മൈക്രോ ട്രരം അഷ്വറൻസ് പ്ലാൻ | എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്‌പി
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്‌പി

UIN: 111N137V01

play icon play icon
Group Micro Shield - SP Plan Premium

സുരക്ഷയെന്ന നിങ്ങളുടെ വാഗ്‌ദാനം
സഫലമായിരിക്കുന്നു

ഒരു ഗ്രൂപ്പ്, നോൺ-ലിങ്ക്‌ഡ്‌, നോൺ-പാർട്ടിസിപ്പേറ്റിംഗ്, പ്യുവർ റിസ്ക്ക് പ്രീമിയം, മൈക്രോ ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട്.

നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾക്ക് താങ്ങാവുന്ന പ്രീമിയത്തിൽ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

എങ്കിൽ, എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്‌പി താങ്ങാവുന്ന പ്രീമിയത്തിൽ ‘ഇൻഷുറൻസ് പരിരക്ഷ’ നേടാൻ ആഗ്രഹിക്കുന്ന ആളുകൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു പ്ലാൻ ആണ്. എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്‌പി വഴി നിങ്ങളുടെ അംഗങ്ങൾക്ക് ഏത് ആകസ്‌മിക സാഹചര്യങ്ങളിലും അവരുടെ കുടുംബങ്ങൾ സാമ്പത്തികമായി സുരക്ഷിതരാണെന്ന ഉറപ്പു നൽകാൻ നിങ്ങൾക്കു സാധിക്കും.

പ്രൊഡക്ടിന്‍റെ മുഖ്യ സവിശേഷതകൾ:
  • എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്‌പി നിങ്ങളുടെ അംഗങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾക്കുള്ള ഏറ്റവും മികച്ച ഉത്തരമാണ്.
  • അംഗമായി ചേരാനും നടത്തിക്കൊണ്ടുപോകാനും എളുപ്പം.
  • ലെവൽ കവർ, റെഡ്യൂസിംഗ് കവർ എന്നീ രണ്ട് ഓപ്ഷനുകൾക്കു കീഴിലും ജോയിന്‍റ്‌ പരിരക്ഷ ലഭ്യമാണ്.
  • ഈ പ്ലാൻ നിലവിലുള്ള നിയമങ്ങൾ പ്രകാരം അനുവദനീയമായ എംപ്ലോയർ-എംപ്ലോയീ ഗ്രൂപ്പുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾ, സ്വയം-സഹായ സംഘങ്ങൾ, ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ, എൻജിഒകൾ, ഏതെങ്കിലും അഫിനിറ്റി ഗ്രൂപ്പുകൾ (ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ) മുതലായവർക്ക് പരിരക്ഷ വാഗ്‌ദാനം ചെയ്യുന്നു.

പ്രത്യേകതകൾ

എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്പി

Group pure term micro insurance, non-linked, non-participating plan

 

സവിശേഷതകൾ:

  • നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾക്ക് ടേം ഇൻഷുറൻസ്.
  • ഈ പ്രൊഡക്ട് 2 പ്ലാൻ ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നു - ലെവൽ കവർ, റെഡ്യൂസിംഗ് കവർ (ലെൻഡർ-ബോറോവർ ബന്ധത്തിനു മാത്രം ഓപ്ഷൻ ലഭ്യമാണ്, ഗ്രൂപ്പ് അംഗം എടുത്ത വായ്പയുടെ പേരിൽ എടുക്കാൻ സാധിക്കും).
  • ഈ പ്രൊഡക്ട് 10 വർഷം വരെ പോളിസി കാലാവധിയുള്ള സിംഗിൾ പ്രീമിയം പേയ്‌മെന്‍റ്‌
    കാലാവധി വാഗ്ദാനം ചെയ്യുന്നു.
  • ലെവൽ കവർ, റെഡ്യൂസിംഗ് കവർ എന്നീ രണ്ട് പ്ലാൻ ഓപ്ഷനുകളിലും ജോയിന്‍റ്‌ ലൈഫ് കവറേജ് ലഭ്യമാണ്.
  • ജോയിന്‍റ്‌ ലൈഫ് കവറേജിന് കീഴിൽ, രണ്ട് വ്യക്തികൾ ഭാര്യാഭർത്താക്കന്മാരോ, സഹോദരങ്ങളോ, മാതാപിതാക്കൾ, കുട്ടി മുതലായ അടുത്ത രക്തബന്ധങ്ങളോ, ബിസിനസ്സ് പങ്കാളികളോ ആണെങ്കിൽ അവർക്ക് പരിരക്ഷ ലഭിക്കും. വ്യക്തികളെ മാറ്റാൻ അനുവദിക്കുന്നതല്ല.

 

പ്രയോജനങ്ങൾ:

  • സുരക്ഷ: ഒരു ആകസ്മിക സാഹചര്യമുണ്ടായാൽ നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങളുടെ കുടുംബങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ സംരക്ഷിക്കുക.
  • ഫ്ലെക്സിബിലിറ്റി:നിങ്ങളുടെ അംഗങ്ങൾക്ക് നിങ്ങൾ വാഗ്‌ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന സം അഷ്വേർഡ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ.
  • ലാളിത്യം: വൈദ്യപരിശോധന ആവശ്യമില്ല, സ്വീകാര്യത തൃപ്തികരമായ ആരോഗ്യ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
  • താങ്ങാനാവുന്നത്:നാമമാത്രമായ പ്രീമിയത്തിൽ പ്ലാൻ ആനുകൂല്യം ലഭിക്കുന്നു.

ഡെത്ത് ബെനിഫിറ്റ്:


നിർഭാഗ്യവശാൽ പരിരക്ഷാ കാലാവധിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിന്‍റ്‌ മരണമോ ജോയിന്‍റ്‌ ലൈഫ് പോളിസിയിൽ ഉൾപ്പെട്ട അംഗങ്ങളിൽ ഏതെങ്കിലും ഒരാളുടെ മരണമോ സംഭവിച്ചാൽ ഡെത്ത് ബെനിഫിറ്റ് ഒറ്റത്തുകയായി നൽകുന്നതാണ്. ഒരു ജോയിന്‍റ്‌ ലൈഫ് പോളിസിയിലെ രണ്ട് അംഗങ്ങളും ഒരേ സമയം മരണമടഞ്ഞാൽ ഒരു സം അഷ്വേർഡ് മാത്രമേ നൽകുകയുള്ളു.
ക്രെഡിറ്റ് ലിങ്ക്ഡ്/ലെൻഡർ-ബോറോവർ ബന്ധങ്ങളുടെ കാര്യത്തിൽ, ഒരു ഗ്രൂപ്പ് മെമ്പർക്കുള്ള ബേസിക് സം അഷ്വേർഡ് ഏറ്റവും കുറഞ്ഞത് പോളിസിയുടെ തുടക്കത്തിൽ ബാക്കിയുള്ള ലോൺ തുകയ്ക്ക് തുല്യമായിരിക്കും.
ലെവൽ കവർ: ബേസിക് സം അഷ്വേർഡ് ഓൺ ഡെത്ത് നൽകുകയും പരിരക്ഷ അവസാനിക്കുകയും ചെയ്യും.
റെഡ്യൂസിംഗ് കവർ: പരിരക്ഷയുടെ തുടക്കത്തിൽ നൽകിയിട്ടുള്ള ഇൻഷുറൻസ് സർട്ടിഫിക്കറ്റിലെ ലോൺ കവർ ഷെഡ്യൂൾ പ്രകാരമുള്ള സം അഷ്വേർഡിനു തുല്യമായ സം അഷ്വേർഡ് ഓൺ ഡെത്ത്, പരിരക്ഷ നൽകപ്പെട്ട അംഗത്തിന്‍റെ മരണം നടന്ന തീയതിയിലെ ലോൺ കവർ ഷെഡ്യൂൾ അനുസരിച്ച്, യഥാർത്ഥ വായ്പ കുടിശ്ശിക പരിഗണിക്കാതെ തന്നെ നൽകുകയും പരിരക്ഷ അവസാനിക്കുകയും ചെയ്യും.
ജോയിന്‍റ്‌ ലൈഫിന്‍റെ കാര്യത്തിൽ, ഡെത്ത് ബെനിഫിറ്റ് നൽകിയതിനു ശേഷം (ആദ്യത്തെ മരണത്തിൽ) ജീവിച്ചിരിക്കുന്ന അംഗത്തിനുള്ള പരിരക്ഷ അവസാനിക്കും.
