???ml.user.selcrs???
SBI Life Insurance English | हिन्दी | বংলা | தமிழ் | తెలుగు | मराठी | ગુજરાતી | ಕನ್ನಡ | ਪੰਜਾਬੀ | മലയാളം
ടോള്‍ ഫ്രീയായി വിളിക്കുക 1800-22-9090 അല്ലെങ്കില്‍ 1800-425-9010  |  56161-ലേക്ക് 'CELEBRATE' എന്ന് എസ്‌എം‌എസ് ചെയ്യുക
ഇതില്‍ ഞങ്ങളെ കണ്ടെത്തുക  Twitter  Facebook  
 
വാര്‍ത്ത
പുതിയ വാര്‍ത്ത
ഹോം > ഏറ്റവും പുതിയ വാര്‍ത്ത

ഏറ്റവും പുതിയ വാര്‍ത്ത

 
ആഗോള മില്യണ്‍ ഡോളര്‍ റൌണ്ട് ടേബിള്‍ (MDRT) 2011 ല്‍ എസ്ബി‌ഐ ലൈഫും
 
മുംബൈ, സെപ്റ്റംബര്‍ 28, 2011 - ആഗോള പ്രശസ്തമായ മില്യണ്‍ ഡോളര്‍ റൌണ്ട് ടേബിള്‍ (MDRT) 2011 ല്‍ എസ്ബി‌ഐ ലൈഫ് സ്ഥാനം നിലനിര്‍ത്തി. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക ലൈഫ് ഇന്‍ഷുറര്‍ സ്ഥാപനമാണ് മുന്‍‌നിര സ്വകാര്യ ലൈഫ് ഇന്‍ഷുററായ എസ്ബി‌ഐ ലൈഫ് ഇന്‍ഷുറന്‍സ്. 2011 ല്‍ 2,661 എംഡിആര്‍‌ടി അംഗങ്ങളോടെ, അന്താരാഷ്ട ശ്രദ്ധേയ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എസ്ബിഐ ഇടം പിടിക്കുന്നത്. ഇവരില്‍, 200 പേര്‍ക്ക് കോര്‍ട്ട് ഓഫ് ടേബിളും (COT) 30 പേര്‍ക്ക് ടോപ്പ് ഓഫ് ടേബിളും (TOT) അംഗത്വ പദവി ലഭിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ലോകത്തെ അഞ്ച് മുന്‍‌നിര ഇന്‍ഷുറര്‍മാരില്‍ ഒന്ന് എന്ന പദവി എസ്ബിഐ അലങ്കരിക്കുന്നു. ആഗോളമായി, 2007 ല്‍ 5-‌‌ാം റാങ്കിലും 2008 ല്‍ 3-‌ാം റാങ്കിലും 2009, 2010, 2011 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തുമാണ് കമ്പനി.

എംഡി‌ആര്‍‌ടി ബ്രാന്‍ഡുമായി ബന്ധപ്പെട്ട മൂല്യവത്തായ ചിലതില്‍ റെപ്യൂട്ടേഷന്‍, സ്റ്റാന്‍ഡേര്‍ഡ് ഓഫ് സെയിത്സ് എക്സലന്‍സ്, ഉന്നതമായ നൈതിക നിലവാരം എന്നിവ ഉള്‍പ്പെടുന്നു. ലോകത്തെ ഒരു ശതമാനത്തില്‍ താഴെ വരുന്ന ലൈഫ് ഇന്‍ഷുറന്‍സും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അഡ്വൈസര്‍മാരും കൈവരിച്ചിട്ടുള്ള സവിശേഷമായ ബഹുമതിയാണ് എം‌ഡിആര്‍‌ടി അംഗത്വം. എം‌ഡിആര്‍‌ടി അംഗമായിരിക്കുന്നത് സവിശേഷമായ പദവിയായാണ് ലൈഫ് ഇന്‍ഷുറന്‍സ് പ്രൊഫഷണലുകള്‍ കാണുന്നത്.
 
 
റാങ്ക് കമ്പനിയുടെ പേര് രാജ്യം 2010 അംഗങ്ങള്‍
1 എസ്‌ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് ഇന്ത്യ 2,661
2 ന്യുയോര്‍ക്ക് ലൈഫ് യു‌എസ്‌എ 2,067
3 സാംസങ് ലൈഫ് ഇന്‍ഷുറര്‍സ് റിപ്പ് ഓഫ് കൊറിയ 2,052
4 എല്‍‌ഐസി ഓഫ് ഇന്ത്യ ഇന്ത്യ 1,993
5 നോര്‍ത്ത് വെസ്റ്റേണ്‍ മ്യൂച്ചല്‍ യു‌എസ്‌എ 1,260
13 എച്ച്‌ഡി‌എഫ്സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്ത്യ 489
21 ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്ത്യ 341
31 ടാറ്റ എ‌ഐജി ലൈഫ് ഇന്ത്യ 207
33 മാക്സ് ന്യുയോര്‍ക്ക് ലൈഫ് ഇന്ത്യ 203
ആഗോളമായി ബാങ്ക് ഏജന്‍റും ഇന്‍ഷുറന്‍സ് ഫെസിലിറ്റേറ്ററും വ്യക്തിഗത സാമ്പത്തിക ഉപദേശം നല്‍കുന്ന വിശ്വസ്ത ഉറവിടവുമായി തുടരുമെന്ന് എസ്ബിഐ ലൈഫ് എംഡി& സി‌ഇഒ ശ്രീ. എം.എന്‍. റാവു"പറഞ്ഞു. ആഗോള തലത്തിലെ അംഗീകാരം ഞങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ പിന്തുടരുന്ന പ്രൊഫഷണല്‍ സമീപനത്തിന്‍റെ സാക്‍ഷ്യപ്പെടുത്തലാണ്. കസ്റ്റമേഴ്സിന് ലൈഫ് ഇന്‍ഷുറന്‍സ് സൊലൂഷനുകളുടെ അഡ്വൈസറി അടിസ്ഥാന വിതരണം പ്രാപ്തമാക്കുനതിന് സാധ്യമായ എല്ലാ പിന്തുണയും അവര്‍ക്ക് നല്‍കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി."

ആഗോളമായ കാഴ്ചപ്പാടുള്ള മികച്ച അഡ്വൈസര്‍മാരെ സൃഷ്ടിക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് എസ്ബിഐ ലൈഫ് മാര്‍ക്കറ്റിംഗ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. രാജീവ് ഗുപ്ത "പറഞ്ഞു. ആവശ്യം അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും പ്രൊഫഷണലായ അഡ്വൈസും സമാനതകളിലാത്ത സേവനവും ഞങ്ങളുടെ അഡ്വൈസര്‍മാരുടെ പ്രധാന ഡെലിവറി പൊയിന്‍റുകളായി തുടരും ".

രാജ്യത്തെ ഏറ്റവും വിശ്വസ്തമായ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കാനുള്ള അവസരം, ഉന്നതമായ പരിശീലന പരിപാടി, ആകര്‍ഷകമായ റിവാര്‍ഡുകള്‍, അംഗീകാര പരിപാടികള്‍ എന്നിവ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ലഭ്യമായ ആനുകൂല്യങ്ങളില്‍ ചിലതാണ്.

ഉയര്‍ന്ന നിലവാരമുള്ള റീടെയില്‍ ഏജന്‍സി ചാനലിനു പുറമേ ഞങ്ങളുടെ സമഗ്രമായ ബാങ്കഷുറന്‍സ് സമീപനം ഞങ്ങളുടെ പ്രോഡക്‌ടുകളില്‍ ബാങ്ക് കസ്റ്റമര്‍മാര്‍ക്കും ഫെസിലിറ്റേറ്റര്‍മാര്‍ക്കും താല്‍പ്പര്യമുണ്ടാക്കുന്നത് തുടരുന്നതായി "എസ്ബിഐ ലൈഫ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ആനന്ദ് പെജാവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്‍ഷുറന്‍സ് പ്രോഡക്‌ടുകളുടെ വില്‍പ്പനയില്‍ ഉള്‍പ്പെടുന്ന ബാങ്ക് ജീവനക്കാര്‍ കസ്റ്റമേഴ്സിന് മികച്ച ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സൊലൂഷനുകള്‍ എന്നിവ നല്‍കുന്നതിന് പരിശ്രമിക്കുന്നതിലൂടെ ബാങ്ക് ശരിക്കും എല്ലാ സാമ്പത്തിക ആവശ്യങ്ങള്‍ക്കുമായുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആയി മാറിയിരിക്കുന്നു".

2011 ജൂണില്‍ അവസാനിച്ച ആദ്യ സാമ്പത്തിക പാദത്തില്‍, എസ്‌ബി‌ഐ ലൈഫിന്‍റെ ലാഭം 144 കോടി രൂപ ആയിരുന്നു. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 27% -ന്‍റെ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവില്‍ കമ്പനിയുടെ ആകെ പ്രീമിയം 13% വളര്‍ച്ച നേടി 1935 കോടി രൂപയില്‍ എത്തി. ഈ കാലയളവില്‍ ശേഖരിച്ച പുതിയ ബിസിനസ് പ്രീമിയം 892 കോടിയാണ്. കൂടാതെ ആസ്തികളില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ നിന്ന് 33% വളര്‍ച്ച കൈവരിച്ചു. 2011 ജൂണ്‍ 30 വരെ 40,070 കോടി രൂപ. ഇന്‍സ്ഡസ്ട്രിയില്‍ ജിഡബ്ല്യുപി (ഗ്രോസ് റിട്ടണ്‍ പ്രീമിയം) റേഷ്യോയിലുള്ള ഏറ്റവും കുറഞ്ഞ ചെലവ് 10.14% എന്നത് കമ്പനി തുടരുന്നു.

കടുത്ത മത്സരങ്ങള്‍ക്കിടയിലും എസ്‌ബി‌ഐ ലൈഫ് അതിന്‍റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 80 ശാഖകള്‍ ആരംഭിക്കുകയും 1657 ജീവനക്കാരെ നിയമിക്കുകയും ചെയ്തു.

