ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കാൻ എങ്ങനെ സഹായിക്കുന്നു
ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കാൻ എങ്ങനെ സഹായിക്കുന്നു
ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസിന്റെ മൂല്യത്തെക്കുറിച്ച് അവബോധം വളർത്താൻ സർക്കാരും ഇൻഷുറൻസ് കമ്പനികളും ശ്രമിക്കുന്നുണ്ടെങ്കിലും, രാജ്യത്ത് ഇൻഷുറൻസ് വ്യാപനം ഇപ്പോഴും കുറവാണ്. വാസ്തവത്തിൽ, 2018 ലെ സാമ്പത്തിക സർവേ വെളിപ്പെടുത്തിയത്, 2001 ൽ 2.271% ആയിരുന്ന ഇൻഷുറൻസ് വ്യാപനം 2016-2017 ൽ വെറും 3.49% മാത്രമായേ ഉയർന്നിട്ടുള്ളൂ എന്നാണ്. വർദ്ധനവ് ഒരു പോസിറ്റീവ് സൂചനയാണെങ്കിലും, തങ്ങൾ ഇല്ലാത്ത ഒരു സമയത്തേക്ക് പണം മാറ്റിവെക്കാൻ ഇന്ത്യക്കാർ ഇപ്പോഴും മടിക്കുന്നു.
തീർച്ചയായും, വളരെ അകലെയായി തോന്നുന്ന ഒരു സമയം സങ്കൽപ്പിക്കാൻ പ്രയാസമാണ്, പക്ഷേ നിങ്ങൾ ലൈഫ് പരീരക്ഷയ്ക്കായി നിക്ഷേപിക്കുന്നത് പരിഗണിക്കേണ്ട മറ്റൊരു പ്രധാന കാരണമുണ്ട് - സമ്പത്ത് സംരക്ഷണം. ലൈഫ് ഇൻഷുറൻസിൽ നിക്ഷേപിക്കുന്നത് നികുതി ലാഭിക്കാനും മറ്റ് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്ന് നിങ്ങൾക്കറിയാമോ? അത്തരം പോളിസികളിലൂടെ നിങ്ങളെ സംരക്ഷിക്കാനും സമ്പത്ത് കെട്ടിപ്പടുക്കാനും സഹായിക്കുന്ന ചില വഴികൾ ഇതാ.
മരണ ആനുകൂല്യം
നിങ്ങളുടെ മരണശേഷവും നിങ്ങളുടെ കുടുംബം അതിന്റെ ജീവിത നിലവാരം നിലനിർത്തുന്നുവെന്ന് എങ്ങനെ ഉറപ്പാക്കും? നിങ്ങളുടെ ലൈഫ് കവർ പോളിസിയിൽ നിന്ന് നിങ്ങൾ തിരഞ്ഞെടുത്ത ഗുണഭോക്താവിന് മരണ ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് ഉത്തരം. ഇന്ന് നിങ്ങൾ നിക്ഷേപിക്കുന്ന പണം നിങ്ങളുടെ ജീവിതപങ്കാളിയെയും കുട്ടികളെയും ഒരുപക്ഷേ പ്രായമായ മാതാപിതാക്കളെയും പോലും പിന്തുണയ്ക്കും; കാരണം ജീവിതത്തിൽ എന്താണ് സംഭരിക്കുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയില്ല.
നികുതി ആനുകൂല്യങ്ങൾ
ലൈഫ് ഇൻഷുറൻസിനായി നിങ്ങൾ അടയ്ക്കുന്ന പ്രീമിയങ്ങൾക്ക് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കും. നികുതി ലാഭിക്കുന്ന ലൈഫ് ഇൻഷുറൻസിൽ സ്മാർട്ട് നിക്ഷേപം നടത്തുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ആദായനികുതിയിൽ നിന്ന് ₹1. 5 ലക്ഷം വരെ കുറയ്ക്കാം കൂടാതെ 2019 ലെ ഇടക്കാല ബജറ്റ് മിനിമം ടാക്സ് സ്ലാബ് പ്രതിവർഷം ₹5 ലക്ഷമായി ഉയർത്തിയതിനാൽ, നികുതി ആനുകൂല്യങ്ങൾ നേടുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിലൂടെ നിങ്ങൾക്ക് നേട്ടമുണ്ടാകും.
