്പ് പോളിസിഹോൾഡറിനെ അതിലെ അംഗങ്ങളുടെ ജീവിത പങ്കാളികൾക്ക് ഡെത്ത് ബെനിഫിറ്റ് പ്രദാനം ചെയ്യാൻ അനുവദിക്കുന്നു.

 

പ്രയോജനങ്ങൾ:

  • സുരക്ഷ: ഒരു ആകസ്മിക സാഹചര്യമുണ്ടായാൽ നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങളുടെ കുടുംബങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ സംരക്ഷിക്കുന്നു.
  • ഫ്ലെക്സിബിലിറ്റി: നിങ്ങളുടെ അംഗങ്ങൾക്ക് നിങ്ങൾ വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന സം അഷ്വേർഡ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ.
  • ലാളിത്യം: വൈദ്യപരിശോധന ആവശ്യമില്ല, സ്വീകാര്യത തൃപ്തികരമായ ആരോഗ്യ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
  • താങ്ങാനാവുന്നത്: നാമമാത്രമായ പ്രീമിയത്തിൽ പ്ലാൻ ആനുകൂല്യം ലഭിക്കുന്നു.

ഡെത്ത് ബെനിഫിറ്റുകൾ:


പരിരക്ഷ കാലാവധിയിൽ പരിരക്ഷ നൽകപ്പെട്ട അംഗത്തിന്‍റെ നിർഭാഗ്യകരമായ മരണം സംഭവിച്ചാൽ ഡെത്ത് ബെനിഫിറ്റ്, ഇത് ബേസിക് സം അഷ്വേർഡാണ്, ഒറ്റത്തുകയായി നൽകുന്നതാണ്. ഇത് അടയ്ക്കേണ്ടതായ എല്ലാ പ്രീമിയങ്ങളും അടച്ചിട്ടുണ്ടെന്ന നിബന്ധനയ്ക്കു വിധേയമാണ്. ലെൻഡർ-ബോറോവർ സ്കീമുകൾക്ക്, യോഗ്യതയുള്ള സ്ഥാപനങ്ങൾക്കു കീഴിൽ* അംഗത്തിന്‍റെ മരണം സംഭവിച്ചാൽ, മൊത്തം ഡെത്ത് ബെനിഫിറ്റിൽ നിന്നും കുടിശ്ശികയുള്ള വായ്പ തുക, ഗ്രൂപ്പ് അംഗത്തിന്‍റെ ആരംഭസമയത്തെ മുൻകൂർ അധികാരപ്പെടുത്തിലിനു വിധേയമായി മാസ്റ്റർ പോളിസി ഹോൾഡർക്ക് നൽകുന്നതാണ്. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ നോമിനിക്ക്/ഗുണഭോക്താവിന് നൽകുന്നതാണ്. അധികാരപ്പെടുത്തിലിന്‍റെ അഭാവത്തിൽ, ഡെത്ത് ബെനിഫിറ്റ് തുക നോമിനിക്കോ ഗുണഭോക്താവിനോ നൽകുന്നതാണ്.
ക്രെഡിറ്റ് ലിങ്ക്ഡ്/ലെൻഡർ-ബോറോവർ ബന്ധങ്ങളുടെ കാര്യത്തിൽ, ഒരു ഗ്രൂപ്പ് മെമ്പർക്കുള്ള ബേസിക് സം അഷ്വേർഡ് ഏറ്റവും കുറഞ്ഞത് പോളിസിയുടെ തുടക്കത്തിൽ ബാക്കിയുള്ള ലോൺ തുകയ്ക്ക് തുല്യമായിരിക്കും. ഇത് പോളിസി കാലാവധി മുഴുവനും ഒരേപോലെ തുടരുന്നതാണ്.
*യോഗ്യതയുള്ള സ്ഥാപനങ്ങളിൽ ഇനിപ്പറയുന്ന സ്ഥാപനങ്ങൾ ഉൾപ്പെടുന്നു: (i) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയന്ത്രിത ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ (സഹകരണ ബാങ്കുകൾ ഉൾപ്പെടെ), (ii) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്സികൾ), (iii) നാഷണൽ ഹൌസിംഗ് ബോർഡ് (എൻഎച്ച്ബി) നിയന്ത്രിത ഹൌസിംഗ് ഫിനാൻസ് കമ്പനികൾ, (iv) ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനും (എൻഎംഡിഎഫ്സി) അതിന്‍റെ സംസ്ഥാന ചാനലിംഗ് ഏജൻസികളും, (v) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ-യാൽ നിയന്ത്രിക്കപ്പെടുന്ന ചെറുകിട ഫിനാൻസ് ബാങ്കുകൾ, (vi) പരസ്പര സഹായ സഹകരണ സംഘങ്ങൾ, അത്തരം സംഘങ്ങൾക്ക് ബാധകമായ സംസ്ഥാന നിയമത്തിനു കീഴിൽ രൂപീകരിച്ചതും രജിസ്റ്റർ ചെയ്തിട്ടുള്ളതും, (vii) കമ്പനി ആക്ട്, 2013ന്‍റെ സെക്ഷൻ 8 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോഫിനാൻസ് കമ്പനികൾ, അല്ലെങ്കിൽ അതോറിട്ടി സമയാസമയങ്ങളിൽ അംഗീകരിക്കുന്ന മറ്റേതെങ്കിലും വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾ.