2011 ജൂലൈയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഐആര്‍ഡി‌എ റിപ്പോര്‍ട്ട് അനുസരിച്ച് സ്വകാര്യ കമ്പനികള്‍ക്കിടയില്‍ ഒന്നാം സ്ഥാനമാണ് എസ്ബിഐ ലൈഫിനുള്ളത്. സ്വകാര്യ ഇന്‍ഷുറന്‍സ് വിപണിയില്‍ കമ്പനിയുടെ പങ്ക് 21.6% ആണ് മൊത്തം മാര്‍ക്കറ്റ് ഷെയര്‍ 6% ഉം.

എം‌ഡി‌ആര്‍ടിയെ കുറിച്ച്:
ലോകത്തെ ഏറ്റവും മികച്ച സെയിത്സ് (അഡ്വൈസേഴ്സ്) പ്രൊഫഷണലുകളുടെ അസോസിയേഷനാണ് എംഡി‌‌ആര്‍ടി. 76 രാജ്യങ്ങളിലും പ്രവിശ്യകളിലും നിന്നുള്ള 450 ല്‍ ഏറെ കമ്പനികളെ പ്രതിനിധീകരിക്കുന്ന ഏതാണ്ട് 36,000 വരുന്ന ലോകത്തെ മുന്‍‌നിര ലൈഫ് ഇന്‍ഷുറന്‍സ്, ഫിനാന്‍സ് സര്‍വീസസ് പ്രൊഫഷണലുകളുടെ സ്വതന്ത്ര അന്താരാഷ്ട്ര അസോസിയേഷനാണ് 1927ല്‍ സ്ഥാപിതമായ എംഡി‌ആര്‍ടി. ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ചതെന്ന് പരിഗണിക്കുന്നതും മികച്ച ക്ലൈന്റ് സേവനം നല്‍കുന്നതും ലൈഫ് ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിസിനസില്‍ ഉയര്‍ന്ന സെയില്‍ നിലവാരം കൈവരിച്ചിട്ടുള്ളതും കഴിവുറ്റ പ്രൊഫഷണലുകള്‍ എന്ന് അംഗീകരിക്കപ്പെട്ടവരും ആണ് എംഡി‌ആര്‍ടി അംഗങ്ങള്‍.
 
ഓണ്‍‌ലൈനായി പോളിസി വാങ്ങുക
  ലോഗിന്‍ മേഖല
  Go
   NAVs
  ഏറ്റവും പുതിയ യൂണിറ്റ് മൂല്യങ്ങളും വാര്‍ത്താക്കുറിപ്പുകളും കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക >>
  ടൂള്‍സ് & പ്ലാനേഴ്സ്
  പ്രീമിയം കാല്‍ക്കുലേറ്റര്‍
  ഇന്‍ഷൂറന്‍സ് കാല്‍ക്കുലേറ്റര്‍
  ടാക്‌സ് കാല്‍ക്കുലേറ്റര്‍
  ചൈല്‍ഡ് എജ്യുക്കേഷന്‍ പ്ലാനര
  എച്ച്‌എല്‍‌വി കാല്‍ക്കുലേറ്റര്‍
  റിട്ടെയ്‌ര്‍മെന്റ് കാല്‍ക്കുലേറ്റര്‍
  ഈസി പ്ലാന്‍ ഫൈന്‍ഡര്‍
IRDA | IRDAയുടെ ഉപഭോക്തൃ ബോധവത്കരണ വെബ്‌സൈറ്റ് | ലൈഫ് ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ | പ്രൊഡക്‌ട് കോഡുകള്‍ | SFIN കോഡുകള്‍ | സ്വകാര്യതാ നയം | നിരാകരണം | വിളിക്കരുത് | കസ്റ്റമര്‍ അഭിപ്രായ (ഫീഡ്ബാക്)
ഇന്‍ഷ്വറന്‍സ് അഭ്യര്‍ത്ഥനയ്ക്ക് വിധേയമാണ്. IRDA രജിസ്ട്രേഷന്‍ നം. 111, 29 മാര്‍ച്ച് 2001-ല്‍ പ്രസിദ്ധീകരിച്ചത്.
രജിസ്ട്രേഡ് & കോര്‍പ്പറേറ്റ് ഓഫീസ്: എസ്‌ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, നടരാജ്, എം.വി.റോഡ് & വെസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ ജംഗ്ഷന്‍, അന്ധേരി (ഈസ്റ്റ്), മുംബൈ - 400 069.
ഈ വെബ്സൈറ്റ് തര്‍ജമ ചെയ്തിരിക്കുന്നത് കസ്റ്റമറുടെ സൌകര്യത്തിന് വേണ്ടിയാണ്. ഇതിലെ ഏതെങ്കിലും വാക്കില്‍/പ്രസ്താവനയില്‍ ഏതെങ്കിലും അനപേക്ഷിതമായ വ്യത്യാസമോ അപാകതയോ ഉണ്ടായാല്‍, ഇതിന്റെ ഇംഗ്ലീഷ് രൂപാന്തരം എല്ലായ്പ്പോഴും സാധുതക്കായി പരിഗണിക്കപ്പെടും.
©2010 എസ്‌ബി‌ഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.