റൈഡറുകൾ
നിങ്ങളുടെ അടിസ്ഥാന ഇൻഷുറൻസ് പോളിസിയിൽ ചേർക്കാൻ കഴിയുന്ന പ്രത്യേക പരിരക്ഷകളാണ് റൈഡറുകൾ. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു അപകട മരണ പരിരക്ഷ, ഭാഗികമായോ പൂർണ്ണമായോ വൈകല്യ പരിരക്ഷ അല്ലെങ്കിൽ ഗുരുതരമായ രോഗ പരിരക്ഷ എന്നിവ ചേർക്കാം. പ്രീമിയങ്ങളിൽ നാമമാത്രമായ വർദ്ധനവോടെ സ്വന്തമാക്കുന്ന, ഈ ആഡ് ഓണുകൾ , പ്രതിസന്ധി ഘട്ടങ്ങളിൽ വളരെയധികം സഹായകരമാണെന്ന് തെളിയിക്കപ്പെടുന്നു. നിങ്ങൾക്ക് കാൻസർ പോലുള്ള ഗുരുതരമായ എന്തെങ്കിലും കണ്ടെത്തിയാൽ എന്തുചെയ്യും? ക്രിട്ടിക്കൽ ഇൽനെസ്സ് ആഡ്-ഓൺ ഉപയോഗിച്ച്, ചികിത്സയുടെ ചെലവിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല, കാരണം ഇൻഷുറൻസ് മുഖേനെ അത് പരിപാലിക്കപ്പെടും.
കൂടാതെ, റൈഡറുകൾക്ക് കൂടുതൽ നികുതി ആനുകൂല്യങ്ങളും ലഭിക്കും. ആരോഗ്യ സംബന്ധിയായ റൈഡറുകൾക്കായി അടയ്ക്കുന്ന പ്രീമിയങ്ങൾ സെക്ഷൻ 80ഡി പ്രകാരം കിഴിവുകൾക്ക് അർഹമാണ്, അതേസമയം അപകട, വരുമാന ആനുകൂല്യ റൈഡറുകൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം കിഴിവുകൾക്ക് അർഹതയുണ്ട്.
-
ആർഒഐ
ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് മറ്റ് മിക്ക നിക്ഷേപ ഓപ്ഷനുകളേക്കാളും മികച്ച നിക്ഷേപ വരുമാനം (ആർഒഐ) വാഗ്ദാനം ചെയ്യുന്നു. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളിൽ (യുഎൽഐപി-കൾ) നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ ഇത് പ്രത്യേകിച്ചും സത്യമാണ്. ഇവിടെ, നിങ്ങളുടെ നിക്ഷേപിച്ച തുകയുടെ ഒരു ഭാഗം ഇൻഷുറൻസായി സ്ഥാപിക്കുന്നു, ബാക്കി തുക നിങ്ങൾക്ക് നിക്ഷേപത്തിൽ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതിനായി വിവിധ തരം ഫണ്ടുകളിൽ നിക്ഷേപിക്കുന്നു. അതിനാൽ, അത്തരം പ്ലാനുകളിലൂടെ, നിങ്ങൾക്ക് മരണ ആനുകൂല്യങ്ങൾ, നികുതി ലാഭിക്കൽ, സമ്പത്ത് ശേഖരണം എന്നിവ ലഭിക്കും. നിക്ഷേപങ്ങളിൽ നിന്ന് ഒരാൾക്ക് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക? അതിനാൽ, നിങ്ങൾ പ്രാഥമിക വരുമാനക്കാരനാണെങ്കിലും അല്ലെങ്കിലും, ഒരു നല്ല ലൈഫ് കവറിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് മാനസിക സമാധാനവും സാമ്പത്തിക നേട്ടങ്ങളും നൽകും.
നികുതി ആനുകൂല്യങ്ങൾ
ലൈഫ് ഇൻഷുറൻസിനായി നിങ്ങൾ അടയ്ക്കുന്ന പ്രീമിയങ്ങൾക്ക് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കും. നികുതി ലാഭിക്കുന്ന ലൈഫ് ഇൻഷുറൻസിൽ മികച്ച നിക്ഷേപം നടത്തി നിങ്ങളുടെ ആദായനികുതിയിൽ നിന്ന് പരമാവധി ₹1.5 ലക്ഷം വരെ കുറയ്ക്കാം. 2019 ലെ ഇടക്കാല ബജറ്റ് ഏറ്റവും കുറഞ്ഞ നികുതി സ്ലാബ് പ്രതിവർഷം ₹5 ലക്ഷമായി ഉയർത്തിയതിനാൽ, നികുതി ആനുകൂല്യങ്ങൾ നേടാനുള്ള വഴികൾ കണ്ടെത്തുന്നതിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും.