Employee Pension Scheme | Group Annuity | എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻ പ്ലസ്
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻ പ്ലസ്

UIN: 111N131V07

Product Code : 2S

play icon play icon
എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻ പ്ലസ് Insurance Plan Details

നിങ്ങളുടെ ജീവനക്കാരെ വളർച്ചയിൽ
ശ്രദ്ധിക്കാൻ അനുവദിക്കൂ, അവരുടെ ഭാവി
സുരക്ഷിതമാക്കുന്ന കാര്യം ഞങ്ങളേറ്റു.

നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ജനറൽ ആന്വിറ്റി ഗ്രൂപ്പ് പ്രൊഡക്ട്.

നിങ്ങളുടെ റിസ്‌ക്ക് കുറച്ചുകൊണ്ട് മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകുന്ന ഒരു എംപ്ലോയീ പെൻഷൻ സ്‌കീം അന്വേഷിക്കുകയാണോ?

എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻ പ്ലസ്, ജീവനക്കാരുടെ ആന്വിറ്റി ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനു വേണ്ടി ആന്വിറ്റി വാങ്ങാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റ് കക്ഷികൾക്കായി പ്രത്യേകം തയ്യാറാക്കിയത്.

vഈ പ്ലാൻ താഴെപ്പറയുന്ന പ്രയോജനങ്ങൾ വാഗ്ദാനം ചെയ്യുന്നു -
  • സെക്യൂരിറ്റി - നിങ്ങളുടെ നിർദ്ദിഷ്ട പെൻഷൻ സ്‌കീമിന്റെ ബാദ്ധ്യത കൈമാറ്റം ചെയ്യുന്നു
  • റിലയബിലിറ്റി - ജീവനക്കാരുടെ റിട്ടയർമെന്റിനു ശേഷമുള്ള പെൻഷൻ ബാദ്ധ്യതയ്ക്കു പരിരക്ഷ നൽകുന്നു
  • അഫോർഡബിലിറ്റി - ഗ്രൂപ്പിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ആനുകൂല്യങ്ങൾ തയ്യാറാക്കാൻ അനുവദിക്കുന്നു
  • ഫ്ലെക്സിബിലിറ്റി - വിപുലമായ ആന്വിറ്റി ഓപ്ഷനുകൾ

ബാദ്ധ്യതകളെക്കുറിച്ചുള്ള ഭയം നിങ്ങളുടെ സ്ഥാപനത്തെയും അതിന്റെ ജീവനക്കാരെയും അവരുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ നിന്നും പിന്നോട്ടു വലിക്കാൻ അനുവദിക്കരുത്.

പ്രത്യേകതകൾ

എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻ പ്ലസ്

നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ജനറൽ ആന്വിറ്റി ഗ്രൂപ്പ് പ്രൊഡക്ട്.

സവിശേഷതകൾ

  • വിദഗ്ദ്ധരായ ഫണ്ട് മാനേജർമാർ വഴി കാര്യക്ഷമമായി റിസ്‌ക്ക് കൈകാര്യം ചെയ്യുന്നു
  • ഗ്രൂപ്പ് സ്വാധീനം കാരണം മികച്ച ആന്വിറ്റി നിരക്കുകൾ
  • അവതരിപ്പിക്കുന്നു ഡെഫേർഡ് ആന്വിറ്റി ഓപ്ഷനുകൾ, വാങ്ങിയ വില തിരിച്ചു നൽകുന്നത് സഹിതം
  • വിവിധങ്ങളായ ആന്വിറ്റി ഓപ്ഷനുകളും പേഔട്ട് സമയക്രമങ്ങളും ലഭ്യമാണ്
  • സ്‌കീം നിയമങ്ങളനുസരിച്ചു തയ്യാറാക്കാവുന്ന ഓപ്ഷനുകൾ

പ്രയോജനങ്ങൾ

സെക്യൂരിറ്റി

  • നിങ്ങളുടെ പെൻഷൻ ബാദ്ധ്യതകളുടെ കൈകാര്യം കൈമാറ്റം ചെയ്യുക
  • ജീവനക്കാർക്ക് റിട്ടയർമെന്റിനു ശേഷം സാമ്പത്തിക സ്വയംപര്യാപ്തത ലഭിക്കുന്നു



  •  
  •  

വിശ്വാസ്യത

  • നിങ്ങളുടെ ജീവനക്കാർക്ക് നിശ്ചിത ആന്വിറ്റി/പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും അവരുടെ ജീവിതശൈലി നിലനിർത്താൻ അവരെ സഹായിക്കുകയും ചെയ്യുക



  •  
  •  

അഫോർഡബിലിറ്റി

  • ഒരു കോർപ്പറേറ്റ് പ്ലാൻ വഴി നിങ്ങളുടെ ജീവനക്കാർക്ക് ഉയർന്ന ആന്വിറ്റി/പെൻഷൻ ലഭ്യമാക്കുക



  •  
  •  

ഫ്ലെക്സിബിലിറ്റി

  • ജീവനക്കാർക്ക് റിട്ടയർമെന്റിനു ശേഷം അവരുടെ സ്വന്തം ആവശ്യങ്ങൾക്കനുസൃതമായി ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്യ്രം
  • ജീവനക്കാർക്ക് ആന്വിറ്റികൾ ലഭിക്കുകയും അത് അവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു
ഇഷ്ടമുള്ള ആന്വിറ്റി ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഉള്ള അവസരം :

സിംഗിൾ ആന്വിറ്റി

  • ലൈഫ് ആന്വിറ്റി
  • വാങ്ങിയ വില തിരികെ നൽകുന്ന ലൈഫ് ആന്വിറ്റി#
  • ബാലൻസ് പർച്ചേസ് വില തിരികെ നൽകുന്ന ലൈഫ് ആന്വിറ്റി#
  • ഉറപ്പായ ആന്വിറ്റി N വർഷവും അതിനുശേഷം ജീവിതകാലത്തേക്കുള്ള ആന്വിറ്റിയും
  • വർധിക്കുന്ന ലൈഫ് ആന്വിറ്റി (സിമ്പിൾ അല്ലെങ്കിൽ കോമ്പൗണ്ട് ഇൻക്രീസിംഗ്)
  • ഡെഫേർഡ് ലൈഫ് ആന്വിറ്റി, വാങ്ങിയ വിലയുടെ തിരിച്ചു നൽകൽ സഹിതം

ജോയിന്റ് ആന്വിറ്റി

  • ജോയിന്റ് ലൈഫ് (അന്തിമ അനന്തരാവകാശി) അന്വിറ്റി
  • ജോയിന്റ് ലൈഫ് (അന്തിമ അനന്തരാവകാശി) അന്വിറ്റി ഒപ്പം പർച്ചേസ് വില തിരികെ നൽകുന്നു:#
  • ജോയിന്റ് ലൈഫ് ഉറപ്പായ ആന്വിറ്റി N വർഷവും അതിനുശേഷം ജോയിന്റ് ലൈഫ് (അന്തിമ അനന്തരാവകാശി) അന്വിറ്റിയും.
  • എൻപിഎസ് - ഫാമിലി ഇൻകം (നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർക്കു മാത്രം ലഭ്യമാണ്) ആന്വിറ്റി പ്ലസ്
  • ഇൻക്രീസിംഗ് ജോയിന്റ് ലൈഫ് (ഒടുവിൽ ജീവിച്ചിരിക്കുന്ന ആൾ) ആന്വിറ്റി (സിമ്പിൾ അല്ലെങ്കിൽ കോമ്പൗണ്ട് ഇൻക്രീസിംഗ്)
  • ഡെഫേർഡ് ജോയിന്റ് ലൈഫ് (ഒടുവിൽ ജീവിച്ചിരിക്കുന്ന ആൾ) ആന്വിറ്റി, വാങ്ങിയ തിരിച്ചു നൽകൽ സഹിതം

പ്ലാനിന്റെ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കുന്ന ആന്വിറ്റി ഓപ്ഷനുകളെ ആശ്രയിച്ചിരിക്കുന്നു.
#പർച്ചേസ് വില എന്നാൽ മെമ്പർ പോളിസിക്കു കീഴിലുള്ള മെമ്പർ പ്രീമിയമാണ് (ബാധകമായ നികുതികളും മറ്റു ലെവികളുണ്ടെങ്കിൽ അതും ഒഴികെ). .

എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻ പ്ലസിന്റെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻ പ്ലസ്
^എല്ലാ പ്രായം നിർണ്ണയിക്കലും കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
യോഗ്യതയുള്ള അംഗങ്ങൾക്ക്/ആന്വിറ്റന്റ്സിന് പോളിസിയുടെ മെച്യുരിറ്റി മൊത്തം തുകയിൽ നിന്നും കമ്മ്യൂട്ടേഷൻ കിഴിച്ചതിനു ശേഷമുള്ള തുകയുടെ 50% വരുന്ന തുകയ്ക്ക് മറ്റൊരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും അപ്പോൾ നിലവിലുള്ള ആന്വിറ്റി നിരക്കിൽ ഇമ്മീഡിയറ്റ് ആന്വിറ്റി അല്ലെങ്കിൽ ഡെഫേർഡ് ആന്വിറ്റി വാങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ശ്രദ്ധിക്കുക : രണ്ട് ജീവിതങ്ങളുടെ ആന്വിറ്റിയാണെങ്കിൽ പ്രൈമറി ലൈഫിനും സെക്കൻഡറി ലൈഫിനും ഇടയിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി പ്രായ വ്യത്യാസം 30 വയസ്സാണ്, രണ്ട് ജീവിതങ്ങളുടെയും പ്രവേശന സമയത്തെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പ്രായത്തെ ആധാരമാക്കി.

2S/ver1/12/23/WEB/MAL

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക. ആന്വിറ്റി ആനുകൂല്യങ്ങൾ ആന്വിറ്റന്റ് തിരഞ്ഞെടുത്തിരിക്കുന്ന ആന്വിറ്റി ഓപ്ഷനെയും ആന്വിറ്റി പേയ്മെന്റ് രീതിയെയും ആന്വിറ്റി വാങ്ങുന്ന സമയത്തു നിലവിലുള്ള ആന്വിറ്റി നിരക്കുകളെയും ആശ്രയിച്ചിരിക്കുന്നു. അത് ആന്വിറ്റന്റ്സിന് നൽകുന്നതാണ്.
 

*നികുതി ഇളവ്:


നിങ്ങൾക്ക്/അംഗത്തിന് ഇന്ത്യയിലെ ആദായ നികുതി നിയമങ്ങൾ അനുസരിച്ചുള്ള ആദായ നികുതി ഇളവുകൾക്ക് യോഗ്യതയുണ്ടായിരിക്കും. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്,, ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതൽ വിശദാംശങ്ങൾക്ക് നിങ്ങളുടെ ടാക്സ് കൺസൾട്ടന്‍റിനെ കാണുക.