മെച്യുരിറ്റി ബെനിഫിറ്റ്:

ഈ പ്ലാനിനു കീഴിൽ മെച്യുരിറ്റിയിൽ യാതൊരു ആനുകൂല്യവും നൽകുന്നതല്ല.

സറണ്ടർ ബെനിഫിറ്റ്:

ബാധകമല്ല

ഓപ്ഷണൽ പരിരക്ഷ - ജീവിത പങ്കാളിക്കുള്ള പരിരക്ഷ

  • കുറഞ്ഞത് 50 ഗ്രൂപ്പ് അംഗങ്ങളുള്ള സ്കീമുകൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം.
  • ഇത് ഗ്രൂപ്പ് പോളിസിഹോൾഡറിനെ അതിലെ അംഗങ്ങളുടെ ജീവിത പങ്കാളികൾക്ക് ഡെത്ത് ബെനിഫിറ്റ് പ്രദാനം ചെയ്യാൻ അനുവദിക്കുന്നു. ഇത് നിർബന്ധിതമോ സ്വമനസ്സാലെയുളളതോ ആകാം. ഇതിന് പോളിസിയുടെ തുടക്കത്തിൽ കുറഞ്ഞത് ഗ്രൂപ്പിലെ 10% അംഗങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്.
  • ഈ ഓപ്ഷൻ മാസ്റ്റർ പോളിസിഹോൾഡർ തലത്തിൽ ലഭ്യമായിരിക്കും.
  • പരിരക്ഷ പ്രാഥമിക അംഗത്തിന്‍റെ സം അഷ്വേർഡിൽ താഴെയോ അതിനു തുല്യമോ ആയിരിക്കും.
  • പ്രാഥമിക അംഗത്തിന്റെ മരണം സംഭവിച്ചാൽ ജീവിത പങ്കാളിയുടെ പരിരക്ഷ പ്രീമിയം ശേഖരിക്കപ്പെട്ടിട്ടുള്ള പോളിസി കാലാവധിയുടെ അന്ത്യം വരെ തുടരുന്നതാണ്.

പുതുക്കൽ സൌകര്യം:

  • വാർഷിക പ്രീമിയം അടയ്ക്കൽ രീതിക്ക് ബാധകമല്ല.
  • വാർഷിക പ്രീമിയം അടയ്ക്കൽ രീതി ഒഴികെയുള്ളവയ്ക്ക്:
    ആദ്യമായി പ്രീമിയം മുടങ്ങിയ തീയതി മുതൽ പോളിസി കാലാവധി അവസാനിക്കുന്നതിന് മുമ്പായി 3 മാസത്തിനുള്ളിൽ പോളിസി പുതുക്കാൻ സാധിക്കും. ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിൽ നിന്നും രേഖാമൂലമുള്ള അപേക്ഷ, ഇൻഷ്വർ ചെയ്യപ്പെടുന്നത് തുടരാനുള്ള ഇൻഷ്വർ ചെയ്യപ്പെട്ട ആളിന്‍റെ യോഗ്യതയുടെ തെളിവ് സഹിതം ലഭിക്കുകയും എല്ലാ കുടിശ്ശിക പ്രീമിയങ്ങളും പലിശ സഹിതം അടയ്ക്കുകയും ചെയ്താൽ പുതുക്കൽ പരിഗണിക്കുന്നതാണ്. പുതുക്കൽ കമ്പനിയുടെ ബോർഡ് അംഗീകരിച്ചട്ടുള്ള അണ്ടർറൈറ്റിംഗ് പോളിസിയെ അടിസ്ഥാനമാക്കിയുള്ള അണ്ടർറൈറ്റിംഗിന് വിധേയമായിരിക്കും. കമ്പനി അതിന്‍റെ തീരുമാനം ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തെ അറിയിച്ചതിനുശേഷം മാത്രമേ പുതുക്കൽ പ്രാബല്യത്തിൽ വരികയുള്ളൂ.
    ഗ്രേസ് പീരീഡിന്‍റെ അന്ത്യത്തിൽ (കൂടാതെ പുതുക്കൽ കാലാവധിയിലും) അംഗത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ ലാപ്സാകും. ഈ സമയത്ത് മരണം സംഭവിച്ചാൽ അംഗത്തിന് യാതൊരു ഡെത്ത് ബെനിഫിറ്റും ലഭിക്കുകയില്ല.
    കമ്പനി കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന നിരക്കിൽ പലിശ ഈടാക്കുന്നതാണ്. കമ്പനിയുടെ നിലവിലെ പോളിസി പ്രതിവർഷം നാമമാത്രമായ പലിശ നിരക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ഓരോ സാമ്പത്തിക വർഷവും ഏപ്രിൽ 1-ലെ ആർബിഐ റിപ്പോ നിരക്കിന്‍റെ ബെഞ്ച്മാർക്ക് യീൽഡിനേക്കാൾ 250 ബേസിസ് പോയിന്‍റെ കൂടുതലാണ്, ഇത് അർദ്ധ-വാർഷിക അടിസ്ഥാനത്തിൽ കണക്കുകൂട്ടപ്പെടും. 2022 ഏപ്രിൽ 1-ലെ റിപ്പോ നിരക്ക് 4.00% ആണ്. പുതുക്കലിന് വേണ്ടിയുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡത്തിലുള്ള ഏതൊരു മാറ്റവും ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്കും റൈഡറുകൾക്കുമുള്ള യൂസ് ആന്‍റ്‌ ഫയൽ, 04 ഒക്ടോബർ 2022ലെ സർക്കുലർ നമ്പർ IRDAI/ACTL/CIR/PRO/207/10/2022 അനുസരിച്ചായിരിക്കും.
എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ്-ന്‍റെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.
എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ്
*പ്രായം ഒടുവിലത്തെ ജന്മദിനത്തിൽ.
**എല്ലാ എസ്ബിഐ ലൈഫ് മൈക്രോ ഗ്രൂപ്പ് ഇൻഷുറൻസ് പ്രൊഡക്ടുകളിലുമുള്ള ആകെ സം അഷ്വേർഡ് ഓരോ ഗ്രൂപ്പ് മെമ്പർക്കും രൂ.2,00,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
^പ്രീമിയത്തിൽ ബാധകമായിട്ടുള്ള നികുതികൾ ഒപ്പം/അല്ലെങ്കിൽ നിയമപരമായ ലെവി/ഡ്യൂട്ടി/സർചാർജ്ജ്, കേന്ദ്ര ഗവൺമെന്‍റ്‌ അല്ലെങ്കിൽ സംസ്ഥാന ഗവൺമെന്‍റ്‌ കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യുന്ന നിരക്കിൽ നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ച് അടയ്ക്കേണ്ടതാണ്.
$പോളിസി കാലാവധി മാസ്റ്റർ പോളിസിഹോൾഡർ തലത്തിലാണ്.

3B/ver1/02/23/WEB/MAL

*നികുതി ഇളവുകൾ:
ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.