ലെൻഡർ-ബോറോവർ സ്കീമുകളുടെ കാര്യത്തിൽ, യോഗ്യരായ സ്ഥാപനങ്ങൾക്ക് കീഴിൽ അംഗത്തിന്‍റെ / ജീവനക്കാരന്‍റെ മരണമുണ്ടായാൽ, ഡെത്ത് ബെനിഫിറ്റിൽ നിന്നും കുടിശ്ശികയുള്ള വായ്പ തുക, ഗ്രൂപ്പ് അംഗത്തിന്‍റെ തുടക്കത്തിലെ മുൻകൂർ അധികാരപ്പെടുത്തിലിനു വിധേയമായി മാസ്റ്റർ പോളിസി ഉടമക്ക് നൽകുന്നതാണ്. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ നോമിനിക്ക് / ഗുണഭോക്താവിന് നൽകണം.
അധികാരപ്പെടുത്തിലിന്‍റെ അഭാവത്തിൽ, ഡെത്ത് ബെനിഫിറ്റ് തുക നോമിനിക്കോ ഗുണഭോക്താവിനോ നൽകേണ്ടതാണ്. ഇവിടെ ലൈഫ് ഇൻഷ്വർ ചെയ്യപ്പെട്ടയാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ, അവന്/അവൾക്ക് പ്രായപൂർത്തി ആകുമ്പോൾ പോളിസി സ്വയമേവ ലൈഫ് ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ പേരിൽ നിക്ഷിപ്തമാകും.
*യോഗ്യതയുള്ള സ്ഥാപനങ്ങളിൽ ഇനിപ്പറയുന്ന സ്ഥാപനങ്ങൾ ഉൾപ്പെടുന്നു: (i) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയന്ത്രിത ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ (സഹകരണ ബാങ്കുകൾ ഉൾപ്പെടെ), (ii) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്സികൾ), (iii) നാഷണൽ ഹൌസിംഗ് ബോർഡ് (എൻഎച്ച്ബി) നിയന്ത്രിത ഹൌസിംഗ് ഫിനാൻസ് കമ്പനികൾ, (iv) ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനും (എൻഎംഡിഎഫ്സി) അതിന്‍റെ സംസ്ഥാന ചാനലിംഗ് ഏജൻസികളും, (v) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ-യാൽ നിയന്ത്രിക്കപ്പെടുന്ന ചെറുകിട ഫിനാൻസ് ബാങ്കുകൾ, (vi) പരസ്പര സഹായ സഹകരണ സംഘങ്ങൾ, അത്തരം സംഘങ്ങൾക്ക് ബാധകമായ സംസ്ഥാന നിയമത്തിനു കീഴിൽ രൂപീകരിച്ചതും രജിസ്റ്റർ ചെയ്തിട്ടുള്ളതും, (vii) കമ്പനി ആക്ട്, 2013ന്‍റെ സെക്ഷൻ 8 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോഫിനാൻസ് കമ്പനികൾ, അല്ലെങ്കിൽ അതോറിട്ടി സമയാസമയങ്ങളിൽ അംഗീകരിക്കുന്ന മറ്റേതെങ്കിലും വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾ.

ഫ്രീ ലുക്ക് കാലാവധി :


1) പ്രീമിയം അടയ്ക്കുന്നത് മാസ്റ്റർ പോളിസി ഉടമ ആണെങ്കിൽ:
ഇലക്‌ട്രോണിക് പോളിസികളും ഡിസ്റ്റൻസ് മാർക്കറ്റിംഗ് വഴി എടുത്ത പോളിസികളും ഒഴികെയുള്ള എല്ലാ പോളിസികൾക്കും പോളിസി ഡോക്യുമെന്‍റ്‌ ലഭിച്ച തീയതി മുതൽ 15 ദിവസത്തെയും  ഇലക്‌ട്രോണിക് പോളിസികൾക്കും ഡിസ്റ്റൻസ് മാർക്കറ്റിംഗ് വഴി എടുത്ത പോളിസികൾക്കും പോളിസി ഡോക്യുമെന്‍റ്‌ ലഭിച്ച തീയതി മുതൽ 30 ദിവസത്തെയും  ഫ്രീ ലുക്ക് കാലയളവ് പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യുന്നതിനായി നൽകുന്നതാണ്. മാസ്റ്റർ പോളിസിയുടമ പോളിസിയുടെ ഏതെങ്കിലും നിബന്ധനകളോ വ്യവസ്ഥകളോ അംഗീകരിക്കുന്നില്ലെങ്കിൽ, മാസ്റ്റർ പോളിസിയുടമക്ക് എതിർപ്പിനുള്ള കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് പോളിസി ക്യാൻസൽ ചെയ്യുന്നതിനായി ഇൻഷുറർക്ക് തിരികെ നൽകാനുള്ള അവസരമുണ്ട്. തുടർന്ന് കമ്പനി പോളിസിയുടമ അടച്ച പ്രീമിയം, പരിരക്ഷ നൽകിയ കാലയളവിനുള്ള ആനുപാതിക റിസ്ക്ക് പ്രീമിയവും പ്രൊപ്പോസറുടെ മെഡിക്കൽ പരിശോധനയിൽ ഇൻഷുറർക്കുണ്ടായ ചെലവുകളും സ്റ്റാംപ് ഡ്യൂട്ടി ചാർജുകളും കിഴിച്ചതിനു ശേഷം തിരികെ നൽകുന്നതാണ്.
2) പ്രീമിയം അടയ്ക്കുന്നത് ഇൻഷ്വർ ചെയ്യപ്പെട്ട മെമ്പർ ആണെങ്കിൽ:
ഇലക്‌ട്രോണിക് പോളിസികളും ഡിസ്റ്റൻസ് മാർക്കറ്റിംഗ് വഴി എടുത്ത പോളിസികളും ഒഴികെയുള്ള എല്ലാ പോളിസികൾക്കും പോളിസി ഡോക്യുമെന്‍റ്‌ ലഭിച്ച തീയതി മുതൽ 15 ദിവസത്തെയും  ഇലക്‌ട്രോണിക് പോളിസികൾക്കും ഡിസ്റ്റൻസ് മാർക്കറ്റിംഗ് വഴി എടുത്ത പോളിസികൾക്കും പോളിസി ഡോക്യുമെന്‍റ്‌ ലഭിച്ച തീയതി മുതൽ 30 ദിവസത്തെയും ഫ്രീ ലുക്ക് കാലയളവ് പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യുന്നതിനായി നൽകുന്നതാണ്. ഇൻഷ്വർ ചെയ്യപ്പെട്ട മെമ്പർ പോളിസിയുടെ ഏതെങ്കിലും നിബന്ധനകളോ വ്യവസ്ഥകളോ അംഗീകരിക്കുന്നില്ലെങ്കിൽ, ഇൻഷ്വർ ചെയ്യപ്പെട്ട മെമ്പർക്ക് എതിർപ്പിനുള്ള കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് പോളിസി ക്യാൻസൽ ചെയ്യുന്നതിനായി ഇൻഷുറർക്ക് തിരികെ നൽകാനുള്ള അവസരമുണ്ട്. തുടർന്ന് കമ്പനി മെമ്പർ അടച്ച പ്രീമിയം, പരിരക്ഷ നൽകിയ കാലയളവിനുള്ള ആനുപാതിക റിസ്ക്ക് പ്രീമിയവും പ്രൊപ്പോസറുടെ മെഡിക്കൽ പരിശോധനയിൽ ഇൻഷുറർക്കുണ്ടായ ചെലവുകളും സ്റ്റാംപ് ഡ്യൂട്ടി ചാർജുകളും കിഴിച്ചതിനു ശേഷം, തിരികെ നൽകുന്നതാണ്. ജോയിന്‍റ്‌ ലൈഫ് കവറേജിന്‍റെ കാര്യത്തിൽ രണ്ട് അംഗങ്ങൾക്കുമുള്ള ലൈഫ് കവർ ഒരേസമയം അവസാനിപ്പിക്കുകയും ഫ്രീ ലുക്ക് ക്യാൻസലേഷൻ ഒരേസമയം നടപ്പിലാക്കുകയും ചെയ്യും.

മെച്യുരിറ്റി ബെനിഫിറ്റ്:


ഈ പ്ലാനിനു കീഴിൽ മെച്യുരിറ്റിയിൽ യാതൊരു ആനുകൂല്യവും നൽകുന്നതല്ല.

സറണ്ടർ ബെനിഫിറ്റ്:


മെമ്പർ പോളിസി സറണ്ടർ വാല്യു ആർജ്ജിക്കുന്നതാണ്, കൂടാതെ, പോളിസി കാലാവധിയിൽ ഏതു സമയത്തും പോളിസി സറണ്ടർ ചെയ്യാവുന്നതുമാണ്. സറണ്ടർ വാല്യു താഴെപ്പറയുന്ന രീതിയിൽ കാലഹരണപ്പെടാത്ത റിസ്ക്ക് പ്രീമിയത്തിനു തുല്യമായിരിക്കും:
  • ലെവൽ കവർ: (70% x അടച്ച സിംഗിൾ പ്രീമിയം) x [കാലഹരണപ്പെടാത്ത കാലാവധി (മാസത്തിൽ) / ആകെ കാലാവധി (മാസത്തിൽ) ]
  • റെഡ്യൂസിംഗ് കവർ: (70% x അടച്ച സിംഗിൾ പ്രീമിയം) x [കാലഹരണപ്പെടാത്ത കാലാവധി (മാസത്തിൽ) / ആകെ കാലാവധി (മാസത്തിൽ) ] x [ഷെഡ്യൂൾ അനുസരിച്ചുള്ള സം അഷ്വേർഡ് / പ്രാരംഭ സം അഷ്വേർഡ്]
കാലഹരണപ്പെടാത്ത കാലാവധി = ആകെ പോളിസി കാലാവധി മാസങ്ങൾ ന്യൂനം സറണ്ടർ ചെയ്യുന്ന തീയതി വരെയുള്ള മാസങ്ങൾ.
സറണ്ടർ ചെയ്യുമ്പോൾ, എല്ലാ ആനുകൂല്യങ്ങളും അംഗങ്ങൾക്കുള്ള കവറേജും അവസാനിപ്പിക്കും. സറണ്ടർ വാല്യു ഒറ്റത്തുകയായി നൽകപ്പെടും.
മാസ്റ്റർ പോളിസിയുടമ പോളിസി സറണ്ടർ ചെയ്യുന്ന സാഹചര്യത്തിൽ, അംഗങ്ങൾക്ക് അവരുടെ പോളിസി കാലാവധിയുടെ അവസാനം വരെ പരിരക്ഷ തുടരാനുള്ള ഓപ്ഷൻ ഉണ്ട്. പരിരക്ഷ തുടരാൻ ആഗ്രഹിക്കാത്ത അംഗങ്ങൾക്ക് അവരുടെ സറണ്ടർ വാല്യു നൽകുകയും പരിരക്ഷ അവസാനിപ്പിക്കുകയും ചെയ്യും.

ജോയിന്‍റ്‌ ലൈഫ് പരിരക്ഷ:

  • ലെൻഡർ-ബോറോവർ ഗൂപ്പുകൾക്ക് കീഴിൽ മാത്രമേ ജോയിന്‍റ്‌ ലൈഫ് കവർ ലഭിക്കുകയുള്ളു.
  • ലെവൽ കവർ, റെഡ്യൂസിംഗ് കവർ എന്നീ രണ്ട് ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.
  • രണ്ട് വ്യക്തികൾ ഭാര്യാഭർത്താക്കന്മാരോ, സഹോദരങ്ങൾ, മാതാപിതാക്കൾ, കുട്ടി മുതലായ അടുത്ത രക്തബന്ധങ്ങളോ, ബിസിനസ്സ് പങ്കാളികളോ ആണെങ്കിൽ അവർക്ക് പരിരക്ഷ ലഭിക്കും. വ്യക്തികളെ മാറ്റാൻ അനുവദിക്കില്ല.
  • വായ്പക്കാരായ ഓരോരുത്തരും കുടിശ്ശികയുള്ള മുഴുവൻ ലോൺ തുകയ്ക്കും - ഒരേ സം അഷ്വേർഡിൽ, ഒരേ പോളിസി കാലാവധിയിലേക്ക് ഇൻഷ്വർ ചെയ്യപ്പെടും. വായ്പക്കാരിൽ ആരെങ്കിലും മരണപ്പെട്ടാൽ, ഡെത്ത് ബെനിഫിറ്റ് നൽകുകയും ജീവിച്ചിരിക്കുന്ന വായ്പക്കാരനുള്ള പരിരക്ഷ അവസാനിപ്പിക്കുകയും ചെയ്യും.

ഗ്രേസ് പീരീഡ്:


ബാധകമല്ല
ഇൻഷ്വർ ചെയ്യപ്പെട്ട അംഗം മാസ്റ്റർ പോളിസിയുടമക്ക് അടയ്ക്കേണ്ടതായ പ്രീമിയം അടയ്ക്കുകയും ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിന് പ്രീമിയത്തിനുള്ള ഒരു അംഗീകാരമോ രസീതോ ലഭിക്കുകയും, എന്നാൽ മാസ്റ്റർ പോളിസിയുടമ ഗ്രേസ് പീരിഡിനുള്ളിൽ ഇൻഷുറർക്ക് പ്രീമിയം അടയ്ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, തുടർന്ന് ഒരു ക്ലെയിം ഉണ്ടാവുകയാണെങ്കിൽ, ക്ലെയിം സ്വീകാര്യവും പണം നൽകേണ്ടതും ആണെങ്കിൽ, അത് മാനിക്കപ്പെടും.
എന്നിരുന്നാലും, ഇത് ഇൻഷ്വർ ചെയ്യപ്പെട്ട അംഗം മാസ്റ്റർ പോളിസിയുടമക്ക് അടയ്ക്കേണ്ടതായ പ്രീമിയങ്ങൾ അടച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന പ്രസക്തമായ രേഖകൾ മാസ്റ്റർ പോളിസിയുടമ സമർപ്പിക്കുന്നതിന് വിധേയമായിരിക്കും. ഇൻഷുറർക്ക് നൽകേണ്ട പ്രീമിയം അടച്ചതിനുശേഷം മാത്രമേ ക്ലെയിം തുക നൽകുകയുള്ളു.

ആത്മഹത്യ ക്ലെയിം നിബന്ധനകൾ:


അംഗത്തിന്‍റെ പരിരക്ഷ ആരംഭിച്ച തീയതി മുതൽ 12 മാസത്തിനുള്ളിൽ, ഇൻഷ്വർ ചെയ്യപ്പെട്ട അംഗം ആത്മഹത്യ നിമിത്തം മരണപ്പെട്ടാൽ, പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ, പോളിസി ഉടമയുടെ നോമിനിക്കോ ഗുണഭോക്താവിനോ, മരണം നടന്ന തീയതി വരെ അടച്ചിട്ടുള്ള ആകെ പ്രീമിയത്തിന്‍റെ 80%ന് അല്ലെങ്കിൽ സറണ്ടർ വാല്യുവിന്, ഏതാണോ കൂടുതൽ അതിന്, അർഹതയുണ്ടായിരിക്കും. ബാധകമായ ആനുകൂല്യം നൽകിയതിനു ശേഷം മെമ്പർ പോളിസി അവസാനിപ്പിക്കും. അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ എന്നാൽ, ഏതെങ്കിലും എക്സ്ട്രാ പ്രീമിയവും നികുതികളും ഒഴികെ ആ അംഗം അടച്ചിട്ടുള്ള എല്ലാ പ്രീമിയങ്ങളുടെയും ആകെത്തുകയാണ്.

പുതുക്കുന്നതിനുള്ള സൌകര്യം:


ബാധകമല്ല

എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്‌പി-യുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

SBI Life- Group Micro Shield - SP Plan Premium
*പ്രായം ഒടുവിലത്തെ ജന്മദിനത്തിൽ.
**എല്ലാ എസ്ബിഐ ലൈഫ് മൈക്രോ ഗ്രൂപ്പ് ഇൻഷുറൻസ് പ്രൊഡക്ടുകളിലുമുള്ള ആകെ സം അഷ്വേർഡ് ഒരു ഗ്രൂപ്പ് മെമ്പർക്ക് രൂ.2,00,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
^പ്രീമിയത്തിൽ ബാധകമായിട്ടുള്ള നികുതികൾ ഒപ്പം/അല്ലെങ്കിൽ നിയമപരമായ ലെവി/ഡ്യൂട്ടി/സർചാർജ്ജ്, കേന്ദ്ര ഗവൺമെന്‍റ്‌ അല്ലെങ്കിൽ സംസ്ഥാന ഗവൺമെന്‍റ്‌ കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യുന്ന നിരക്കിൽ നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ച് അടയ്ക്കേണ്ടതാണ്.
$സൂചിപ്പിച്ചിരിക്കുന്ന പോളിസി കാലാവധി മെമ്പർ ലെവലിൽ ബാധകമാകുന്നതാണ്. സിംഗിൾ പ്രീമിയം പോളിസിക്ക് കീഴിൽ വാഗ്‌ദാനം ചെയ്യുന്ന പോളിസി കാലാവധി 1 മാസം മുതൽ 120 മാസം വരെയും (രണ്ടും സമഗ്രമായി) ഗ്രൂപ്പ് മെമ്പർ ലെവലിൽ 1 മാസത്തിന്‍റെ ഗുണിതങ്ങളിലുമാണ് (അതായത് 1 മാസം, 2 മാസം...119 മാസം, 120 മാസം). എല്ലാ അംഗങ്ങളുടെയും കാലാവധി തീരുന്നതുവരെ മാസ്റ്റർ പോളിസി തുടരും. ക്രെഡിറ്റ് ലിങ്ക്ഡ്/ലെൻഡർ-ബോറോവർ ബന്ധത്തിന്, പോളിസി കാലാവധി കുറഞ്ഞത് ഒരു ഗ്രൂപ്പ് അംഗത്തിന്‍റെ പോളിസിയുടെ തുടക്കത്തിൽ ബാക്കിയുള്ള ലോൺ കാലാവധിക്ക് തുല്യമായിരിക്കണം.

 

3A/ver1/02/23/WEB/MAL

*നികുതി ഇളവുകൾ:
ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ ഇന്ത്യയിലെ ബാധകമായ ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചായിരിക്കും. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.